നടി മീനയും ധനുഷും വിവാഹിതരാകുന്നു വിവാഹം ജൂലെെയില്‍ ആശംസകള്‍ നേര്‍ന്ന് ആരാധകര്

യൂടൂബ് ചാനലിലൂടെ പല തുറന്നു പറച്ചിലുകളും നടത്തി വിവാദ നായകനായി മാറിയിട്ടുള്ളയാളാണ് തമിഴ്നാട്ടിലെ മുതിർന്ന മാധ്യമ പ്രവർത്തകനും നടനുമായ ബയിൽവാൻ രംഗനാഥൻ. ബയിൽവാൻ രംഗനാഥന്റെ വെളിപ്പെടുത്തലുകൾ ഒക്കെ വിവാദമാകാറുമുണ്ട്. ഇപ്പോഴിതാ നടി മീനയെയും നടൻ ധനുഷിനെയും പറ്റി ബയിൽവാൻ രംഗനാഥൻ പങ്കുവച്ച ചില കാര്യങ്ങളാണ് ചർച്ചയായി മാറുന്നത്.കഴിഞ്ഞ വര്‍ഷമാണ് തമിഴ് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും അവരുടെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നത്. പതിനെട്ട് വര്‍ഷത്തോളം നീണ്ട വിവാഹം ഇരുവരും വേർപിരിയുകയാണെന്ന് പറഞ്ഞെങ്കിലും ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല. ഇരുവരും രണ്ടു വീടുകളിലാണ് താമസം. രണ്ട് ആൺമക്കളാണ്‌ ഇരുവർക്കും.ഇപ്പോഴിതാ ധനുഷും നടി മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് മീനയുടെ ഭര്‍ത്താവ് അന്തരിക്കുന്നത്. ശേഷം സാധാരണ ജീവിതത്തിലേക്ക് തിരികെ വന്ന നടി ധനുഷിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്. ധനുഷ് ഭാര്യയുമായി പിരിഞ്ഞും മീന ഭര്‍ത്താവില്ലാതെയും ജീവിക്കുന്നതിനാല്‍ ഈ വരുന്ന ജൂലൈയില്‍ രണ്ടാളും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നും, എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറയുന്നു.രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോള്‍ അവരുടെ ശരീരം പലതും ആവശ്യപ്പെടും. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *