ശ്വാസംകിട്ടാത്ത അവസ്ഥയില്‍ പിടഞ്ഞ് താരം..! മമ്മൂട്ടിയുടെ ആരോഗ്യനില ഇങ്ങനെ

മലയാളത്തിൻ്റെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. എഴുപത്തി ഒന്നാം വയസ്സിലും യുവനടന്മാരെ പോലും അത്ഭുതപ്പെടുത്തുന്ന സൗന്ദര്യവും ആരോഗ്യവും ആണ് അദ്ദേഹത്തിനുള്ളത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് അത്ര സന്തോഷകരമായ വാർത്തയല്ല. കൊച്ചിയിലെ ബ്രഹ്മപുരത്ത് ആളിക്കത്തുന്ന തീ മമ്മൂട്ടിയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തെത്തുന്നത്. ചുമയും ശ്വാസംമുട്ടലും കാരണം അദ്ദേഹത്തിൻ്റെ ആരോഗ്യം ക്ഷയിച്ച അവസ്ഥയിലാണ്. താരം തന്നെയാണ് തൻ്റെ അവസ്ഥ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാൻ പൂനെയിൽ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിൽ എത്തിയപ്പോൾ മുതൽ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടൽ ആയി. ഇന്നലെ ഷൂട്ടിങ്ങിന് വയനാട്ടിലെത്തി. ഇപ്പോഴും ശ്വാസംമുട്ടൽ ഉണ്ട്. പലരും സംസാരിച്ചപ്പോൾ വീടുവിട്ട് മാറിനിൽക്കുകയാണെന്നും, നാട്ടിലേക്ക് പോകുകയാണെന്നൊക്കെ പറഞ്ഞു. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യ. രാത്രിയിൽ ഞെട്ടിയുണർന്ന് ശ്വാസം വലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ലെന്നും, തീയും പുകയും ശമിച്ചാലും ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരം ആണെന്നും നടൻ പറഞ്ഞു.

കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്നം. സമീപ ജില്ലകൾ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണ് ഇത്. ആശങ്ക പങ്കിട്ട് മമ്മൂട്ടി പറഞ്ഞു. കൊച്ചി ഒരു മഹാനഗരമായി വളർന്നുകഴിഞ്ഞു. ദിനംപ്രതി അത് വളരുകയാണ്. റോഡും, വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നാണ് മാലിന്യസംസ്കരണവും. കൊച്ചിയെ പുക പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രഹ്മപുരം പ്ലാൻറ് തുടങ്ങിയ കാലം മുതൽ കേൾക്കുന്നതാണ് അവിടുത്തെ പ്രശ്നങ്ങളും. അത് പരിഹരിക്കേണ്ട ചുമതല ഭരണകർത്താക്കൾക്ക് ഉണ്ട്.അതിനുള്ള സംവിധാനം ഇവിടെ ഇല്ലെങ്കിൽ വിദേശത്തെ വിജയകരമായ രീതികളെയോ പുറത്ത് നിന്നുള്ള നല്ല മാതൃകകളും സ്വീകരിക്കണം. എല്ലാം ഭരണകൂടത്തിൻ്റെ ചുമലിൽ വെച്ച് മാറിനിന്ന് ആരോപണങ്ങൾ മാത്രം ഉന്നയിക്കുന്ന ജന സമൂഹമായി നമ്മൾ മാറരുത്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തിൽ നമ്മുടെ ഉത്തരവാദിത്വം നമ്മളും ചെയ്യണം. പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി നിർത്തണമെന്നും മമ്മൂട്ടി പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *