ഇത്രയും നാൾ ഒളിപ്പിച്ച് വച്ച വിശേഷം.. വർഷങ്ങൾക്കുശേഷം തുറന്നുപറയുന്നു പിറന്നാൾ ദിവസം തന്നെ ആരാധകരെ അറിയിച്ച് മീര ജാസ്മിൻ

പത്ത് വർഷത്തിന് ശേഷം മീര വീണ്ടും ടോളിവുഡിലേക്ക്; തിരിച്ചുവരവ് സമുദ്രക്കനിയ്ക്കൊപ്പം
മീരയുടെ 40-ാം ജന്മദിനത്തോടനുബന്ധിച്ചാണ് സീ സ്റ്റുഡിയോസ് ചിത്രം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ദ്വിഭാഷയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ ഭാ​ഗമായി ഇൻസ്റ്റ​ഗ്രാമിലും മീര സജീവമായിരുന്നു.2022- ലാണ് മീര ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങുന്നത്.അൾട്രാ ഗ്ലാമറസ് മേക്ക് ഓവറിലും ഇടയ്ക്ക് മീര സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.മകൾ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.ആറ് വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ മീര ജാസ്മിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്. സത്യൻ അന്തിക്കാട് ചിത്രം മകളിലൂടെയായിരുന്നു മീരയുടെ തിരിച്ചുവരവ്. ഏകദേശം പത്തു വർഷത്തോളമായി മീരയെ ടോളിവുഡ് സിനിമയിൽ കണ്ടിട്ട്. 2013 ൽ പുറത്തിറങ്ങിയ മോക്ഷ ആയിരുന്നു മീരയുടേതായി ഒടുവിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം. ഇപ്പോഴിത ടോളിവുഡിലേക്ക് വീണ്ടുമെത്തുകയാണ് മീര. വിമാനം എന്ന ചിത്രത്തിലൂടെയാണ് മീരയുടെ ‍ടോളിവുഡിലേക്കുള്ള റീ എൻട്രി.സമുദ്രക്കനിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെലുങ്കിലും തമിഴിലുമാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. സീ സ്റ്റുഡിയോസും കിരൺ കൊറപാട്ടി ക്രിയേറ്റീവ് വർക്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മീരയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് സീ സ്റ്റുഡിയോ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അവൾ വീണ്ടും തിരികെയെത്തുന്നു. ഹാപ്പി ബർത്ത് ഡേ മീര ജാസ്മിൻ, ഒരു ദശാബ്ദത്തിനു ശേഷം അവളുടെ സാന്നിധ്യം വീണ്ടും സ്ക്രീനിൽ എന്നാണ് സീ സ്റ്റുഡിയോസ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ മീര അഭിനയിച്ചിട്ടുണ്ട്.

2004 ൽ പുറത്തിറങ്ങിയ പ്രണയ ചിത്രമായ ‘അമ്മായി ബാഗുണ്ടി’യിലൂടെയാണ് മീര തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ മീര അഭിനയിച്ചിരുന്നു. 2013-ൽ പുറത്തിറങ്ങിയ ‘ഗുഡുംബ ശങ്കർ’ എന്ന ചിത്രത്തിൽ പവൻ കല്യാണിനൊപ്പമുള്ള മീരയുടെ പാട്ടുകൾ ഇന്നും ടോളിവുഡിൽ ഹിറ്റാണ്.2014-ൽ വിവാഹിതയായതോടെയാണ് മീര അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുക്കുന്നത്. വിമാനത്തിന്റെ മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. 2002-ൽ, മാധവൻ നായകനായെത്തിയ റണ്ണിലൂടെയാണ് മീര തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗുഡുംബ ശങ്കർ, ഭദ്ര തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്കിലും മീര ജനപ്രിയയായി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *