പിണക്കം മറന്ന് മനോജ് കെ ജയന്റെ അരികിലേക്ക് ഉർവശി… എല്ലാം മറന്ന് ആശയെ കെട്ടിപ്പിടിച്ചു.. അച്ഛനെ അവസാന നോക്ക് കാണാൻ എത്തി..

കുഞ്ഞുന്നാളിലേ തുടങ്ങിയതാണ് തനിക്ക് ദേവരാജ സൃഷ്ടികളോടുള്ള പ്രേമം എന്ന് പറയുകയാണ് നടൻ മനോജ് കെ ജയൻ. ചെറുപ്പത്തിൽ പാടി നടന്നത് നഴ്സറി പാട്ടുകളോ, കുട്ടിപ്പാട്ടുകളോട് ഒന്നും അല്ലെന്നും അന്നേ സിനിമ പാട്ടുകളോടായിരുന്നു കമ്പമെന്നും പറയുകയാണ് മനോജ് കെ ജയൻ. ഒപ്പം ഹൃദയത്തിലേറ്റിയ അഗ്രജനിൽ പാടി അഭിനയിച്ച ഒരു ഗാനം പിന്നീട് വേദികളിൽ പാടാതെ ഹൃദയത്തിൽ മാത്രം മൂളാൻ ഉണ്ടായ കാരണത്തെക്കുറിച്ചും ഇപ്പോൾ മനസ്സ് തുറക്കുകയാണ് നടൻ. മനോജ് കെ ജയന്ററെ തുറന്നുപറച്ചിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. കൂടുതൽ വിശേഷങ്ങളിലേക്ക്. ALSO READ: എന്റെ ചിത്തു പറഞ്ഞ ആഗ്രഹം അവൾ പറഞ്ഞിട്ട് സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ലല്ലോ: ആ വേദന മരണം വരെ എന്നെ പിന്തുടരും; ചിത്രയുടെ ഓർമ്മയിൽ ലളിത ശ്രീ!

സിനിമ ഗാന പ്രേമം
വളരെ ചെറുപ്പത്തിൽ തന്നെയുണ്ട് ഉള്ളിൽ സിനിമ ഗാന പ്രേമം. ദേവരാജ സൃഷ്ടികളോട് പ്രത്യേകിച്ചും. കായാമ്പൂ, സ്വർഗ്ഗ പുത്രീ നവരാത്രി, പൂന്തേനരുവീ, ഒക്കെയും കുട്ടിക്കാലത്തു അർത്ഥമറിയാതെ പാടി നടന്ന ഗാനങ്ങൾ ആണ്. കാലം ചെല്ലുംതോറും, ആ പ്രണയം കൂടി വന്നു. അന്നൊന്നും ചിന്തിച്ചിട്ടുപോലുമില്ല ഒരിക്കൽ സിനിമയിൽ വന്നു പാടുമെന്നും, കുറെ നല്ല പാട്ടുകൾ പാടി അഭിനയിക്കാൻ ആകുമെന്നും.

സന്തോഷം പറഞ്ഞറിയിക്കാൻ ആകില്ല
വർഷങ്ങൾക്ക് ശേഷം അഗ്രജൻ എന്ന ചിത്രത്തിൽ ഓ എൻ വി ദേവരാജൻ ടീം സൃഷ്‌ടിച്ച ഒരു സുന്ദര ഗാനത്തിനൊപ്പം ചുണ്ടനക്കാൻ ഭാഗ്യം ലഭിച്ചപ്പോൾ സ്വാഭാവികമായും ആവേശ ഭരിതനായി. എന്റെ തലമുറയിലെ നടന്മാരിൽ അധികമാർക്കും കിട്ടാത്ത അവസരം തനിക്ക് കൈവന്നപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ ആകുന്നതല്ലെന്നും മനോജ് ഗൃഹ ലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ഉർവ്വശി നീയൊരു വനലതയായി
ഉർവ്വശി നീയൊരു വനലതയായി
ഉർവ്വശി നീയൊരു വനലതയായിനിൻ നിർവൃതി നിറമലരുകളായി. എന്ന പാട്ടിലൂടെയാണ് എനിക്ക് ആ ഭാഗ്യം കൈവന്നത്. ഇന്നും ആ പാട്ടിന്റെ മുഴുവൻ വരികളും പാടി തരാൻ കഴിയും അതെല്ലാം മന പാഠമാണ്. എങ്കിലും സൗഹൃദ സദസ്സുകളിൽ പ്രിയ സംഗീത സംവിധായകൻ ദേവരാജിനെ അനുസ്മരിക്കുമ്പോൾ ഇത് പാടി കേൾക്കാറില്ലല്ലോ എന്ന ചോദ്യത്തിന് മനോജ് നൽകിയ ഉത്തരമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറുന്നത്.

മനോജ് നൽകിയ ഉത്തരം
അത് ഞാന്‍ തന്നെ പറഞ്ഞറിയണോ? പാടിയ പാട്ടിന്റെ വരികളില്‍ തന്നെയില്ലേ ഉത്തരം? ഉര്‍വ്വശീ എന്ന് തുടങ്ങുന്ന ഒരു പാട്ട് ഇക്കാലത്ത് ഞാന്‍ പാടിക്കേട്ടാല്‍ ട്രോളര്‍മാര്‍ വെറുതെ വിടുമോ എന്നെ പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലേ എന്നൊക്കെ ചോദിച്ചു പരിഹസിച്ചേക്കാം ചിലരെങ്കിലും.

എന്റെയും ഉര്‍വ്വശിയുടെയും കുടുംബങ്ങള്‍ക്ക്
നിരുപദ്രവപരമായ തമാശയെങ്കില്‍ പോലും എന്റെയും ഉര്‍വ്വശിയുടെയും കുടുംബങ്ങള്‍ക്ക് മനപ്രയാസം ഉണ്ടാക്കിയേക്കാം അത്തരം ചര്‍ച്ചകള്‍. അതുകൊണ്ട് ഞാന്‍ തന്നെ ആ പാട്ട് പാടേണ്ടെന്നു വച്ചു. എന്നാണ് നടന്‍ പറയുന്നത്.

ഡെന്നിച്ചായൻ തന്നെ
ഉർവശിയുമായുള്ള പ്രണയം വലിയ ചർച്ചയായി നിൽക്കുമ്പോൾ ആണ് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത അഗ്രജനിൽ മനോജ് വേഷം ഇടുന്നത്. അന്ന് ഉർവ്വശിയുമായുള്ള പ്രണയം അദ്ദേഹത്തിനും അറിയാമായിരുന്നു. അപ്പോൾ ‘ഞാൻ പാടേണ്ട പാട്ട് സാക്ഷാൽ ഉർവശിയെക്കുറിച്ച് തന്നെ ആകട്ടെ എന്ന് ഓ എൻ വി സാറിനോട് നിർദ്ദേശിച്ചതും ഡെന്നിച്ചായൻ തന്നെ’, യെന്നും മനോജ് പറയുന്നു.

പ്രണയകാലമായതിനാൽ
പ്രണയകാലമായതിനാൽ അന്ന് പാടി അഭിനയിക്കാൻ കൗതുകം തോന്നി. വിധി നിയോഗമാകാം അധികം കഴിയും മുൻപേ എന്റെയും ഉർവശിയുടെയും ജീവിതം വഴിപിരിഞ്ഞു. രണ്ടുപേരും പുതിയ ജീവിതങ്ങളിൽ പ്രവേശിച്ചു. ഇനിയും ആ പാട്ടു പാടുന്നത് ശരിയല്ലെന്ന് തോന്നി. ആരുടെയെങ്കിലും മനസ്സ് വേദനിച്ചാലോ. നമ്മൾ കാരണം മറ്റൊരാൾ വേദനിക്കുന്നത് ശരിയല്ലല്ലോ. മനോജ് പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *