അവരെ ഒരുപാട് വിശ്വസിച്ചു പോയി… ഒടുക്കം എല്ലാം നഷ്ടപ്പെട്ടു… പൊട്ടിക്കരഞ്ഞ് നടി മീനാക്ഷിയും കുടുംബവും

മലയാളികൾക്ക് ഏറെ സുപരിചിതയായ വ്യക്തിയാണ് മീനാക്ഷി. മീനാക്ഷി മലയാളികളുടെ കുഞ്ഞു മീനാക്ഷിയായി തുടങ്ങി ഇപ്പോൾ വലുതായത് പോലും മലയാളികൾക്ക് കാണാപാഠമാണ് എന്ന് പറയാം. മീനാക്ഷിയുടെ ഓരോ വളർച്ചയിലും മലയാളികൾ കൂടെ തന്നെയുണ്ടായിരുന്നു. കുഞ്ഞുനാൾ മുതൽ തന്നെ മീനാക്ഷി അഭിനയ മേഖലയിലൂടെ തുടങ്ങി പിന്നീട് അവതരണത്തിലൂടെ എത്തി ഇപ്പോൾ മലയാളികളുടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയായി മാറിയിരിക്കുകയാണ്. അതു കൊണ്ട് തന്നെ മീനാക്ഷിയുടെ ചെറിയ വിശേഷങ്ങളും ആരാധകർക്കിടയിൽ അതിവേഗം വൈറലാകാറുണ്ട്.അതു കൂടാതെ മീനാക്ഷിക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട്. ആ യൂട്യൂബ് ചാനലിലൂടെയാണ് ഭൂരിഭാഗം വിശേഷങ്ങളും മീനാക്ഷി പങ്കു വെയ്ക്കാറുള്ളത്. മീനാക്ഷിയുടെ വീട്ടിലെയും സഹോദരങ്ങളുടെയും കാര്യങ്ങൾ മീനാക്ഷി ഇതിലൂടെ പങ്ക് വയ്ക്കുമ്പോൾ ആരാധകർ അത് ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.അക്കൂട്ടത്തിൽ ഇപ്പോൾ മീനാക്ഷി സ്വന്തം യൂട്യൂബ് ചാനലിനെ കുറിച്ച് പറയുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ തന്നെയാണ് ആരാധകരുടെ ഇടയിൽ ഞെട്ടൽ ഉണ്ടാക്കുന്നത്. യുട്യൂബ് കൈകാര്യം ചെയ്തവർ പറ്റിച്ചുവെന്ന കാര്യമാണ് പുതിയ വീഡിയോ പങ്കുവച്ചുകൊണ്ട് മീനാക്ഷി ആരാധകരോട് പറയുന്നത്. വരുമാനത്തിൻ്റെ നല്ലൊരുപങ്കും അവർ എടുത്തുവെന്നും പുതിയ ചാനലിലൂടെ തനിക്കു പറ്റിയ ദുരനുഭവവും ചതിയെപറ്റിയും മീനാക്ഷി അനൂപ് തുറന്നുപറയുന്നത് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നു.തൻ്റെ പേരിലുള്ള യൂട്യൂബ് ചാനൽ നോക്കി നടത്തിയവർ പറ്റിച്ചുവെന്ന ആരോപണവുമായി നടി മീനാക്ഷി അനൂപ് രംഗത്തെത്തുന്നുവെന്ന വാർത്ത തന്നെയാണ് പുറത്തു വരുന്നത്. മീനാക്ഷിയും കുടുംബവുമായി ഒരു യൂട്യൂബ് വീഡിയോയിലൂടെ തട്ടിപ്പ് വെളിപ്പെടുത്തുന്നു. തൻ്റെ പേരിൽ ലഭിച്ച യൂട്യൂബിലെ പ്ലേബട്ടൺ പോലും തനിക്ക് തന്നില്ലെന്ന് മീനാക്ഷി ആരോപിക്കുന്നു. പുതിയ ചാനലിലാണ് മീനാക്ഷിയും കുടുംബവും വീഡിയോ പങ്കുവച്ചിരിക്കുന്നത്. യൂട്യൂബ് ചാനൽ കൈകാര്യം ചെയ്തിരുന്നവർ വരുമാനത്തിൻ്റെ നല്ലൊരുപങ്കും കൊണ്ടുപോയി. മീനാക്ഷി അനൂപ് എന്ന പേരിലായിരുന്നു ചാനൽ തുടങ്ങിയത്.

യൂട്യൂബ് ചാനൽ തുടങ്ങാം എന്ന് പറഞ്ഞു ഒരു ടീം ഇങ്ങോട്ട് സമീപിക്കുകയായിരുന്നു, അവർ തന്നെയാണ് ഈ മെയിൽ ഐഡിയും പാസ്‌വേർഡും ക്രിയേറ്റ് ചെയ്തത്. രണ്ടുലക്ഷത്തോളം ഫോളോവേഴ്സും ഉണ്ടായിരുന്നു. അവർ തന്നെയായിരുന്നു വീഡിയോ എടുത്ത് എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്തത്. തൻ്റെ പേരിൽ ലഭിച്ച പ്ലേ ബട്ടൻ പോലും തന്നില്ല എന്നും, ആക്രിക്കടകളിൽ കൊടുത്ത് അതും പണമാക്കിയോഎന്ന് അറിയില്ല എന്നും മീനാക്ഷി വീഡിയോയിലൂടെ പറയുമ്പോൾ ആരാധകർക്ക് വലിയ ഞെട്ടലാണ് സംഭവിക്കുന്നത്. ഇത്രയും നാളായി എന്തു കൊണ്ട് താരം ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല എന്ന ചോദ്യമാണ് ആരാധകർ പോലും ചോദിക്കുന്നത്. വീഡിയോയിൽ നിന്ന് കിട്ടിയ വരുമാനത്തിൻ്റെ നല്ലൊരുപങ്കും അവർ തന്നെയാണ് എടുത്തത് എന്ന് മീനാക്ഷി പറയുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ആദ്യമൊക്കെ സാരമില്ല എന്ന് കരുതി എന്നും ഇപ്പോൾ കോട്ടയം എസ്പിക്ക് പരാതി നൽകിയിരിക്കുകയാണ് എന്നും മീനാക്ഷിയുടെ പിതാവ് അനൂപ് വീഡിയോയിലൂടെ പറയുന്നതിലൂടെ ആരാധകർക്ക് വലിയ ഞെട്ടലാണ് സംഭവിച്ചിരിക്കുന്നത്. ഇങ്ങനെ സിനിമാക്കാരെ പോലും പറ്റിക്കുകയാണെങ്കിൽ സാധാരണക്കാർക്ക് എന്തുമാത്രം പറ്റിക്കൽ ആണ് ദിനം ദിനം നേരിടേണ്ടി വരുന്നത് എന്ന് ആലോചിച്ചു നോക്കുക എന്നുള്ള കമൻറുകൾ ആണ് വരുന്നത്. പാവം ഒരു പെൺകുട്ടിയെ പറ്റിച്ചല്ലോ എന്നും, ആ പെൺകൊച്ചിനെ വെച്ച് കാശുണ്ടാക്കി അവന്മാർ സുഖിച്ചല്ലേ എന്നൊക്കെ നിരവധി പേരാണ് മീനാക്ഷിക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് വരുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *