ആർഭാടമില്ലാത്ത സാധാരണക്കാരന്റെ വീട്.. ചെറിയ ഭംഗിയുള്ള അടുക്കളയും മുറികളും.. വീട്ടിലെ സാധനങ്ങളിൽ പലതും സുഹൃത്തുക്കളുടെ സമ്മാനം.
വീടെടുത്തതിന്റെ പേരില്‍ ഒരുപാട് കടങ്ങളുണ്ട്, അത് വീട്ടാനുള്ള ഓട്ടമാണ് ഇനി; പുതിയ വീട്ടിലെ വിശേഷം പങ്കുവച്ച് മഞ്ജു പത്രോസ്.വാടക വീട്ടിലെ ഹോളില്‍ ആണ് മകന്‍ ഉറങ്ങാറുണ്ടായിരുന്നത്. ഇന്ന് അവന്‍ അമ്മ ഗുഡ് നൈറ്റ് എന്ന് പറഞ്ഞ് സ്വന്തം മുറിയില്‍ കയറി കതക് അടക്കുമ്പോള്‍ എനിക്കുണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഈ വീട് എന്റെ സ്വപ്‌നമാണ്. കടവും ലോണും ഒക്കെ വാങ്ങിയാണ് അത് പൂര്‍ത്തിയാക്കിയത്. അത് എത്രയാണ് എന്ന് ഇപ്പോള്‍ പറയുന്നില്ല. പക്ഷെ അത് തീര്‍ക്കാനുള്ള ഓട്ടമായിരിയ്ക്കും ഇനി. എന്തൊക്കെ പറഞ്ഞാലും ഭൂമിയില്‍ ഒരു പത്ത് സെന്റ് സ്ഥലവും വീടും എനിക്ക് സ്വന്തമായി ഉണ്ട് എന്നത് അഭിമാനം തന്നെയാണ്- മഞ്ജു പത്രോസ് പറഞ്ഞു.വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ മഞ്ജു പത്രോസ് സ്വപ്രയത്‌നം കൊണ്ട് ആണ് സിനിമയിലും ടെലിവിഷനിലും തന്റേതായ ഒരു ഇടം നേടിയെടുത്തത്. കരിയറില്‍ മാത്രമല്ല, ആഗ്രഹിച്ചത് നേടിയെടുക്കാന്‍ ജീവിതത്തിലും മഞ്ജു ഒരുപാട് കഷ്ടപ്പെട്ടു. പല വാടക വീടുകളിലായി ജീവിച്ച മഞ്ജു അടുത്തിടെയാണ് സ്വന്തമായി ഒരു വീട് എടുത്തത്. അതിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് നടി.
ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് മഞ്ജു പത്രോസ് തന്റെ പുതിയ വീട്ടിലെ വിശേഷങ്ങള്‍ പങ്കുവച്ചത്. വീട്ടിലേക്ക് വാങ്ങിയതും ചെയ്തതുമായ ഓരോ കാര്യങ്ങളിലും മഞ്ജുവിന്റെ കഷ്ടപ്പാടിന്റെയും ആഗ്രഹത്തിന്റെയും കഥയുണ്ട്. കണ്ട് നില്‍ക്കുന്നവരെയും ഇമോഷണലാക്കുന്ന വിധമാണ് മഞ്ജുവിന്റെ ഹോം ടൂര്‍.ഏറ്റവും വില കുറഞ്ഞതും എന്നാല്‍ ക്വാളിറ്റിയുള്ളതുമായ കാര്യങ്ങളാണ് മഞ്ജു തന്റെ വീടിന് വേണ്ടി വാങ്ങിയതും ചെയ്തതും. സ്ഥലം വാങ്ങിയത് മുതല്‍. ഒരുപാട് ഇഷ്ട്‌പ്പെട്ട സ്ഥലങ്ങള്‍ കണ്ടിരുന്നുവെങ്കിലും തന്റെ ബഡ്ജറ്റിന് ഒത്ത ഒരു സ്ഥലം കിട്ടാത്തത് കാരണം ഒരുപാട് അലയേണ്ടി വന്നു. അവസാനം ഒന്ന് ഒത്തുകിട്ടി. പത്ത് സെന്റ് സ്ഥലത്ത് തനിയ്ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ഒരു വീടെടുക്കാനുള്ള നെട്ടോട്ടമായിരുന്നു.വീട്ടിലെ ഓരോ കാര്യങ്ങള്‍ക്കും മഞ്ജുവിന് അഭിപ്രായം ഉണ്ടായിരുന്നു. കണ്‍സ്ട്രക്ഷനിലും ഇന്റീരിയലിലും എല്ലാം മഞ്ജുവും ഇടപെട്ടു. പലരും സഹായിച്ചു. സാമ്പത്തികമായി സഹായിച്ച ഒരുപാട് സുഹൃത്തുക്കളുണ്ട്. വീട്ടിലെ ഓരോ കല്ലും മണ്ണും എന്റെ കഷ്ടപ്പാടാണ് എന്ന് മഞ്ജു പറയുമ്പോള്‍ അതില്‍ ഒരു അഭിമാനുമുണ്ട്. ഹൗസ് വാര്‍മിങിന് നടന്‍ സിദ്ധിഖ് ഉള്‍പ്പടെ പലരും സമ്മാനിച്ച സാധനങ്ങളും വീഡിയോയില്‍ മഞ്ജു കാണിക്കുന്നു.ഒരു വീട് വയ്ക്കുക എന്നത് തന്നെ കഷ്ടപ്പാടാണ്. വീട് വച്ചതിന് ശേഷം പിന്നീട് ടെന്‍ഷന്‍ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതായിരുന്നു. ഒരു സാധനവും മഞ്ജുവിന് ഉണ്ടായിരുന്നില്ല. സുഹൃത്തുക്കള്‍ ടിവിയായും വാഷിങ് മെഷിനായും മറ്റ് പല സാധനങ്ങളും സമ്മാനമായി നല്‍കി. ഫ്രിഡ്ജ് ആണ് നടന്‍ സിദ്ദിഖ് നല്‍കിയത്.
വാടക വീട്ടിലെ ഹോളില്‍ ആണ് മകന്‍ ഉറങ്ങാറുണ്ടായിരുന്നത്. ഇന്ന് അവന്‍ അമ്മ ഗുഡ് നൈറ്റ് എന്ന് പറഞ്ഞ് സ്വന്തം മുറിയില്‍ കയറി കതക് അടക്കുമ്പോള്‍ എനിക്കുണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഈ വീട് എന്റെ സ്വപ്‌നമാണ്. കടവും ലോണും ഒക്കെ വാങ്ങിയാണ് അത് പൂര്‍ത്തിയാക്കിയത്. അത് എത്രയാണ് എന്ന് ഇപ്പോള്‍ പറയുന്നില്ല. പക്ഷെ അത് തീര്‍ക്കാനുള്ള ഓട്ടമായിരിയ്ക്കും ഇനി. എന്തൊക്കെ പറഞ്ഞാലും ഭൂമിയില്‍ ഒരു പത്ത് സെന്റ് സ്ഥലവും വീടും എനിക്ക് സ്വന്തമായി ഉണ്ട് എന്നത് അഭിമാനം തന്നെയാണ്- മഞ്ജു പത്രോസ് പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment