ഇങ്ങനെ ഒരു ജീവിതമാണ് ജീവിക്കേണ്ടത്; വീണ്ടും ബിനീഷ് ചന്ദ്ര പകര്‍ത്തിയ മനോഹരമായ ചിത്രങ്ങളുമായി മഞ്ജു വാര്യര്‍
മഞ്ജു വാര്യരുടെ ഫോട്ടോകള്‍
മഞ്ജു വാര്യരുടെ ഇന്‍സ്റ്റഗ്രാം പേജ് പരിശോധിച്ചാല്‍ മനസ്സിലാവും അതിലൊരു ഫോട്ടോ പോലും മറ്റൊരു സെലിബ്രേറ്റി ഫോട്ടോഗ്രാഫറും എടുത്തതായിരിക്കില്ല. മഞ്ജു വാര്യരുടെ പല വൈറലായ ചിത്രങ്ങള്‍ക്ക് പിന്നിലും ബിനീഷ് ചന്ദ്ര തന്നെയായിരിക്കും.
എല്ലാത്തിനും പിന്നില്‍
മഞ്ജു വാര്യരുടെ പേഴ്‌സണല്‍ സെക്രട്ടറിയും സന്തതസഹചാരിയുമായ ബിനീഷ് ചന്ദ്ര തന്നെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്ന ബഹുഭൂരിഭാഗം ചിത്രങ്ങളും എടുത്തിരിയ്ക്കുന്നത്.
വീണ്ടും ഇതാ
വീണ്ടും ഇതാ ബിനീഷ് ചന്ദ്ര പകര്‍ത്തിയ മഞ്ജു വാര്യരുടെ പുതിയ ചില ഫോട്ടോകള്‍ വൈറലാവുന്നു. എല്ലാ ഫോട്ടോയിലും മഞ്ജു ബിനീഷിന്റെ പേര് മെന്‍ഷന്‍ ചെയ്യാറുണ്ട്. ഈ പോസ്റ്റിലും മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.
ഈ ലുക്കിന് പിന്നില്‍
പുതുതായി ആരംഭിച്ച ലേസിഡൂ എന്ന ബ്രാന്റിന്റെ ഡ്രസ്സ് ആണ് മഞ്ജു ധരിച്ചിരിയ്ക്കുന്നത്. ആ ഡ്രസ്സിങിന് മാച്ചായി സ്‌റ്റൈലിങ് ചെയ്തിരിയ്ക്കുന്നത് ലിജി പ്രേമനാണ്.
സന്തോഷത്തോടെ നില്‍ക്കുമ്പോള്‍
ബ്ലാക്ക് ആന്റ് വൈറ്റിലും കളറിലുമുള്ള മഞ്ജു വാര്യരുടെ ആറോളം ചിത്രങ്ങളാണ് ബിനീഷ് ചന്ദ്ര പകര്‍ത്തിരിയിരിക്കുന്നത്. നടി അത്രമേല്‍ സന്തോഷത്തോടെ നില്‍ക്കുമ്പോള്‍ എടുത്ത ചിത്രങ്ങളാണെന്ന് വ്യക്തം
ക്യാപ്ഷന്‍ എഴുതുമ്പോള്‍
മഞ്ജു വാര്യരുടെ ഫോട്ടോകള്‍ക്കൊപ്പം തന്നെ, നടി പങ്കുവയ്ക്കുന്ന ക്യാപ്ഷനുകളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ജീവിതത്തെ വളരെ പോസിറ്റീവായി നോക്കി കാണുന്ന ക്യാപ്ഷനുകളാണ് പലപ്പോഴും പങ്കുവയ്ക്കുന്നത്.
എങ്ങനെ ജീവിക്കണം
‘നമ്മുടെ ആത്മാവിന് ശരീരത്തിനുള്ളില്‍ നൃത്തം ചെയ്യാന്‍ പറ്റുന്ന ഒരു ജീവിതമാണ് ജീവിക്കേണ്ടത്’ എന്നാണ് ഈ ചിത്രങ്ങള്‍ക്കൊപ്പം മഞ്ജു കുറിച്ചിരിയ്ക്കുന്നത്.
കമന്റുകള്‍ പലവിധം
മഞ്ജു വാര്യരുടെ സ്റ്റൈലിനെയും ഡ്രസ്സിങിനെയും സൗന്ദര്യത്തെയും കുറിച്ച് നിരവധി കമന്റുകളാണ്
@All rights reserved Typical Malayali.
Leave a Comment