28-ാം വയസില്‍ 14കാരിയെ വിവാഹം കഴിച്ചു 42-ാം വയസില്‍ പ്രിയപ്പെട്ടവളെ വിധവയാക്കി മരണവും നടന്‍ എംജി സോമന്റെയും സുജാതയുടെയും ദാമ്പത്യ കഥ
14ാം വയസിലായിരുന്നു ഞങ്ങളുടെ വിവാഹം എന്നോട് ഒന്നിനും അദ്ദേഹം നോ പറഞ്ഞിട്ടില്ല! എംജി സോമന്റെ കുടുംബത്തിലെ ഇപ്പോഴത്തെ വിശേഷങ്ങൾ.14ാമത്തെ വയസിലാണ് ഞാന്‍ സോമേട്ടന്റെ ജീവിതത്തിലേക്ക് വന്നത്. അദ്ദേഹം എയര്‍ഫോഴ്‌സില്‍ ജോലി ചെയ്യുകയായിരുന്നു. അച്ഛനും അമ്മയ്ക്കും ഒറ്റ മോനാണ്. എയര്‍ഫോഴ്‌സില്‍ ജോലി ചെയ്തിരുന്ന സോമേട്ടനെയാണ് എനിക്ക് കൂടുതലിഷ്ടം.മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളായിരുന്നു എംജി സോമന്‍. സിനിമാതിരക്കുകളിലായാലും അദ്ദേഹത്തെ ഞങ്ങള്‍ക്കൊരിക്കലും മിസ് ചെയ്തിരുന്നില്ലെന്ന് ഭാര്യയും മക്കളും പറയുന്നു. ഷൂട്ടിംഗ് സ്ഥലത്തൊക്കെ ഞങ്ങളെ കൊണ്ടുപോവുമായിരുന്നു. മക്കള്‍ വലുതായപ്പോഴാണ് അവരെ ബോര്‍ഡിംഗിലാക്കിയത്. അതുകഴിഞ്ഞാണ് സ്വന്തമായി കമ്പനിയൊക്കെ തുടങ്ങിയത്. സോമേട്ടന്റെ കുടുംബവീടാണ് ഇതെന്നും അത് കൂട്ടിയെടുത്തതാണ് ഇപ്പോഴത്തെ രൂപത്തിലാക്കിയത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സോമന്റെ ഭാര്യയും മക്കളും വിശേഷങ്ങള്‍ പങ്കുവെച്ചത്.14ാമത്തെ വയസിലാണ് ഞാന്‍ സോമേട്ടന്റെ ജീവിതത്തിലേക്ക് വന്നത്. അദ്ദേഹം എയര്‍ഫോഴ്‌സില്‍ ജോലി ചെയ്യുകയായിരുന്നു. അച്ഛനും അമ്മയ്ക്കും ഒറ്റ മോനാണ്. എയര്‍ഫോഴ്‌സില്‍ ജോലി ചെയ്തിരുന്ന സോമേട്ടനെയാണ് എനിക്ക് കൂടുതലിഷ്ടം. അന്ന് പുതിയ സ്ഥലങ്ങള്‍ കാണാനും സുഹൃത്തുക്കളും തോന്നിയ സ്ഥലത്ത് പോവാനുമൊക്കെയുള്ള ഫ്രീഡമുണ്ടായിരുന്നു. സോമേട്ടനൊപ്പം വന്നതിന് ശേഷമാണ് സിനിമയും നാടകവുമൊക്കെ കണ്ടത്.എന്റെ ഓര്‍മ്മ.
വെളുപ്പിന് നാല് മണിക്കൊക്കെ വന്നാണ് സോമേട്ടന്‍ രാത്രിയിലെ ഭക്ഷണം കഴിക്കുന്നത്. ഞാന്‍ ബോര്‍ഡിംഗിലായിരുന്നു. വെക്കേഷനൊക്കെ ലൊക്കേഷനില്‍ പോവാന്‍ പറ്റുമായിരുന്നു. അതാണ് എന്റെ ഓര്‍മ്മയെന്നായിരുന്നു സജി സോമന്‍ പറഞ്ഞത്. എനിക്ക് 26ാമത്തെ വയസുള്ളപ്പോഴായിരുന്നു ഡാഡി മരിച്ചത്. പെട്ടെന്ന് ദേഷ്യം വരും, അത് അതേപോലെ പോവും. ഡാഡി ഞങ്ങള്‍ക്ക് ചോറൊക്കെ വാരിത്തരുമായിരുന്നു എന്നാണ് മകള്‍ പറഞ്ഞത്.ബന്ധമുണ്ട്.സിനിമയിലുള്ളവരെല്ലാമായി അദ്ദേഹത്തിന് ബന്ധമുണ്ട്. സുരേഷ് ഗോപിയും രണ്‍ജി പണിക്കരുമൊക്കെ വരാറുണ്ട്. വയ്യാത്തത് കൊണ്ടാണ് അല്ലേല്‍ മധു സാര്‍ വന്നേനെ. ലേലമാണ് ഞങ്ങളൊന്നിച്ച് കണ്ട അവസാനത്തെ സിനിമ. ഏഴുരാത്രികളാണ് ഞങ്ങള്‍ ഒന്നിച്ച് കണ്ട ആദ്യ സിനിമ. എല്ലാവരുമായി അടുപ്പമാണ് അദ്ദേഹത്തിന്. കൊച്ചുകുട്ടികളും മുതിര്‍ന്നവരുമെല്ലാം അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. കമല്‍ഹാസനുമായി പ്രത്യേകമായൊരു അടുപ്പമുണ്ടായിരുന്നു. എന്റെ കാര്യങ്ങള്‍ക്കൊന്നും അദ്ദേഹം നോ പറഞ്ഞിട്ടില്ല. പോവണ്ട, വരേണ്ടെന്നൊന്നും പറയില്ല.പിന്തുണ തന്നു.സ്വന്തമായി ജോലി ചെയ്ത് ജീവിക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം കൂടെ നിന്ന് പിന്തുണ തന്നു. ഈ വീടിന് പുറകിലായാണ് കമ്പനി തുടങ്ങിയത്. ഭദ്ര സ്‌പൈസസ് എന്നാണ് കമ്പനിയുടെ പേര്. കറി പൗഡറുകളും പുട്ടുപൊടിയും രസപ്പൊടിയും പായസവുമൊക്കെയായി ഒത്തിരി ഐറ്റങ്ങളുണ്ട്. 8 പേരുണ്ട് ഞങ്ങളുടെ കമ്പനിയില്‍. പായസത്തിന് മധുരമെന്നാണ് പേര്. ഓരോ ദിവസം ഓരോ വെറൈറ്റിയാണെന്നും സോമന്റെ ഭാര്യയും മരുമകളും പറഞ്ഞിരുന്നു.
@All rights reserved Typical Malayali.
Leave a Comment