ഉർവശിയുടെ മകളും ദിലീപിൻറെ മകളും അടുത്ത കൂട്ടുകാർ.. വീട്ടിൽ അറിയാതെ രണ്ടുപേരും രാത്രി കറക്കം.. കയ്യോടെ പൊക്കി ആരാധകർ..
പഴയതിലും അധികം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീനാക്ഷി ദിലീപ്. തന്റെ പുതിയ പുതിയ ചിത്രങ്ങളൊക്കെ താരപുത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. സിനിമയില്‍ നിന്നെല്ലാം അകലം പാലിച്ച് കഴിയുകയാണെങ്കിലും അച്ഛന്റെ സിനിമാ സുഹൃത്തുക്കളുടെ മക്കളുമായൊക്കെ മീനാക്ഷിയ്ക്ക് നല്ല ബന്ധമാണ്. അതിലൊരു താരപുത്രിയ്ക്കൊപ്പം ഡേ ഔട്ട് നടത്തിയ വിശേഷങ്ങളാണ് മീനാക്ഷി ഏറ്റവും ഒടുവില്‍ പങ്കുവച്ചിരിയ്ക്കുന്നത്.
മറ്റാരുമല്ല, മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റ. തേജലക്ഷ്മി ജയന് എന്ന കുഞ്ഞാറ്റയും സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ്. അഭിനയത്തിലേക്ക് വരാനുള്ള താത്പര്യവും അടുത്തിടെ അമ്മ ഉര്‍വശിയ്ക്കൊപ്പം ഒരു പ്രോഗ്രാമില്‍ പങ്കെടുക്കവെ കുഞ്ഞാറ്റ തുറന്ന് പറഞ്ഞിരുന്നു. മീനാക്ഷിയ്ക്കൊപ്പം നടത്തിയ ഡേ ഔട്ട് ചിത്രങ്ങള്‍ മീനാക്ഷിയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
meenakshi dileep kunjatta23
എന്റെ സുന്ദരി എന്നാണ് മീനാക്ഷിയെ കുഞ്ഞാറ്റ വിളിച്ചിരിയ്ക്കുന്നത്. ചെന്നൈയില്‍ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ചെന്നൈയില്‍ എം ബി ബി എസ് ഹൗസ്സര്ജന്സി ചെയ്തുകൊണ്ടിരിക്കുകയാണിപ്പോള്‍ മീനാക്ഷി. ‘നെപ്പോട്ടിസം ടേക്ക് ഓവര്‍’ എന്നാണ് ഒരു ചിത്രത്തിന് കുഞ്ഞാറ്റ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
കുഞ്ഞാറ്റ മാത്രമല്ല, മാളവിക ജയറാമുമായും മീനാക്ഷിയ്ക്ക് നല്ല സൗഹൃദമാണ്. ഇരുവരും ചെന്നൈയില്‍ അടിച്ചു പൊളിക്കുകയാണ് എന്ന് അടുത്തിടെ മാളവിക തന്നെ തുറന്ന് പറഞ്ഞിരുന്നു. മീനാക്ഷിയെ കോളേജ് മതില് ചാടിക്കുന്നതിന് ദിലീപ് അങ്കിള്‍ പരാതി പറയാറുണ്ടെന്നായിരുന്നു അന്ന് മാളവിക പറഞ്ഞത്. അച്ഛന്റെ നായിക നമിത പ്രമോദും ഇന്റസ്ട്രിയിലെ മീനാക്ഷിയുടെ അടുത്ത സുഹൃത്താണ്. നാദിര്‍ഷയുടെ മകളാണ് അറിയപ്പെടുന്ന മറ്റൊരു ഉറ്റ സുഹൃത്ത്.
@All rights reserved Typical Malayali.
Leave a Comment