കോളേജിലെത്തിയ മഞ്ജു വാര്യര്‍ക്കൊപ്പം ഇളകിമറിഞ്ഞ് പെണ്‍കുട്ടികള്‍ മുഖം തിരിച്ച് മീനാക്ഷി വൈറലാകുന്ന വീഡിയോ കാണാം
കൈയടികള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോള്‍ മനസിലാക്കണം, നമ്മളൊന്നും ആരുടേയും ഒന്നുമല്ലെന്ന് ആയിഷയുടെ ട്രെയ്‍ലറെത്തി.മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമാകുന്ന ആയിഷ അറബിക്, മലയാളം ഭാഷകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 70 ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. അറബ് രാജ്യങ്ങളിൽ അറബിക് ഭാഷയിൽ തന്നെ ഒരു ഇന്ത്യൻ സിനിമ റിലീസ് ചെയ്യുന്നതും ആദ്യമായാണ്.
ആദ്യത്തെ ഇൻഡോ – അറബിക് ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ആയിഷ ജനുവരി 20ന് തീയറ്ററുകളില്‍ റിലീസ് ചെയ്യും.മഞ്ജു വാര്യർക്കൊപ്പം നിരവധി വിദേശ അഭിനേതാക്കളും എത്തുന്നു
അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരമാണ് ആയിഷയുടെ പ്രധാന ലോക്കേഷന്‍
മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ആയിഷ എന്ന ചിത്രത്തിൻ്റെ ട്രെയിലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ തന്നെയാണ് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം മഞ്ജു വാര്യരിൻ്റെ നൃത്തരംഗങ്ങള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ട്രെയിലറും എത്തിയിരിക്കുന്നത്. ആദ്യത്തെ ഇൻഡോ – അറബിക് ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ആയിഷ ജനുവരി 20ന് തീയറ്ററുകളില്‍ റിലീസ് ചെയ്യും.
അറബിക്, മലയാളം ഭാഷകളിൽ ചിത്രീകരിച്ച സിനിമയിലെ 70 ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളിൽ അറബിക് ഭാഷയിൽ തന്നെ ഒരു ഇന്ത്യൻ സിനിമ റിലീസ് ചെയ്യുന്നതും ആദ്യമായാണ്. പ്രേത ഭവനം എന്ന് വിശേഷിപ്പിക്കുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരമാണ് ആയിഷയുടെ പ്രധാന ലോക്കേഷന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം റാസല്‍ ഖൈമയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമ കൂടിയാണിത്. ഈ ചിത്രത്തിന് വേണ്ടി മഞ്ജു വാര്യര്‍ അറബി ഭാഷ പഠിച്ചിരുന്നു. ചിത്രത്തിൻ്റെ രചന ആഷിഫ് കക്കോടി നിര്‍വഹിച്ചിരിക്കുന്നു.നേരത്തെ റിലീസ് ചെയ്ത ഗാനത്തിലൂടെ തന്നെ ആയിഷ ഏറെ ശ്രദ്ധ നേടിയിരുന്നു. നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്. മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സംവിധായകൻ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ് ഈ ചിത്രത്തിൻ്റെ സഹ നിര്‍മാതാക്കള്‍. മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment