ഡോക്ടറാവുന്ന മീനാക്ഷി ദിലീപിന്റെ സ്പെഷലൈസേഷൻ ഈ മേഖലയിൽ; സിനിമാക്കാർക്ക് ഒഴിച്ചുകൂടാനാകാത്ത ചികിത്സ
മലയാള സിനിമയിലെ താരപുത്രന്മാർക്കും താരപുത്രിമാർക്കും ഇടയിൽ നിന്നും മെഡിക്കൽ മേഖല തിരഞ്ഞെടുത്ത ചുരുക്കം ചിലരുണ്ട്. അതിലൊരാൾ നടൻ ദിലീപിന്റെ (Dileep) മൂത്തമകൾ മീനാക്ഷിയാണ് (Meenakshi Dileep). മീനാക്ഷിയുടെ പഠനം അച്ഛന്റെ സ്വപ്നമായിരുന്നു എന്നുവേണം പറയാൻ. ദിലീപ് സ്വപ്നംകണ്ട പോലെ മീനാക്ഷി എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്തു വരികയാണ്.
മെഡിക്കൽ മേഖലയുടെ ആഴങ്ങളിൽ എത്തുകയെന്ന ലക്ഷ്യമാണ് ഹൗസ് സർജൻസി കൊണ്ട് പൂർത്തിയാക്കുക. ശ്രദ്ധയും ആത്മസമർപ്പണവും ആവശ്യമായ ഘട്ടമാണിത്. തനിക്ക് ഒരു തിട്ടവുമില്ലാത്ത മേഖലയിലൂടെയാണ് മകൾ നിശ്ചയദാർഢ്യത്തോടെ മുന്നേറിയത് എന്ന് ദിലീപ് ഓർക്കുന്നു. പഠനം കഴിഞ്ഞാൽ മീനാക്ഷി സ്‌പെഷലൈസ് ചെയ്യാൻ ഒരു മേഖല തിരഞ്ഞെടുത്തു കഴിഞ്ഞു (തുടർന്ന് വായിക്കുക)
സിനിമയിൽ വരുമോ ഇല്ലയോ തുടങ്ങിയ ചോദ്യങ്ങൾ നിരന്തരമായി ഉയരുമ്പോഴും മീനാക്ഷിയുടെ പഠനം മൊത്തത്തിൽ പൂർത്തിയായാൽ സിനിമാ മേഖലയ്ക്കും ഗുണം ചെയ്യും. അവിടെയാകും മകൾ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് അച്ഛൻ ദിലീപ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി
അത്രയും കേട്ടതും മകൾ ഇപ്പോഴേ അച്ഛന് ടിപ്സ് പറഞ്ഞു കൊടുക്കാൻ ആരംഭിച്ചോ എന്ന് അവതാരകയുടെ ചോദ്യം. അത് തിരിച്ചാണ് സംഭവിക്കുന്നത് എന്ന് ദിലീപ്. കൃത്യസമയത്തു ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമെല്ലാം താൻ മകളെ ഉപദേശിക്കാറുണ്ട് എന്ന് ദിലീപ്
മീനാക്ഷിയെ കാണുമ്പോൾ തന്നെ ഒരു പാടുപോലുമില്ലാത്ത മുഖം പലരും ശ്രദ്ധിച്ചു കാണും. മീനാക്ഷി സ്‌പെഷലൈസ് ചെയ്യുന്നതും അവിടെത്തന്നെയാണ്. ചർമത്തിന്റെ ആരോഗ്യവും പരിചരണവും ഉറപ്പു വരുത്തുന്ന ഡെർമറ്റോളജിയിലാകും മീനാക്ഷി ശ്രദ്ധ കേന്ദ്രീകരിക്കുക
കൊച്ചിയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മീനാക്ഷി, ഉന്നത പഠനത്തിനായി ചെന്നൈയിലേക്ക് ചേക്കേറി. പിന്നീട് സ്കൂൾ പഠനവുമായി ബന്ധപ്പെട്ട് അനുജത്തി മഹാലക്ഷ്മിയും ഇങ്ങോട്ടു തന്നെ എത്തി
മകൾ പഠനത്തിനായി നടത്തിയ കഷ്‌ടപ്പാടുകൾ എത്രത്തോളമുണ്ടെന്ന് ദിലീപ് മനസിലാക്കിയിരുന്നു. തന്നാൽ കഴിയുന്ന സഹായമെല്ലാം അച്ഛനെന്ന നിലയിൽ ദിലീപ് നിറവേറ്റുകയും ചെയ്തു
ദിലീപും കാവ്യയും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും നവരാത്രി ആഘോഷ പരിപാടിയിൽ കുടുംബസമേതം എത്തിയപ്പോൾ
Leave a Comment