വലിയ ആരാധിക പിന്നീട് ഭാര്യയായ കഥ വിവാഹം കഴിഞ്ഞ് ഏഴാം മാസത്തിൽ അമ്മയായി രണ്ടാമത്തെ കുഞ്ഞ് വയറ്റിൽ ഉണ്ടായിരുന്ന സമയം അഭിനയിക്കാൻ പോയി ഈ നടിയെ ഓർമ്മയുണ്ടോ

മഞ്ജുവും ഞാനും ഒരേപോലെ എത്തിയവർ അവസരം കിട്ടാൻ എന്ത് അഡ്ജസ്റ്റ്മെന്റിനും നിന്നുകൊടുക്കുന്ന പെണ്ണുങ്ങളുണ്ട് മീര കൃഷ്ണൻ.എനിക്കാ അവസരമേ വേണ്ട എന്ന് മറുപടി നൽകി ഒഴിഞ്ഞു പോകാമല്ലോ സിനിമാ അഭിനയം മാത്രം അല്ലല്ലോ തൊഴിലായി ഉള്ളത് എത്രയോ പേർ യു ട്യൂബ് ചാനലുകൾ വഴിയും, റീൽസ് വഴിയും, ടിക് ടോക് വഴിയുമെല്ലാം പ്രശസ്തിയും വരുമാനവും നേടുന്നുണ്ട്.നടിയായും നർത്തകി ആയും മീര കൃഷ്ണൻ എന്ന നടിയെ മലയാളികൾക്ക് സുപരിചിതമാണ്. മലയാള ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും സജീവം ആയിരുന്ന നടി കൂടിയാണ് മീര. സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. പ്രൊഫഷണൽ ക്‌ളാസ്സിക് ഡാൻസറായിരുന്ന താരം ഇപ്പോൾ വിവാഹശേഷം ചെന്നൈയിലാണ് സ്ഥിര താമസം ആക്കിയിരിക്കുന്നത്. തമിഴ് സീരിയലുകളിൽ സജീവം ആയിരിക്കുന്ന താരം അമ്മ വേഷങ്ങളിൽ കൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറലായി മാറുന്നത്. തമിഴും സരസ്വതിയും സീരിയലിൽ നിങ്ങളെക്കാൾ മുതിർന്ന ദീപക് ചേട്ടന്റെ അമ്മായി ആയിട്ടാണ് അഭിനയിക്കുന്നത്. അദ്ദേഹത്തെ സെറ്റിൽ വെച്ച് എങ്ങിനെയാണ് വിളിക്കുന്നത് ചോദ്യത്തിന് മറുപടി നൽകുകയാണ് മീര. ഞങ്ങളുടെ സെറ്റിൽ ആരെയും ചേട്ടാ ചേച്ചി എന്നൊന്നും വിളിക്കാറില്ല. പേര് തന്നെയാണ് വിളിക്കുക പതിവ്. അല്ലെങ്കിൽ സർ എന്ന് വിളിക്കും. ഞാൻ ദീപക് എന്ന് തന്നെയാണ് വിളിക്കുന്നത്. മലയാളത്തിൽ ഷൂട്ടിങ് സമയം കൂടുതലാണ്, തമിഴിൽ കുറവും. മലയാളം സീരിയലുകളുടെ ഷൂട്ടിംഗ് കാലത്ത് ഏഴ്‌-ഏഴരയ്ക്കെല്ലാം ആരംഭിക്കും. ഇവിടെ ഒൻപതു മണിയാകും. മലയാളത്തിൽ വളരെ നാച്ചുറലായി അഭിനയിക്കണം, അതിനെ അപേക്ഷിച്ച് തമിഴിൽ അഭിനയിക്കുന്നത് കുറച്ചുകൂടി എളുപ്പമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

​നൃത്തത്തിലൂടെ പ്രശസ്തയായി.അഭിനയിക്കാനുള്ള അവസരത്തിനായി ഞാൻ ശ്രമിച്ചത് കൊണ്ട് അവസരങ്ങൾ ഉണ്ടായ ആളല്ല ഞാൻ. ചെറുപ്പം മുതൽ നൃത്തവും, സ്പോർട്സും ആയിരുന്നു ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ച വിഷയങ്ങൾ. നൃത്തം ജന്മനാ കിട്ടിയ ഒന്നാണ് എന്ന് തന്നെ പറയാം. ഞാൻ നടക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ നൃത്തത്തിൽ താത്പര്യമുണ്ടെന്ന് കണ്ടെത്തിയ അമ്മ എന്നെ നൃത്തം പഠിക്കാൻ ചേർത്തു. സ്‌കൂൾ മുതൽ കോളേജ് വരെയുള്ള കാലഘട്ടങ്ങളിൽ നിറയെ സമ്മാനങ്ങൾ വാങ്ങിയ പ്രശസ്തയായ ഒരു നർത്തകിയാണ് ഞാൻ- മീര ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.​മഞ്ജുവും ഞാനും ഒരേ പോലെ എത്തിയവർ
കേരളത്തിൽ കലോത്സവങ്ങളിൽ നിറയെ സമ്മാനങ്ങൾ നേടുന്ന പ്രതിഭകൾക്ക് സിനിമയിൽ അവസരം ലഭിക്കുന്നത് സാധാരണമാണ്. മഞ്ജു വാര്യർ എല്ലാം അങ്ങനെ സിനിമയിൽ എത്തിയതാണ്. ഞാനും സംസ്ഥാന കലോത്സവങ്ങൾ വഴിയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. അഭിനയത്തെ കുറിച്ച് യാതൊന്നും അറിയാത്ത കാലത്താണ് ഞാൻ സിനിമയിൽ എത്തിയത്. പക്ഷെ എന്റെ സഹപ്രവർത്തകർ എന്നെ നന്നായി സഹായിച്ചു. അന്യൻ സിനിമയിൽ അഭിനയിച്ച വേണു അങ്കിളിനെ അറിയില്ലേ അവരെല്ലാം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.സിനിമാ ഇൻഡസ്ട്രിയിൽ അവസരം ലഭിക്കാൻ ചില അഡ്ജസ്റ്റ്മെന്റുകൾ എല്ലാം വേണ്ടിവരും എന്നൊരു ആക്ഷേപമുണ്ട്. എന്താണ് അഭിപ്രായം, എന്ന ചോദ്യത്തിന് മീര നൽകിയ മറുപടി,
ഇതുവരെ എന്നോട് ആരും അഡ്ജസ്റ്റ്മെന്റ് ചെയ്‌താൽ മാത്രമേ അവസരം നൽകൂ എന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് ഇത്തരം വാദങ്ങൾ പ്രസക്തമായി തോന്നുന്നുമില്ല. ഒരു സ്ത്രീ എനിക്ക് സിനിമയിൽ അവസരം വേണം, അതിനു വേണ്ടി ഞാൻ എന്ത് അഡ്ജസ്റ്റ്മെന്റ് വേണമെങ്കിലും ചെയ്യാൻ തയ്യാറാണ് എന്ന് പറഞ്ഞു സിനിമാ പ്രവർത്തകരുടെ അടുത്ത് ചെന്നാൽ, അവർ അത്തരം വിഷയങ്ങളിൽ താല്പര്യം ഉള്ളവരെങ്കിൽ ആ സ്ത്രീയെ മുതലെടുക്കും. അവസരം കിട്ടാൻ അഡ്ജസ്റ്റ്മെന്റ് ചെയ്യണം എന്ന് പറയുന്നവരോട്, എനിക്കാ അവസരമേ വേണ്ട എന്ന് മറുപടി നൽകി ഒഴിഞ്ഞു പോകാമല്ലോ സിനിമാ അഭിനയം മാത്രം അല്ലല്ലോ തൊഴിലായി ഉള്ളത് എത്രയോ പേർ യു ട്യൂബ് ചാനലുകൾ വഴിയും, റീൽസ് വഴിയും, ടിക് ടോക് വഴിയുമെല്ലാം പ്രശസ്തിയും വരുമാനവും നേടി. മീര പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *