തെറ്റുകളില്‍ നിന്ന് പഠിച്ചു, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു എന്ന് മഞ്ജു; ജീവിതത്തിന്റെ ഗിയര്‍ മാറ്റിപ്പിടിച്ച് നടി, പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
മഞ്ജു വാര്യര്‍ എന്തു ചെയ്താലും ഒരു ഇന്‍സ്പിരേഷന്‍ ആണ്. പതിനാല് വര്‍ഷം ഇന്റസ്ട്രയുടെ പരിസരത്തേ ഇല്ലാതിരുന്നിട്ട് പോലും, തിരിച്ചുവരവില്‍ വേറെ ലെവല്‍ ആയിരുന്നു മഞ്ജു. സോഷ്യസല്‍ മീഡിയയില്‍ ആയാലും എല്ലാ കാര്യങ്ങളിലും വളരെ അധികം സജീവവും, അപ്‌ഡേറ്റഡും ആണ് മഞ്ജു. ചെയ്യാന്‍ ആഗ്രഹിച്ചതെല്ലാം ഒന്നൊന്നായി മഞ്ജു ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പല സ്ത്രീകള്‍ക്കും അത് പ്രചോദനമാവുന്നു.
മഞ്ജു വാര്യര്‍ ബൈക്ക് ഓടിയ്ക്കുന്ന ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘എപ്പോഴും നിങ്ങള്‍ പേടിയെ കുറിച്ച് മാത്രം കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഗിയര്‍ ഒന്ന് മാറ്റിപ്പിടിയ്ക്കൂ’ എന്ന് പറഞ്ഞാണ് ബൈക്കില്‍ കറങ്ങുന്ന വീഡിയോ മഞ്ജു പുറത്തുവിട്ടത്.
ആ വീഡിയോയും അതിന്റെ ക്യാപ്ഷനും ഒപ്പം കൊടുത്തിരിയ്ക്കുന്ന ഹാഷ് ടാഗുകളും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. മോട്ടര്‍ ബൈക്ക്, ട്രാവല്‍, പഠിച്ചുകൊണ്ടിരിയ്ക്കുന്നു, തെറ്റുകളില്‍ നിന്ന് പഠിക്കുന്നു എന്നൊക്കെയുള്ള ഹാഷ് ടാഗുകളും ഒരു തരത്തിലുള്ള പ്രചോദനം നല്‍കുന്നു. ബിനീഷ് ചന്ദ്രയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
മറ്റൊരു പ്രധാന കാര്യം, വീഡിയോയ്ക്ക് താഴെ കമന്റിട്ട സെലിബ്രിറ്റികള്‍ക്കെല്ലാം മഞ്ജു വാര്യര്‍ റിപ്ലേ നല്‍കിയിട്ടുണ്ട് എന്നതാണ്. ടൊവിനോ തോമസ്, ബീന ആന്റണി, സൗബിന്‍ ഷഹീര്‍, ധന്യ വര്‍മ, പേളി മാണി, അപര്‍ണ ദാസ്, ആഷിഖ് അബു, അന്ന ബെന്‍, ഫര്‍ഹാന്‍ ഫാസില്‍, അദിതി രവി, ജീന്‍ പോള്‍ ലാല്‍, നിരഞ്ജന അനൂപ്, വൃദ്ധി, ശോഭ വിശ്വനാഥ്, അഭിരാമി, സാനിയ ഇയ്യപ്പന്‍, ശിവദ തുടങ്ങി എല്ലാവര്‍ക്കും റിപ്ലേ നല്‍കിയ മഞ്ജു, സോഷ്യല്‍ മീഡിയയില്‍ ഇത്രയും സജീവമാണോ ന്നൊണ് ആരാധകരുടെ ചോദ്യം. സെലിബ്രിറ്റികള്‍ക്കെല്ലാം റിപ്ലേ കൊടുത്ത മഞ്ജു തങ്ങള്‍ ആരാധകര്‍ക്ക് റിപ്ലേ തരതാത്തതിലുള്ള പരിഭവവും ചിലര്‍ക്കുണ്ട്
അതേ സമയം തിരിച്ചുവരവില്‍ മഞ്ജു പഠിച്ച കാര്യങ്ങള്‍ പലതും ചര്‍ച്ചയാകുന്നുമുണ്ട്. നൃത്തം പഠിച്ചുകൊണ്ടായിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. അതിന് ശേഷം കാര്‍ ഡ്രൈവിങ് പഠിച്ച് ലൈസന്‍സ് എടുത്ത വീഡിയോയും വൈറലായിരുന്നു. പുതിയ കാലത്തെ അഭിനയനും, ഫാഷനും, ട്രെന്റുകളും എല്ലാം താന്‍ പഠിച്ചെടുക്കുകയായിരുന്നു എന്ന് മഞ്ജു പറഞ്ഞിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment