സ്ത്രീകളെ ദ്രോഹിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം – മുകേഷ്…..
വര്ഷങ്ങള്ക്ക് ശേഷം ആദ്യമായി ഭാര്യയെ കുറിച്ച് മുകേഷ്. എന്റെ ആ വെല്ലുവിളി അവൾ ഏറ്റെടുത്തില്ലായിരുന്നു എങ്കിലോ! തന്നെ തെറ്റിദ്ധരിച്ചു പോയ സരിതയെ കുറിച്ച് മുകേഷ്!.എന്റെ ആ വെല്ലുവിളി അവൾ ഏറ്റെടുത്തു; ഇത് ലാസ്റ്റ് ട്രിപ്പാണ് എന്ന് പറഞ്ഞു കാറിൽ കയറി; അന്ന് തെറ്റിദ്ധരിച്ചു പോയ സരിതയെ കുറിച്ച് മുകേഷ്!.ഒരുകാലത്ത് മലയാള സിനിമയില്‍ സഹനടനായും നായകനായും നിറഞ്ഞു നിന്നിരുന്ന മുഖമായിരുന്നു മുകേഷിൻ്റേത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പവും അഭിനയിച്ച മുകേഷ് സിനിമയ്ക്ക് അപ്പുറത്ത് മിനിസ്‌ക്രീനിലും രാഷ്ട്രീയത്തിലും സജീവമാണ്. മുകേഷ് ആദ്യം വിവാഹം ചെയ്തത്. ഇവരുടെ വിവാഹം 1988-ലായിരുന്നു. എന്നാല്‍ ഈ ബന്ധം അധികം നീണ്ടു നിന്നില്ല. 2011-ല്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുകയായിരുന്നു. . ഈ ബന്ധത്തില്‍ ശ്രാവണ്‍ ബാബു, തേജസ് ബാബു എന്നീ രണ്ടു മക്കളുമുണ്ട്. ഇപ്പോഴിതാ വര്ഷങ്ങൾക്ക് ശേഷം സരിതയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ്, മുകേഷ്. ജ്യോതിഷത്തിലെ വെട്ടിപ്പിനെകുറിച്ചാണ് മുകേഷ് സംസാരിക്കുന്നത് എങ്കിലും സരിതക്കും തനിക്കും പറ്റിയ അമളിയാണ് സംസാരവിഷയം. മുൻപും ഞാൻ ഇത്തരംകഥകൾ പറഞ്ഞിരുന്നു ചിലർ അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ ഇത് വിചിത്രമായ രണ്ടു ജ്യോത്സ്യകഥകളാണ്. ഒന്ന് ജ്യോത്സ്യൻ എന്നെ അത്ഭുതപെടുത്തിയതും, മറ്റൊന്ന് ജ്യോതിഷം ഇത്രയും വേണോ എന്ന് ചിന്തിപ്പിക്കുന്നതും ആണ്. ആദ്യത്തെ കഥ വളരെ യാദൃശ്ചികമായി നടന്നതാണ്. ഒരു സുഹൃത്താണ് എന്നെ ആ ജ്യോത്സ്യനെ പരിചയപ്പെടുത്തുന്നത്. പെൻഡുലം ജ്യോതിഷം ആണ് ഞാൻ നോക്കാൻ പോയത്. പിന്നെ ഒരിക്കൽ ആ ജ്യോതിഷത്തിൽ ഉണ്ടായ അനുഭവ സാക്ഷ്യവും മുകേഷ് വീഡിയോയിൽ പറയുന്നു.
വളരെ പ്രശ്നം പിടിച്ച മറ്റൊരു ജ്യോതിഷകഥയും മുകേഷ് പറയുകയുണ്ടായി. മൂത്തമകന് ഒന്നര വയസ്സ് പ്രായം, എടുത്തുകൊണ്ട് നടക്കുന്ന സമയം. ഞാനും സരിതയും, ശ്രാവണും ഹൈദരാബിദിന് അടുത്തുള്ള ഒരിടത്ത് പോയി. ഒരു ബന്ധുവിന്റെ കല്യാണത്തിന് പങ്കെടുക്കാൻ വേണ്ടി പോയതാണ്. അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരാൾ അത്ഭുതങ്ങൾ കാണിക്കുന്ന ജ്യോത്സ്യനെ കുറിച്ച് പറഞ്ഞു. വരാൻ പറ്റുമെങ്കിൽ വന്ന് കാണണം എന്നും പറഞ്ഞു. ജ്യോത്സ്യന്റെ പേരൊന്നും പറയുന്നില്ല. നമുക്ക് ജാലപ്പ എന്ന് വിളിക്കാം- മുകേഷ് കഥ പറഞ്ഞു തുടങ്ങുന്നു.സരിത പറഞ്ഞു നമുക്ക് പോയി നോക്കാം എന്ന്. അങ്ങനെ പോകാം എന്ന് തീരുമാനിച്ചു. അപ്പോഴാണ് മറ്റേ കക്ഷി പറയുന്നത് അപ്പോയ്ന്മെന്റ് കിട്ടാൻ വലിയ ബുദ്ധിമുട്ട് ആണെന്ന്. മുഖ്യമന്ത്രി,മറ്റു മന്ത്രിമാർ, ശാസ്ത്രജ്ഞന്മാർ ഉൾപ്പെടെ വരുന്ന ഇടമാണ്. അടുത്തൊന്നും കിട്ടാൻ നിവർത്തിയില്ല എന്ന് പറഞ്ഞു. സരിതയുടെ പേര് പറഞ്ഞ് ഒരു അപ്പോയിന്മെന്റ് എടുക്കാൻ അയാളോട് പറഞ്ഞു. തെലുങ്കൻ ആയതു കൊണ്ട് സരിതയെ അറിയുമല്ലോ.നിങ്ങൾ ആ ജ്യോത്സ്യന്റെ അടുത്ത് സിനിമ നടി സരിതയ്ക്ക് ആണ് എന്ന് പറയാൻ പറഞ്ഞു. ആ സംഭവം ക്ലിക്കായി. സരിതയ്ക്ക് ഭയന്കര സന്തോഷമായി.അവിടെ ചെന്നപ്പോൾ വലിയ ക്യൂ ഒക്കെ കാണാം. നമ്മൾ അദ്ദേഹത്തെ കാണാൻ കയറുമ്പോൾ കാണുന്നത് ജാലപ്പ നിലത്ത് ഇരിക്കുന്നതാണ്. അടുത്ത് ഒരു അസിസ്റ്റന്റ് ഉണ്ട്. നമ്മൾ ഇരിക്കുന്നതിന് മുന്നിൽ തടി കൊണ്ട് വിഭജിജിട്ടുണ്ട്. താഴത്തെ കാര്യം ഇരുന്നു കഴിഞ്ഞാൽ കാണില്ല. നമ്മൾ കയറുമ്പോൾ ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പേപ്പറിൽ നമ്മുക്ക് അറിയേണ്ട അഞ്ച് കാര്യങ്ങൾ ഏതുഭാഷയിലും എഴുതി ഒരു കവറിലാക്കി കൊടുക്കുകയാണ്. കുറച്ചു നേരം സംസാരിച്ചിട്ടാണ് കവർ വാങ്ങുക. നമ്മുടെ മുന്നിൽ വെച്ച് തന്നെ കവർ ജാലപ്പ അപ്പുറത്ത് അസിസ്റ്റന്റിനെ കയ്യിൽ കൊടുക്കും. തുറന്നു പോലും നോക്കുന്നില്ല. എന്നിട്ട് ജാലപ്പ ആലോചനയിൽ ആണ്.എന്റെ കണ്മുൻപിൽ വച്ചിട്ട് ഞാൻ ചോദിച്ച അഞ്ചു ചോദ്യങ്ങളും അയാൾ ചോദിച്ചു. അച്ഛന്റെ ആരോഗ്യകാര്യത്തെകുറിച്ചായിരുന്നു ആദ്യത്തെ ചോദ്യം. അത് കേട്ടപ്പോൾ ഞാൻ കിടുങ്ങി പോയി. ഞാൻ ഇംഗ്ലീഷിൽ ആണ് എഴുതിയെ അത് കൃത്യമായി തന്നെ ജാലപ്പ ചോദിച്ചു. അതിനുള്ള മറുപടിയും പറഞ്ഞ് എനിക്ക് കവർ തന്നു. എന്റെ കവർ തന്നെയാണ് ഞാൻ അത് പോക്കറ്റിലിട്ടു. ഞാൻ സരിതയോട് പറഞ്ഞു. ഇതൊരു അത്ഭുതം തന്നെയാണെന്ന്. പിന്നെ സരിത ആയിട്ട് അദ്ദേഹം തെലുങ്കിൽ എന്തൊക്കെയോ സംസാരിച്ചു. സിനിമയുടെ കാര്യങ്ങളൊക്കെയാണ്.സരിതയും അഞ്ച് ചോദ്യങ്ങൾ എഴുതിയിരുന്നു. സരിത അത് കൊടുക്കാനായി പോയപോഴേക്കും ശ്രാവൺ കരഞ്ഞു.അതൊരു ശല്യം ആകും എന്ന് കരുതി ഞാൻ എണീറ്റു പുറത്തു പോകാനായി. ഞാൻ എഴുന്നേറ്റ ആ സമയത്ത് തന്നെ സരിത കാർഡും കൊടുത്തു. ഞാൻ എഴുന്നേക്കുമെന്ന് ജ്യോത്സ്യനും പ്രതീക്ഷിച്ചിട്ടില്ല ഇരിക്കുമ്പോൾ ഉള്ള കാര്യമേ ആയാളും പ്രതീക്ഷിച്ചുള്ളൂ. എഴുന്നേറ്റ് നിന്ന് നോക്കിയപ്പോൾ ഞാൻ കാണുന്നത് അയാൾ ഈ കാർഡ് വാങ്ങി അത് അവിടെ വെച്ചിട്ട് മറ്റൊരു കാർഡ് അസിസ്റ്റന്റിന് കൊടുക്കുന്നതാണ്. സ്പ്ലിറ്റ് ഓഫ് സെക്കന്റിനുള്ളിൽ ആണ് ഈ സംഭവങ്ങൾ എല്ലാം നടക്കുന്നത്.ഞാൻ സത്യത്തിൽ കിടുങ്ങിപ്പോയി. ഞാൻ പുറത്തിറങ്ങിയിട്ട് ജനലിൽ കൂടി നോക്കുമ്പോൾ ആയിരകണക്കിന് ആളുകൾ ആണ് പറ്റിക്കപെടാൻ കാത്തിരിക്കുന്നത്. ഇതൊരു വലിയ ബിസിനെസ്സ് സാമ്രാജ്യമാണ്. അയാളുടെ അച്ഛനും അപ്പൂപ്പനും ഒക്കെ ആയി ചെയ്തു പോന്നിരുന്നത് ആണ്. ഞാൻ ഒന്നും മിണ്ടിയില്ല. സരിത ആകെ ഭക്തിപൂർവ്വം സ്വാമീ എന്നൊക്കെ വിളിച്ചു, കാറിൽ വന്നപ്പോൾ ഞാൻ അവളോട് ഇക്കാര്യം പറഞ്ഞു. വൻ തട്ടിപ്പ് വൻ വെട്ടിപ്പ് ആണെന്ന് പറഞ്ഞു. സരിത വിശ്വസിച്ചില്ല. ഞാൻ കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാണ് എന്ന് പറഞ്ഞു. എന്തിന് വന്നു എന്നൊക്കെ ചോദിച്ചു- മുകേഷ് പറയുന്നു.
ഭയങ്കരമായി സരിതയ്ക്ക് വിഷമവും ആയി. ഞാൻ പറഞ്ഞു എപ്പോഴെങ്കിലും ഒരിക്കൽ കൂടി നമ്മുക്ക് ഇവിടെ വരണമെന്ന് എനിക്ക് വേണ്ടി വരണം എന്ന്. ആ വെല്ലുവിളി സരിത ഏറ്റെടുത്തു. ഞങ്ങൾ വന്നു. ഇത്തവണ എനിക്ക് പകരം അവർക്ക് സംശയം തോന്നാതെ സരിത കുഞ്ഞുമായി എണീറ്റു. സരിത സംഭവം നേരിട്ട് കണ്ടു. തട്ടിപ്പ് മനസിലായി. പുറത്തിറങ്ങി വലിയ ചിരി ആയിരുന്നു. എന്നിട്ട് പറഞ്ഞു. ലാസ്റ്റ് ട്രിപ്പ് റ്റു ജാലപ്പ എന്ന്. ഇങ്ങോട്ടേയ്ക്കുള്ള അവസാന വരവാണ് ഇതെന്ന്. എന്ത് തട്ടിപ്പാണ് ഇതെന്നും ചോദിച്ചു, മുകേഷ് പറയുന്നു.
@All rights reserved Typical Malayali.
Leave a Comment