അലറിക്കരയാന്‍ ശരിക്കും പാടുപെട്ടു! 18 ടേക്ക് പോയി അന്ന്! രംഭയെക്കുറിച്ച് മനോജ് കെ ജയന്‍! വീണ്ടും വൈറലായി വീഡിയോ

ഏത് തരം ക്യാരക്ടറും അനായാസേന അവതരിപ്പിക്കുന്നതാണ് ഒരു അഭിനേതാവിന്റെ വിജയം. വില്ലത്തരമായാലും സ്വഭാവിക കഥാപാത്രമായാലും നായകനായാലും മനോജ് കെ ജയന്‍ റെഡിയാണ്. അഭിനയം മാത്രമല്ല പാട്ടും വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചിരുന്നു. സ്റ്റേജ് ഷോകളില്‍ ഗാനങ്ങളുമായി അദ്ദേഹം എത്താറുണ്ട്. കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ സര്‍ഗത്തെക്കുറിച്ചും, ചിത്രത്തിലെ സഹതാരങ്ങളെക്കുറിച്ചും വാചാലനായുള്ള മനോജിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

തെന്നിന്ത്യന്‍ സിനിമകളിലെല്ലാമായി തിളങ്ങിയ രംഭയുടെ ആദ്യ ചിത്രം കൂടിയാണ് സര്‍ഗം. ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തങ്കമണി എന്ന കഥാപാത്രത്തെയായിരുന്നു രംഭ അവതരിപ്പിച്ചത്. കുട്ടന്‍ തമ്പുരാനായത് മനോജ് കെ ജയനായിരുന്നു.

മനോജിന് അന്ന് പറഞ്ഞ തമാശകളൊക്കെ ഓര്‍മ്മയുണ്ടോ. ഞാനും വിനീതും മനോജുമൊക്കെ രംഭയെ കളിയാക്കാറുണ്ടായിരുന്നില്ലേ, ഡാന്‍സറിയില്ല, പാട്ടറിയില്ല എന്നൊക്കെ പറഞ്ഞ്. ഇപ്പോള്‍ രംഭ എവിടെ എത്തി അല്ലേയെന്നായിരുന്നു ഊര്‍മ്മിള ഉണ്ണി ചോദിച്ചത്. കുട്ടന്‍ തമ്പുരാന്റെ അമ്മയല്ലേ, അത് എന്റെ വേറൊരു സ്വത്വമാണ്. അതുകൊണ്ട് അമ്മേ, അനുപമേ എന്നൊക്കെ ഞാന്‍ വിളിക്കും. കുട്ടാ എന്ന് തിരിച്ചും വിളിക്കും. അമ്മയും മകനുമായി ഞങ്ങള്‍ ഇപ്പോഴും ജീവിക്കുകയാണ്.

കുട്ടന്‍ തമ്പുരാന്‍ ആത്മഹത്യ ചെയ്യുന്ന രംഗം ചിത്രീകരിച്ചതിനെക്കുറിച്ചും മനോജ് സംസാരിച്ചിരുന്നു. ഞാന്‍ രാവിലെ മുതല്‍ തൂങ്ങിക്കിടക്കുകയാണ്, രംഭ പാലുമായി വന്നിട്ട് ഹാ എന്ന് അലറിക്കരയണം. ആക്ഷന്‍ പറയുമ്പോള്‍ അവള്‍ക്ക് കരച്ചില്‍ വരുന്നില്ല. 18 ടേക്കെടുത്തിട്ടും ശരിയായില്ല. ആരെങ്കിലും ഈ കുട്ടിക്ക് നന്നായി പറഞ്ഞ് കൊടുക്കൂ, ഞാന്‍ താഴെ പോവുകയാണെന്ന് പറഞ്ഞ് ഹരന്‍ സാര്‍ പോവുകയായിരുന്നു. എത്ര നേരമായി ഇത് ചെയ്യാന്‍ പറയുന്നു എന്നൊക്കെ ചോദിച്ചിരുന്നു. എന്നെ താഴെ ഇറക്കാന്‍ പറ്റുമോയെന്ന് ഞാന്‍ ചോദിക്കുന്നുണ്ടായിരുന്നു. അങ്ങനെ എന്നെ താഴെ ഇറക്കിയതിന് ശേഷം വീണ്ടും റിഹേഴ്‌സല്‍ നോക്കി. പിന്നെ ചെയ്തപ്പോള്‍ കുറച്ചൂടെ കരച്ചില്‍ വന്നു, ബാക്കി ഡബ്ബിംഗിന്റെ സമയത്ത് ചെയ്യുകയായിരുന്നു.

ഇതേ സിനിമ തെലുങ്കില്‍ ചെയ്തപ്പോള്‍ രംഭ നല്ല ബ്രില്യന്റ് നടിയായി മാറി. ഈ കരച്ചിലൊക്കെ അവിടെ നന്നായി ചെയ്തു. ഞാനുണ്ടെങ്കിലേ ചെയ്യുകയുള്ളൂ എന്ന് തെലുങ്കിലുള്ളവര്‍ പറഞ്ഞിരുന്നു. പ്രതിഫലമൊന്നും കുറയ്ക്കണ്ട, കൃത്യമായി ചോദിച്ച് വാങ്ങിക്കോളൂയെന്ന് അന്ന് ഹരന്‍ സാര്‍ എന്നോട് പറഞ്ഞിരുന്നു. ഞാന്‍ തെലുങ്ക് കുത്തിയിരുന്ന് പഠിക്കുകയായിരുന്നു. പ്രോംപ്റ്റിംഗില്‍ എങ്ങനെ പറയാനാണ്. അതുകൊണ്ട് ഞാന്‍ കുത്തിയിരുന്ന് പഠിക്കുകയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *