നടി മീര വാസുദേവ് വിവാഹിതയായി;വരന്‍ ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കം
കഴിഞ്ഞ ദിവസമാണ് സിനിമാ-സീരിയൽ താരം മീര വാസുദേവൻ വീണ്ടും വിവാഹിതയായത്. സിനിമാ-ടെലിവിഷൻ ക്യാമറാമാൻ വിപിൻ പുതിയങ്കമാണ് മീരയുടെ കഴുത്തിൽ താലി ചാർത്തിയത്. മീര തന്നെയാണ് വിവാഹ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പാലക്കാട് സ്വദേശിയാണ് വിപിൻ. കൊയമ്പത്തൂരിൽ വെച്ചായിരുന്നു വിവാഹം. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളുടെ ക്യാമറാമാനായ വിപിൻ ചില ഡോക്യുമെന്ററികൾക്ക് പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്. മീര വാസുദേവ് വിവാഹിതയായി; ‘സുമിത്ര’യുടെ വരന്‍ ‘കുടുംബവിളക്ക്’ ക്യാമറാമാന്‍ നടിയുടെ മൂന്നാം വിവാഹത്തിന്റെ ഫോട്ടോകൾ വൈറലാകുമ്പോൾ തകർന്നുപോയ ആദ്യത്തെ രണ്ട് വിവാഹ ജീവിതത്തെ കുറിച്ചും ആ പങ്കാളികളെ കുറിച്ചു മീര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. നടിയുടെ ആദ്യത്തെ വിവാഹം വിശാൽ അഗർവാൾ എന്ന വ്യക്തിയുമായി 2005ലായിരുന്നു. ആ വിവാഹ ജീവിതത്തിന് നാല് വർഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളു. ഇരുവരും 2008ൽ വിവാഹമോചിതരായി. ശേഷം 2012ലാണ് നടൻ ജോൺ കൊക്കനെ മീര വിവാഹം ചെയ്യുന്നത്. ആ വിവാഹവും നാല് വർഷത്തിനുശേഷം അവസാനിച്ചു. 2016ലായിരുന്നു ജോൺ കൊക്കന്റെയും മീരയുടെയും വിവാഹമോചനം. വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ജെബി ജംഗ്ഷൻ എന്ന ചാറ്റ് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് മീര വാസുദേവൻ മുൻ ഭർത്താക്കന്മാരെ കുറിച്ച് സംസാരിച്ചത്. മീരയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… ‘വിശാൽ വന്നത് എന്റെ 22- 23 വയസിലാണ്. അശോക് കുമാർ സാറിന്റെ മകനായിരുന്നു വിശാൽ. ഇപ്പോഴും അശോക് കുമാർ ജിയെ കുറിച്ച് സംസാരിക്കുമ്പോൾ ആ ബന്ധത്തിന്റെ ഒരു തീവ്രത അറിയാനാകും. തെറ്റെന്ന് പറയാനാകില്ല.’ Advertisement സിനിമയില്‍ ചില അഡ്ജസ്റ്റ്‌മെന്റ് ഒക്കെ വേണം; അന്ന് തൃഷയും വിക്രമും തമ്മിലും കഥകളുണ്ടായി ‘ആ തീരുമാനം എടുത്ത ശേഷമാണ് ഞാൻ സ്ട്രോങ്ങായി തീർന്നതെന്ന് പറയും. അതിൽ എനിക്ക് വിശാലിനോട് നന്ദിയുണ്ട്. ഇപ്പോൾ യാതൊരു ബന്ധവുമില്ല. അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. കാരണം മനസിൽ ഇത് വെച്ചിട്ട് ഒരു വിഷമവും എന്നോട് കാണിച്ചിട്ടില്ല. ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു ആദ്യത്തെ വിവാഹമോചനം. അതുപോലെ വളരെ നല്ലൊരു മനുഷ്യനാണ് ജോൺ.
വളരെ പോസിറ്റീവ് ആറ്റിറ്റ്യൂടുള്ള വ്യക്തി.’ ‘സിനിമയിൽ കാണുന്ന ഒരു വില്ലനല്ല ജീവിതത്തിൽ. വണ്ടർഫുള്ളായ ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം നല്ല ഒരു അച്ഛൻ കൂടിയാണ്. കുട്ടിയുടെ എല്ലാ കാര്യങ്ങളും അദ്ദേഹമാണ് ചെയ്തത്. ഇത്രയും പോസിറ്റീവായ ഒരു വ്യക്തിയെ വേണ്ടയെന്ന് വെച്ചതിന്റെ കാരണം ഇനി പറഞ്ഞിട്ട് ആർക്കും ഒരു ഗുണവും ലഭിക്കുന്നില്ലല്ലോ.’ ‘വിവാഹമെന്ന് പറയുന്നത് വളരെ വലിയ ഒരു കമ്മിറ്റ്മെന്റാണ്. അഡ്ജസ്റ്റ് ചെയ്യാവുന്നത്ര അഡ്ജസ്റ്റ് ചെയ്യണം. ഞാൻ വിവാഹത്തിലെ കമ്മിറ്റ്മെന്റിൽ വിശ്വസിക്കുന്ന വ്യക്തിയാണ്’, എന്നാണ് മീര വാസുദേവൻ പറഞ്ഞത്. അരീഹ എന്നാണ് മീരയുടെ മകന്റെ പേര്. ജോൺ കൊക്കൻ മീരയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം 2019ൽ വീണ്ടും വിവാഹിതനായി. ലക്കി സ്റ്റാർ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട പൂജ രാമചന്ദ്രനെയാണ് താരം വിവാഹം ചെയ്തത്. ഇതിൽ വാടക ഗർഭപാത്രം അന്വേഷിച്ച് വരുന്ന വനിതയുടെ വേഷം ചെയ്തത് പൂജയാണ്. ഇരുവർക്കും കഴിഞ്ഞ വർഷമാണ് കുഞ്ഞ് പിറന്നത്. കിയാൻ എന്നാണ് മകന് ജോണും പൂജയും ചേർന്ന് നൽകിയിരിക്കുന്ന പേര്. പൂജയുടെ മറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഉൾപ്പെടെ ജോൺ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. മുൻ ഭാര്യക്കൊപ്പമുള്ള റൊമാന്റിക് സീനുകൾ; തിയറ്ററിൽ ബഹളം; ഫാൻസിനെ നിയന്ത്രിക്കാനാകാതെ നാഗ ചൈതന്യ ബാഹുബലി, കെ.ജി.എഫ, സർപ്പട്ടൈ പരമ്പര, തുനിവ് തുടങ്ങിയ സിനിമകളിൽ വേഷമിട്ട് ശ്രദ്ധ നേടിയ മലയാളിയായ നടനാണ് അനീഷ് ജോൺ കൊക്കൻ. വിവിധ തരം ഫിറ്റ്നസ് മുറകളിലും ഇദ്ദേഹം പ്രാവീണ്യം നേടിയിട്ടുണ്ട്. മീര കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയായത് കുടുംബവിളക്ക് സീരിയലിൽ സുമിത്രയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചശേഷമാണ്.
@All rights reserved Typical Malayali.
Leave a Comment