കോടീശ്വരിയല്ലേ ജാഡയാകാം! ബാങ്ക് ബാലൻസും പേരിൽ കോടികളുടെ സ്വത്തുക്കളും; ശരിക്കും ഭാഗ്യവതി തന്നെ മീനാക്ഷി ദിലീപ്!

നമിത പ്രമോദിന്റെ പുത്തൻ ഷോപ്പ് ഉദ്‌ഘാടനത്തിനു മലയാള സിനിമയിലെ മുൻ നിര നായികാ നായകന്മാർ ആണ് നിരന്നത്. ഹോട്ടൽ ബിസിനസിൽ നിന്നുമാണ് നമിത വസ്ത്ര വ്യാപാര സംരംഭത്തിലേക്ക് കൂടി ചുവട് വയ്പ്പ് നടത്തിയത്. നാദിർഷ, സൗബിൻ, സാനിയ ഇയ്യപ്പൻ, ജീവ, അപർണ തോമസ്, തുടങ്ങി നിരവധി പ്രമുഖരാണ് അണിനിരന്നത്. എന്നാൽ ഇവരെയൊന്നും ആയിരുന്നില്ല ക്യാമറ കണ്ണുകൾ കൂടുതൽ ഒപ്പിയെടുത്തത്. താര പുത്രി മീനാക്ഷി ദിലീപ്. അച്ഛനോടും അമ്മയോടും ഉള്ള ആരാധനന തെല്ലുപോലും ചോരാതെയാണ് മീനാക്ഷിയുടെ പിറകെ ക്യാമറ കണ്ണുകൾ പാഞ്ഞതും.

​മൈൻഡ് ആക്കാതെ മീനാക്ഷി
​മൈൻഡ് ആക്കാതെ മീനാക്ഷി
ചില മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ മോശം അനുഭവങ്ങൾ കൊണ്ടാകണം, മുൻപത്തെ പോലെ തന്നെ മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു മീനാക്ഷി. പരിചയക്കാരെ കാണുമ്പൊൾ നേരിയ ഒരു ചിരി നൽകും എങ്കിലും ക്യാമറ കാണുന്നതോടെ മുഖം മാറുന്നത് വ്യക്തമാണ്. ചിരി വന്നാൽ കൂടിയും പിടിച്ചു വയ്ക്കുന്ന പോലെ മുഖഭാവം മാറുന്നത് കാണാൻ സാധിക്കും. എന്തുതന്നെ ആയാലും മീനാക്ഷിയാണ് ഇന്ന് സോഷ്യൽ മീഡിയ താരം.

​അവരുടെ സ്വത്തുക്കൾ മീനാക്ഷിക്ക്
​അവരുടെ സ്വത്തുക്കൾ മീനാക്ഷിക്ക്
ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ എന്നതിലുപരി ഒരു ഡോക്ടർ കൂടിയാണ് ഇന്ന് മീനാക്ഷി. കോടികൾ ആസ്തിയുള്ള താരപുത്രി. മകൾ കൂടെ ഇല്ലെങ്കിലും അമ്മയുടെ സമ്പാദ്യത്തിൽ ഒരു പങ്ക് മകൾക്ക് ഉള്ളതായിരിക്കും എന്നാണ് സോഷ്യൽ മീഡിയയിൽ മുൻപേയുള്ള സംസാരം. മാത്രമല്ല ഡിവോഴ്സ് നടക്കുമ്പോൾ സ്വത്തുക്കളെ കുറിച്ചുള്ള യാതൊരു തർക്കവും ദിലീപിനും മഞ്ജുവിനും ഇടയിൽ ഉണ്ടായിട്ടില്ല എന്നതാണ് സംസാരം

​മീനാക്ഷിയുടെ ഭാഗ്യം
​മീനാക്ഷിയുടെ ഭാഗ്യം
കോടികളുടെ ആസ്തിയാണ് ദിലീപിനും മഞ്ജുവിനും ഉള്ളത്.ഇന്ത്യയിലും വിദേശത്തുമായി നിരവധി ബിസിനെസ്സ് സാമ്രാജ്യങ്ങളുള്ള ദിലീപ് മകൾക്കായി കോടികൾ ആകും ബാങ്ക് ബാലൻസായി കരുതിയിട്ടുണ്ടാവുക എന്നതാണ് സംസാരം. മാത്രമല്ല മഞ്ജുവിന്റെ പേരിലുണ്ടായിരുന്ന സ്വത്തുവകകളിലും മീനാക്ഷിക്ക് ഒരു ഭാഗം ഉണ്ടായേക്കാം എന്ന സംസാരവും നിലനിൽക്കുന്നുണ്ട്.

​അപ്പോൾ ജാഡയാകാം
​അപ്പോൾ ജാഡയാകാം
അച്ഛൻ സമ്മാനിച്ച മിനി കൂപ്പറിൽ ബെസ്റ്റ് ഫ്രണ്ടിനെയും സൈഡിൽ വച്ച് കഴിഞ്ഞദിവസം മീനാക്ഷി വന്നിറങ്ങിയ ലുക്ക് ഇതിനു മുൻപ് മഞ്ജു റേഞ്ച് റോവറിൽ വന്നിറങ്ങിയ പോലെ ഉണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. മാത്രമല്ല മീനാക്ഷിക്ക് ജാഡയാണ് എന്ന് അഭിപ്രായം പറയുന്നവരും കുറവല്ല. , ഇത്രയൊക്കെ കോടികൾ ആസ്തിയുള്ള കുട്ടിക്ക് ജാഡ അൽപ്പം എടുക്കുന്നതിൽ തെറ്റില്ല എന്ന് അഭിപ്രായപെടുന്നവരും ഉണ്ട്.

അമ്മയുടെ എല്ലാം മകൾക്ക്
അമ്മയുടെ എല്ലാം മകൾക്ക്
150 കോടിയോളം രൂപയാണ് മഞ്ജു വാര്യരുടെ ആസ്തിയെന്നാണ് അടുത്തിടെ റിപ്പോർട്ടുകൾ വന്നത്. ഓരോ സിനിമയ്ക്കും 50 ലക്ഷം മുതൽ 1 കോടി വരെ പ്രതിഫലം വാങ്ങുന്നു. മലയാള സിനിമയിലെ അഭിനയത്തിന് പുറമെ, ‘തുണിവ്’, ‘അസുരൻ’ തുടങ്ങിയ ബോക്‌സ് ഓഫീസ് ഹിറ്റ് തമിഴ് സിനിമകളിലും പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ട മഞ്ജു ‘തുണിവ്’ എന്ന ചിത്രത്തിന് വേണ്ടി ഒരു കോടി രൂപ പ്രതിഫലമായി കൈപ്പറ്റിയെന്നും റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ അതെല്ലാം മകളിലേക്ക് കൂടി വരുമെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തൽ

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *