അച്ഛനോട് പൈസ ചോദിക്കാൻ വിഷമം അതുകൊണ്ട് പോക്കറ്റ് മണിക്ക് സ്വന്തമായി ജോലിക്ക് പോയി കുഞ്ഞാറ്റ കണ്ണ് നിറഞ്ഞ് മനോജ് കെ ജയൻ
കുഞ്ഞാറ്റ പോക്കറ്റ് മണിക്കായി ജോലി ചെയ്യുന്നു; മകനും ഭാര്യയും ലണ്ടനിൽ ലൂയിസിന്റെ വിശേഷങ്ങൾക്കൊപ്പം കുടുംബവിശേഷവും ആശയും മകനും യുകെയിൽ ആണ്. മകൻ അവിടെയാണ് പഠിക്കുന്നത്. അഞ്ചാം ക്ളാസ്സിൽ ആയി. മകൾ പോക്കറ്റ് മണിക്കായി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നുവെന്നും മനോജ് കെ ജയൻ.തികച്ചും വേറിട്ട കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധ നേടിയ അഭിനേതാവാണ് മനോജ് കെ ജയന്. അച്ഛനെപ്പോലെ പാട്ടിലും കഴിവ് തെളിയിച്ചിട്ടുണ്ട് അദ്ദേഹം. മമ്മൂട്ടിയുമായി മാത്രമല്ല ദുല്‍ഖറിനൊപ്പവും അഭിനയിക്കാനുള്ള അവസരവും മനോജിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമ ലൂയിസിന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ എത്തിയപ്പോൾ ആണ് സിനിമ അനുഭവങ്ങളെ കുറിച്ചും, കുടുംബത്തെ കുറിച്ചും മനോജ് പറയുന്നത്. മകൻ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ്. മകൾ കുഞ്ഞാറ്റ ബാംഗ്ലൂർ ക്രൈസ്റ്റ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കി. ഇപ്പോൾ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. തന്നോട് പോക്കറ്റ് മണി ചോദിക്കാൻ മടിയാണെന്നും അതുകൊണ്ട് സ്വന്തമായി അധ്വാനിക്കാൻ ചെറിയൊരു ജോലിക്ക് കേറുന്നുവെന്നും കുഞ്ഞാറ്റ പറഞ്ഞിരുന്നുവെന്നും മനോജ് അഭിമുഖത്തിൽ പറയുന്നു.വളരെ റൊമാന്റിക് ആയ വ്യക്തി ജീവിതത്തിൽ താൻ വളരെ റൊമാന്റിക് ആയ വ്യക്തിയാണ് എന്നും മനോജ് കെ ജയൻ അടുത്തിടെ പറഞ്ഞിരുന്നു. അനി ചേട്ടൻ ലോകത്തിലെ ഏറ്റവും നല്ല ഭർത്താവാണ് എന്ന് ഇടക്കിടെ ഭാര്യ പറയാറുണ്ടെന്നും മനോജ് ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നു. ഭാര്യയുടെ പിറന്നാളും, വെഡിങ് അനിവേഴ്സറി ഒക്കെയും താൻ ആഘോഷിക്കാറുണ്ടെന്നും മനോജ് പറഞ്ഞു.
അധികം മിങ്കിൾ ചെയ്യാറില്ല.ഓടി നടന്ന് സിനിമകൾ ചെയ്യാൻ ഇഷ്ടമല്ല. ഇപ്പോൾ തന്നെ രണ്ടു പ്രോജക്ടുകൾ വന്നിട്ടുണ്ട്. ഞാൻ കാരണം അവർക്ക് എന്തേലും വിഷയങ്ങൾ ഉണ്ടാകുമോ എന്ന് ആലോചിച്ചിട്ട് പകുതി മനസ്സുമായി ഇരിക്കുകയാണ് ഞാൻ. നല്ല കുറച്ച് കഥാപാത്രങ്ങൾ ചെയ്യണമെന്ന് മാത്രം. ഞാൻ ആളുകളുമായി അധികമായി മിങ്കിൾ ചെയ്യാറില്ല എന്നും മനോജ് പറയുന്നു.ലൂയിസാണ് അടുത്ത ചിത്രം.ലൂയിസാണ് ഇനി റിലീസിന് ഒരുങ്ങുന്ന മനോജ് കെ. ജയന്റെ ചിത്രം. ഷാബു ഉസ്മാന് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രന്‍സാണ് പ്രധാന കഥാപാത്രം ചെയ്യുന്നത്. കൊട്ടുപള്ളില്‍ മൂവീസ് പ്രൊഡക്ഷന്‍ ബാനറില്‍ റ്റിറ്റി എബ്രഹാം നിര്‍മിച്ച് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായൊരുങ്ങിയിരിക്കുന്ന ചിത്രത്തില്‍ ലൂയിസ് എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ഇന്ദ്രന്‍സ് എത്തുന്നത്.
@All rights reserved Typical Malayali.
Leave a Comment