രാവിലെ പോയപ്പോൾ തന്നെ സംശയമായി! കാത്തുസൂക്ഷിക്കുന്നവൾ, താങ്ങും തണലുമായവൾ; ലേഖയെക്കുറിച്ച് എംജി
രാവിലെ പോയപ്പോൾ തന്നെ സംശയമായി! കാത്തുസൂക്ഷിക്കുന്നവൾ, താങ്ങും തണലുമായവൾ; ലേഖയെക്കുറിച്ച് എംജിഎന്റെ സ്വന്തം സ്വത്തുക്കൾ ആണ് ഈ കുഞ്ഞുങ്ങൾ. ഞാൻ ഏറ്റവും കൂടുതൽ സന്തോഷം കാണുന്നത് ലേഖ സർപ്രൈസ് ആയി വന്നതും, ഈ കുഞ്ഞു മക്കളുടെ കൂടെ എന്റെ പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞതും ആണ്.
ആർക്കും മാതൃകയാക്കാൻ ഉതകുന്ന ദാമ്പത്യമാണ് എം ജി ശ്രീകുമാർ ലേഖ എംജി ശ്രീകുമാർ ദമ്പതികളുടേത്. ഭർത്താവിന്റെ നിഴലായി കൂടെയുള്ള ഒരാൾ. താൻ എവിടെ പോയാലും ഒപ്പം ഭാര്യയും വേണം എന്ന് കരുതുന്ന മറ്റൊരു വ്യക്തി. അവരുടെ മനോഹരമായ വർഷങ്ങൾ നീണ്ട പ്രണയം എന്നും ആരാധകർക്ക് കൗതുകമായിരുന്നു. അടുത്തിടെയാണ് എംജി തന്റെ 67 ആം പിറന്നാൾ ആഘോഷിച്ചത്. ഇത്തവണ നാട്ടിൽ തന്നെ ആയിരുന്നു എംജിയുടെ ആഘോഷം. കഴിഞ്ഞകുറച്ചു വര്ഷങ്ങളായി എംജി ടോപ്പ് സിംഗറിന് ഒപ്പമാണ്. ഇപ്പോഴിതാ പിറന്നാൾ ദിനം ടോപ്പ് സിംഗർ എംജിക്ക് ഒരുക്കിയ സർപ്രൈസിനെക്കുറിച്ചും, ഭാര്യയെക്കുറിച്ചും ആണ് എംജി വാചാലനാകുന്നത്.വിശദമായി വായിക്കാം.
എപ്പോഴും സർപ്രൈസുകളുടെ ഒരു ലോകം ആണ് ടോപ്പ് സിംഗർ. ഒരിക്കലും ലേഖ വരും എന്ന് വിചാരിച്ചില്ല. ഞങ്ങൾ രണ്ടുപേരും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചൊക്കെ ഈ വേദിയിൽ എത്തിയതും ശരിക്കും സർപ്രൈസ് പോലെ ആയി. ഞങ്ങളുടെ മനസിന്റെ അടുപ്പം ആയിരിക്കാം അത്. ഞാൻ ഇന്ന് ഈ ഷർട്ട് ഇടാൻ ഇരുന്നതല്ല. ഈ ഷർട്ട് ഞാൻ വാങ്ങിയപ്പോൾ എന്നോട് പറഞ്ഞിരുന്നു എനിക്ക് ഇത് അത്ര ചേരുന്നില്ല എന്ന്. പക്ഷെ എന്നിട്ടും ഞാൻ ഇതങ് വാങ്ങി. കാമറയ്ക്ക് സ്യൂട്ട് ആകും എന്ന് കരുതി വാങ്ങിയതാണ് അപ്പോൾ ഇന്ന് അത് നിമിത്തമായി.
ഇന്ന് രാവിലെ എങ്ങോ നേരത്തെ പോയി. അമ്പലത്തിൽ ഒക്കെ ഡെയിലി പോകും. നേരത്തെ പോയപ്പോൾ ഞാൻ കരുതി ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന്. ഇപ്പോഴാണ് മനസിലായത്. എനിക്ക് പൂക്കളും ഒക്കെ വാങ്ങിക്കാൻ പോയതാണ് എന്ന്. ഒരുപാട് സന്തോഷം
എല്ലാവർക്കും നന്ദി. ലോകത്തിന്റെ എല്ലാ ഇടത്തും ഉള്ള കലാസ്നേഹികൾക്ക് എന്റെ നന്ദി. എന്നെയും എന്റെ പാട്ടിനെയും ഹൃദയത്തോടെ ചേർത്തുവയ്ക്കുന്നതിനു എന്നെ സ്നേഹിക്കുന്നതിന് പിന്തുണക്കുന്നതിനു ഒക്കെയും ഒരായിരം നന്ദി. എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നിന്നും ഞാൻ ആ നന്ദി അറിയിക്കുന്നു. അങ്ങനെ ഒരു ജന്മദിനം കൂടി ഒരു വയസ്സ് കൂടി കടന്നുപോകുന്നു. കുറേക്കാലമായി എന്റെ പിറന്നാൾ ടോപ് സിംഗറിൽ ആണ് സംഭവിക്കുക. അത് മനഃപൂർവം അല്ല, അങ്ങനെ നടന്നു പോകുന്നതാണ്. എല്ലാവർക്കും എല്ലാവർക്കും അതിനുളള നന്ദി. പ്രത്യേകിച്ചും നമ്മുടെ ക്രൂവിനും നമ്മുടെ പിള്ളേർക്കും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.
എന്നെ കാത്തുസംരക്ഷിക്കുന്ന എന്റെ ഭാര്യ ലേഖ. എന്റെ താങ്ങും തണലുമായി എന്റെ കൂടെയുണ്ട്. ദുഖത്തിലും സന്തോഷത്തിലും ഒപ്പം ഉണ്ടായിരുന്നവൾ. എന്റെ സുഖവും ദുഖവും പങ്കിട്ടുകൊണ്ട് എനിക്ക് കൂട്ടായി നിന്നവൾ. എന്റെ മുന്പോട്ടുള യാത്രയിൽ ഒരുപാട് കാര്യങ്ങൾ എനിക്ക് പറഞ്ഞുതരികയും പഠിപ്പിക്കുകയും ചെയ്യുന്നത് അവൾ ആണ്.
ഇടക്കൊക്കെ ഉള്ള കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും നമ്മുടെ ഇടയിലും ഉണ്ടാകാറുണ്ട്. പിന്നെ നമ്മൾ ഒരുമിച്ചുള്ള യാത്രകൾ. ഇതൊക്കെ ചേർന്ന സമ്മിശ്രമായൊരു യാത്രയാണ് ഞങ്ങളുടേത്. പിന്നെയും ഒരു വര്ഷം കടന്നുപോയി. ഇനിയും എന്റെ യാത്രക്ക് പ്രാർത്ഥന ആവശ്യമാണ്. പ്രാർത്ഥന ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ മുൻപോട്ട് ഉള്ള യാത്രയിൽ ശക്തി ആകൂ. നമ്മുടെ കൈയ്യിൽ അല്ല ഒരു കാര്യവും, എല്ലാം ദൈവത്തിന്റെ കൈയ്യിൽ ആണ്. ദൈവം ഇനിയും എന്റെ മുന്പോട്ടുള്ള യാത്രയിൽ ശക്തിയായി ഈശ്വരൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുകയാണ്- ഫ്‌ളവേഴ്‌സ് ചാനലിൽ എംജി പറയുന്നു.
@All rights reserved Typical Malayali.
Leave a Comment