സുനിലുമായുള്ള 21 ആം വയസ്സിലെ വിവാഹം; മറിയം സോഫിയ പാരീസ് ലക്ഷ്മിയായി; പ്രശസ്തിയുടെ പടവുകൾ കേറി താരം

പാരീസ് ലക്ഷ്മിയെ അറിയാത്ത മലയാളികൾ കുറവായിരിക്കും. ജനിച്ചത് തെക്കൻ ഫ്രാൻസിലായിരുന്നെങ്കിലും കേരളക്കരയുട മരുമകൾ ആയി എത്തിയപ്പോൾ ഇരുകൈയ്യും നീട്ടിയാണ് ലക്ഷ്മിയെ മലയാളികൾ സ്വീകരിച്ചത്.

മറിയം സോഫിയ ആണ് വിവാഹത്തോടെ പാരീസ് ലക്ഷ്മി ആയി മാറിയതും. പാരീസ് ലക്ഷ്മി എന്ന് കേൾക്കുമ്പോൾ ആ സ്ഥലത്താണ് ലക്ഷ്മി ജനിച്ചത് എന്ന് തോന്നുമെങ്കിലും സൗത്ത് ഫ്രാൻസിലെ ആക്സ് എൻ പ്രൊവിൻസാണ് യഥാർഥത്തിൽ ലക്ഷ്മിയുടെ ജന്മസ്ഥലം. എന്നാൽ പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടി പാരീസ് ലക്ഷ്മിയെന്ന പേര് താരം സ്വീകരിച്ചു. കഥകളി കലാകാരനായ പള്ളിപ്പുറം സുനിലിനെയാണ് ലക്ഷ്മി വിവാഹം കഴിച്ചത്. ഏറെ വർഷങ്ങൾ നീണ്ട സൗഹൃദവും പ്രണയത്തിനും ശേഷമായിരുന്നു ഇവരുടെ വിവാഹം.

വിവാഹസമയത്ത് ലക്ഷ്മിക്ക് 21 വയസ്സായിരുന്നു പ്രായം. സുനിലുമായി പ്രായ വ്യത്യാസം ഉണ്ടായിരുന്നു എങ്കിലും ഒരിക്കൽ പോലും ഇവരുടെ പ്രണയത്തെ അത് ബാധിച്ചിരുന്നില്ല. അത് പലവട്ടം ലക്ഷ്മി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇൻസ്റ്റയിൽ ഇരുവരും ഒരുമിച്ചുള്ള പോസ്റ്റുകൾ വരാത്തതുകൊണ്ടാകണം ഇവർക്ക് ഇതെന്തുപറ്റി എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. പൊതുവെ താര ദമ്പതികൾ ഒരുമിച്ചു ചിത്രങ്ങൾ പങ്കു വയ്ക്കാതെ ഇരിക്കുമ്പോഴും, അൺഫോളോ ചെയ്യുമ്പോഴും ഈ ചോദ്യം പതിവാണ് എങ്കിലും സുനിലിനും ലക്ഷ്മിക്കും ഇടയിൽ തമ്മിൽ എന്താണ് സംഭവിച്ചത് എന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.

വിവാഹ സമയത്ത് ഇരുവരുടെയും മാതാപിതാക്കളുടെ എതിര്‍പ്പ് ഉണ്ടായിരുന്നങ്കിലും എല്ലാ പ്രതിസന്ധികളെയും മറികടന്നാണ്‌ ഇരുവരും വിവാഹജീവിതത്തിലേക്ക് കടന്നത്. ഹിന്ദു മതം സ്വീകരിച്ചതിനു ശേഷം 2012 ഫെബ്രുവരി 13 ന് വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അതേവര്‍ഷം സെപ്തംബര്‍ 14ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും ജീവിതത്തിൽ ഒന്നാവുകയും ചെയ്തു.

വിവാഹ കാര്യത്തില്‍ ഒരു തീരുമാനം എടുക്കുക എന്നത് ഒരു പ്രയാസമേറിയ കാര്യം ആയിരുന്നു എന്നും ലക്ഷ്മി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷ്മിയുടെ സാമ്പത്തികം തുടക്ക സമയത്ത് വലിയ നിലയിൽ ആയിരുന്നില്ല. എന്നാൽ സുനിലിനെ വിവാഹം ചെയ്യാൻ, പാരിസിൽ നിന്നു തിരികെ കേരളത്തിൽ വരാനുള്ള ഫ്ലൈക്ക് ടിക്കറ്റിനും വിസക്കും ചിലവിനുമുള്ള പണത്തിനായി ലക്ഷ്മി ഫ്രാൻസിൽ ബീച്ചിനടുത്തുള്ള സ്ട്രീറ്റിൽ നൃത്തം ചെയ്ത കഥയും ഒരിക്കൽ നടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സുനില്‍ ആദ്യം ലക്ഷ്മിയെ കാണുമ്പൊൾ അദ്ദേഹത്തിന് പ്രായം ഇരുപത്തിയൊന്നും ലക്ഷ്മിക്ക് ഏഴും ആയിരുന്നു. ലക്ഷ്മിയുടെ പത്തു വയസ്സിനു ശേഷം ഇരുവരും പിന്നീട് കണ്ടിട്ടില്ല. പതിനാറുവയസ്സിൽ വീണ്ടും കണ്ടുമുട്ടി. എന്നാൽ ആദ്യം കണ്ടപ്പോൾ തോന്നിയ ഒരു ക്രഷ് പോയിരുന്നില്ല എന്നാണ് ഒരിക്കൽ ലക്ഷ്മി പറഞ്ഞത്. ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്ന സൗഹൃദത്തിന്റെ ആഴം എനിക്ക് പറഞ്ഞു തരാന്‍ അറിയില്ല. പക്ഷേ പരസ്പരം വളരെ നന്നായി മനസ്സിലാക്കിയിരുന്നു. ആ ഇഴയടുപ്പം അല്പം മുതിര്‍ന്നപ്പോഴും ഉണ്ടായി എന്നും ജീവിതകഥ പങ്കുവച്ച കൂട്ടത്തിൽ ഒരിക്കൽ ലക്ഷ്മി പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *