24 കാരിയുടെ അമ്മ, മഞ്ജുവിന് 45ന്റെ ചെറുപ്പം! മകള്‍ അവിടെ ഡാന്‍സ് കളിച്ച് തകര്‍ക്കുമ്പോള്‍, അമ്മ ബ്യൂട്ടികോണ്‍ഷ്യസ് ആണ്!

കഴിഞ്ഞ ദിവസം മീനാക്ഷിയുടെ ഒരു ഡാന്‍സ് വീഡിയോ വന്‍ വൈറലായിരുന്നു. നല്ല അസ്സല്‍ മെയ് വഴക്കത്തോടെ മീനാക്ഷി നൃത്തം ചെയ്യുന്നത് കണ്ട് പലരും അതിശയിച്ചു. ഇതാദ്യമായായിരുന്നില്ല മീനാക്ഷിയുടെ നൃത്തം ഇത്തരത്തില്‍ വൈറലാവുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ മകളെ നൃത്തം പഠിപ്പിക്കാന്‍ താത്പര്യം കാണിച്ചത് മഞ്ജു തന്നെയായിരുന്നു.

അവസാനം മീനാക്ഷിയുടെ ഗുരുവില്‍ നിന്ന് മറന്നുപോയ തന്റെ ചുവടുകളും മഞ്ജു പൊടിതട്ടിയെടുക്കുകയായിരുന്നു. ആ നൃത്ത പഠനം തിരിച്ചുവരവിന് വഴിയൊരുക്കുകയും ചെയ്തു. ഗുരുവായൂര്‍ അമ്പലത്തില്‍ ചുവടുവച്ചുകൊണ്ടായിരുന്നു 14 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവ്. ഇപ്പോഴും നൃത്തം ജീവിതത്തിനൊപ്പം കൊണ്ടുപോകുന്നു. അമ്മ തുടക്കം കുറിച്ചു തന്ന നൃത്തം മീനാക്ഷിയ്‌ക്കൊപ്പവും ഉണ്ട്!

പക്ഷെ മകളെക്കാള്‍ മറ്റൊരു കാര്യത്തില്‍ മഞ്ജു അല്പം അധികം കോണ്‍ഷ്യസ് ആണ് എന്ന് പറയാതെ വയ്യ! മറ്റൊന്നുമല്ല, ലുക്കിന്റെ കാര്യത്തില്‍. വര്‍ഷം കഴിയുന്തോറും, കൂടിക്കൊണ്ടിരിക്കുന്ന മഞ്ജുവിന്റെ ലുക്കിനെ കുറിച്ച് പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന മഞ്ജുവിന് ശരിക്കും 45 വയസ്സായി. 24 കാരിയുടെ അമ്മയായ മഞ്ജുവിനെ സംബന്ധിച്ച് ‘age is just a number’ എന്ന ലൈനാണ്.

ഇപ്പോഴിതാ പുതിയ ഹെയര്‍ സ്റ്റൈല്‍ ട്രെന്റിങ് ആകുന്നു. സെലിബ്രിറ്റി മേക്കപ് ലോകത്ത് ഏറെ പരിചിതരായ, ഇരട്ട സഹോദരങ്ങളായ സജിത്തും സുജിത്തുമാണ് മഞ്ജുവിന്റെ ഈ പുതിയ ലുക്കിന് പിന്നില്‍. മഞ്ജുവിന് ഹെയര്‍ സ്റ്റൈല്‍ ചെയ്യുന്ന വീഡിയോ സുജിത്ത് ആന്റ് സജിത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്. അകവും പുറവും ഒരുപോലെ സൗന്ദര്യമുള്ള സ്ത്രീ എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.

തിരിച്ചുവരവില്‍ തന്റെ നായികാ നിര ഭദ്രമാക്കാന്‍ മഞ്ജു ഏറ്റവും അധികം ശ്രദ്ധിച്ചത് ഈ ലുക്കിന്റെ കാര്യത്തില്‍ തന്നെയായിരുന്നു. സിനിമകളില്‍ പ്രായഭേധമന്യേ ഏത് റോളുകളും ചെയ്യുമെങ്കിലും, പൊതു ഇടങ്ങളില്‍ എത്തുമ്പോള്‍ മഞ്ജുവിന്റെ ഡ്രസ്സിങ് മുതല്‍ ഹെയര്‍ സ്‌റ്റൈല്‍ വരെ പലപ്പോഴും വൈറലായിട്ടുണ്ട്.

ലുക്ക് മാത്രമല്ല, അടുത്തിടെ മഞ്ജു നടത്തിയ ബൈക്ക് റൈഡും സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായിരുന്നു. തന്റെ ബക്കറ്റ് ലിസ്റ്റിലുള്ള ആഗ്രഹങ്ങളിലൊന്നായിരുന്നു ഒരു ബൈക്ക് സ്വന്തമാക്കുക, റൈഡിന് പോകുക എന്നതൊക്കെ എന്ന് മഞ്ജു നേരത്തെ പറഞ്ഞിട്ടുണ്ട്. റൈഡര്‍ കൂടെയായ തല അജിത്തിനൊപ്പം ഒരു സിനിമ ചെയ്യുകയും സൗഹൃദത്തിലാവുകയും ചെയ്തതോടെ ആ ആഗ്രഹത്തിനുള്ള വഴി തെളിയുകയായിരുന്നു. പിന്നീട് ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കിയ മഞ്ജു അതില്‍ റൈഡിങും തുടങ്ങി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *