‘എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് പോയി…പക്ഷെ…ഞാൻ തോൽക്കില്ല’: എന്താണ് സംഭവം…വിശദീകരിച്ച് മനോജ്
മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് മനോജ് കുമാറും ബീന ആന്റണിയും. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവസാന്നിധ്യങ്ങളാണ് ഇരുവരും. ഇപ്പോഴിതാ, ‘എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് പോയി …പക്ഷെ ….. ഞാൻ തോൽക്കില്ല’ എന്ന കുറിപ്പോടെ രസകരമായ ഒരു രസികന്‍ വിഡിയോ പങ്കുവച്ചിരിക്കുകയാണ് മനോജ് കുമാർ. മനോജ് കുമാറും ബീന ആന്റണിയും തമ്മിൽ പിരിഞ്ഞെന്നാണ് ഈ തലക്കെട്ടു കണ്ട് കരുതിയതെങ്കിൽ തെറ്റി. പുതിയ സീരിയലില്‍ തന്റെ ഭാര്യയായി അഭിനയിച്ചിരുന്ന സോണിയ ബോസിനു പകരം രശ്മി സോമൻ ആ വേഷം ഏറ്റെടുത്തതിനെക്കുറിച്ചുള്ള വിശേഷം പങ്കുവയ്ക്കുകയായിരുന്നു താരം.
https://www.facebook.com/watch/?v=344340051832862&ref=external&mibextid=LoFJqn
ഭാര്യയെ സ്നേഹിക്കുന്നവർ എങ്ങനെ പ്രസ്റ്റീജ് വേണ്ടെന്നു വെക്കും എന്ന പരസ്യവാചകമാകും ഇന്നത്തെ യുവതലമുറ ഏറെയും ടി.വിയിൽ കേൾക്കുന്നത്. ജീവിതത്തിൽ ഭാര്യയെ സ്നേഹിക്കുന്ന ഒരു ഭർത്താവ് എന്നത് പലർക്കും പല തരത്തിലാണ് നിർവചിക്കപ്പെടുക. ഭാര്യയെ ജീവനെപ്പോലെ സ്നേഹിക്കുന്ന ഭർത്താവ് എന്ന കാര്യത്തിൽ മറുവാദങ്ങൾ ഒന്നുമില്ലാത്തയാളാണ് നടൻ മനോജ് കുമാർ, (Manoj Kumar). നടി ബീന ആന്റണിയുടെ (Beena Antony) ഭർത്താവ്
മിനി സ്ക്രീനിലെ സൂപ്പർ താരജോഡികൾ തന്നെയാണ് ഇവർ. രണ്ടു പതിറ്റാണ്ടോളം അടുക്കുന്ന ദാമ്പത്യ ജീവിതത്തിൽ ഇവർക്ക് ഒരു മകനുമുണ്ട്. സുഖദുഃഖങ്ങളിൽ ജീവിതത്തിൽ ഒന്നിച്ചു നിൽക്കുന്നവരാണ് ഇരുവരും എന്നതിൽ തർക്കമില്ല. ബീനയുടെ പിണക്കം മാറ്റാൻ പോലും മനോജിന്റെ കയ്യിൽ ചില പ്രയോഗങ്ങളുണ്ട്
‘മനു പാടിക്കേൾക്കുന്നതിൽ എനിക്കേറ്റവും പ്രിയപ്പെട്ട ഗാനം. ഇത് കേൾക്കുമ്പോൾ പിണക്കം ഉണ്ടെങ്കിൽ പോലും ഞാൻ മറക്കും. ചെറിയ പ്രേമമൊക്കെ തോന്നും. എന്താല്ലേ. നിങ്ങളൊക്കെ കേട്ടിട്ട് അഭിപ്രായം പറയണേ എന്ന് ബീന’. ബീനയുടെ മനംകവരുന്ന ആ ഗാനം ഏതെന്നല്ലേ?
ദേവീ നിൻ ചിരിയിൽ… എന്ന് തുടങ്ങുന്ന കെ. ജെ. യേശുദാസിന്റെ ഗാനമാണ് മനോജ് പാടുന്നത്. ‘രാജപരമ്പര’ എന്ന ചിത്രം 1977ലേതാണെങ്കിലും ഇന്നും ആരാധകർ ഏറെയുള്ള ഗാനമാണിത്
അടുത്തിടെ ബീന ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞപ്പോഴും കൂടെയിരുന്നു പരിചരിച്ചത് മനോജാണ്. മലയാള ടെലിവിഷൻ സീരിയൽ രംഗത്തു ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ദമ്പതികളാണവർ
@All rights reserved Typical Malayali.
Leave a Comment