മീനാക്ഷിക്ക് ഇങ്ങനെ ചിരിക്കാന്‍ അറിയാമായിരുന്നോ? ധാവണിയുടുത്ത് മുല്ലപ്പൂവ് ചൂടി ശാലീന സുന്ദരിയായി ദിലീപിന്റെ മൂനൂട്ടി

ചില സെലിബ്രിറ്റികള്‍ വളര്‍ന്നത് പ്രേക്ഷകര്‍ക്ക് മുന്നിലാണ്, അവരുടെ ജീവിതത്തിലെ എല്ലാ പ്രധാന ഘട്ടങ്ങളിലും പ്രേക്ഷകര്‍ കൂടെയുണ്ടായിരുന്നു. ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ചെറുപ്പം മുതലേ ലൈംലൈറ്റിലുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. പ്രത്യേകിച്ചും മഞ്ജി വാര്യര്‍ – ദിലീപ് വിവാഹ മോചനത്തിന് ശേഷം മകള്‍ മീനാക്ഷി വാര്‍ത്തകളിലൊക്കെ സജീവമായി. ഇന്നും മീനാക്ഷി എന്തു ചെയ്താലും പറഞ്ഞാലും കേള്‍ക്കാനും കാണാനും ആരാധകര്‍ ഏറെയാണ്.

സമീപകാലത്തായി അച്ഛന്റെ ഇപ്പോഴത്തെ ഭാര്യയായ കാവ്യ മാധവന് വേണ്ടിയുള്ള അകമഴിഞ്ഞ പിന്തുണ നല്‍കിക്കൊണ്ടിരിക്കുകയാണ് മീനാക്ഷി. കാവ്യയുടെ ലക്ഷ്യ എന്ന ബ്രാന്റിന്റെ ഇപ്പോഴത്തെ മോഡല്‍ മീനാക്ഷിയാണ്. വിധവിധമായുള്ള ഓരോ ലുക്കിലാണ് ഓരോ പ്രാവശ്യവും മീനാക്ഷി ഫോട്ടോകള്‍ പങ്കുവയ്ക്കുന്നത്. സല്‍വാറിലും ധാവണിയിലും നേരത്തെ എത്തിയ ഫോട്ടോകള്‍ എല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്ന് മാത്രവുമല്ല, ആ ചിത്രങ്ങള്‍ക്ക് താഴെ വന്ന മഞ്ജു വാര്യരുടെ ലൈക്കും ചര്‍ച്ചയായി.

ഇപ്പഴിതാ വീണ്ടും പുതിയ ഗെറ്റപ്പില്‍ എത്തിയിരിക്കുകയാണ് മീനാക്ഷി. ധാവണിയാണ് ഇത്തവണത്തെയും വേഷം. സെക്വിന്‍ പാവാടയും എംബ്രോയിഡറി ഡിസൈനര്‍ ബ്ലൗസിനുമൊപ്പം സിംപിള്‍ എബ്രോയിഡറി ചെയ്ത ദുപ്പട്ടയാണ് പെയര്‍ ചെയ്തിരിക്കുന്നത്. തലയില്‍ മുല്ലപ്പൂവും മിനിമല്‍ മേക്കപ്പുമൊക്കെയായപ്പോള്‍ ഒരു തനി മലയാളി മങ്ക. ഇത്തവണ മീനാക്ഷിയുടെ മുഖത്തെ നിറഞ്ഞ ചിരിയാണ് ആളുകളെ ആകര്‍ഷിക്കുന്നത്. ഇത്രയും മനോഹരമായി മീനാക്ഷിക്ക് ചിരിക്കാന്‍ അറിയാമായിരുന്നോ എന്ന് ചോദിക്കുന്നവരുണ്ട്. പലപ്പോഴും ഫോട്ടോകളില്‍ അതി ഗൗരവ ഭാവത്തിലാണ് മീനാക്ഷിയെ കാണാറുള്ളത്.

അഭിനയ ലോകത്തേക്കേ ഇല്ല എന്ന് പറഞ്ഞ മീനാക്ഷി ദിലീപ് ഇപ്പോള്‍ മോഡലിങില്‍ സജീവമായിരിക്കുകയാണ്. ആദ്യമായാണ് മീനാക്ഷി ഒരു ബ്രാന്റിന്റെ മോഡല്‍ ആവുന്നത്. ഇത് ലക്ഷ്യയ്ക്ക് വേണ്ടി മാത്രമുള്ളതാണോ, അതോ ഈ രംഗത്ത് ഇനി സജീവമാവുമോ അഭിനയത്തിലേക്ക് വരുമോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം. എന്തൊക്കെയായാലും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് ഇപ്പോള്‍ മീനാക്ഷി ഈ രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *