സീരിയല്‍ നടി ജിസ്മിയ്ക്ക് രണ്ടാം വിവാഹം..!! വരന് ആരെന്ന് മനസിലായോ..!! രഹസ്യ വിവാഹ ചിത്രങ്ങള്‍ പുറത്ത്.
മിഥുന്റെ ഭാര്യയായി ജിസ്മി; രണ്ടാം വിവാഹം കളറാക്കി താരവും; വിവാഹം തീർത്തും അപ്രതീക്ഷിതമെന്ന് ആരാധകർ.പുതു ജീവിതത്തിലേക്ക് കടന്ന ജിസ്മിക്ക് ആശംസകൾ എന്നാണ് ആരാധകർ കുറിയ്ക്കുന്നത്.
ജിസ്മിയുടെ സന്തോഷനിമിഷങ്ങൾ .മഞ്ഞിൽ വിരിഞ്ഞ പൂവിലെ വില്ലത്തി കഥാപാത്രമായെത്തി പ്രേക്ഷകർക്ക് സുപരിചിതയാണ് സോനു ജിസ്മി. മഞ്ഞിൽ വിരിഞ്ഞ പൂവിനു പുറമെ കാർത്തിക ദീപത്തിലെ വിജിത എന്ന കഥാപാത്രമായും ജിസ്മി മികച്ച അഭിനയം ആണ് കാഴ്ച വച്ചിട്ടുള്ളത്. ഇപ്പോഴിതാ ജിസ്മിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ജിസ്മിയുടെ വിവാഹവാർത്തയാണ് കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയ വഴി നിറയുന്നത്.ഇത് വിവാഹമാണോ, അതോ ഷൂട്ടിങ് സെറ്റിൽ നിന്നുള്ള വിഷ്വൽസ് ആണോ എന്ന സംശയങ്ങൾ ആരാധകർ പങ്കുവച്ചിരുന്നു. എന്നാൽ എന്റെ സ്വീറ്റ് വൈഫിനൊപ്പം നൈറ്റ് ഡ്രൈവ് എന്റെ, വൈഫ് ലവർ തുടങ്ങിയ ക്യാപ്ഷ്യനോടെ ജിസ്മിയും മിഥുനും പങ്കിട്ട ചിത്രങ്ങളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
മിഥുൻ ആണ് ജിസ്മിയെ വിവാഹം കഴിച്ചത് എന്നാണ് റിപ്പോർട്ട്. അവസാനം അത് നടന്നു, ഞങ്ങളുടെ വിവാഹം എന്നും സോഷ്യൽ മീഡിയ വഴി പങ്കിട്ട ചില ക്യാപ്ഷനുകളിൽ ജിസ്മി കുറിച്ചു. താലികെട്ടും,. അതിനു ശേഷമുള്ള ചിത്രങ്ങളും ജിസ്മി പങ്കുവച്ചിട്ടുണ്ട്.2020 ൽ ആയിരുന്നു ജിസ്മിയുടെ ആദ്യ വിവാഹം. ക്യാമറാമാൻ ഷിൻജിത്ത് ആയിരുന്നു വിവാഹം കഴിച്ചത്. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങിൽ സീരിയൽ രംഗത്തെ പ്രമുഖ താരങ്ങൾ പങ്കെടുത്തിരുന്നു. ഇരുവരുടെയും വിവാഹത്തിന് മുൻപുള്ള സേവ് ഡേറ്റ് വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.മിഥുനുമായുള്ള വിവാഹം തീർത്തും അപ്രതീക്ഷിതം, സർപ്രൈസായി എന്നൊക്കെയാണ് ആരാധകർ പങ്കിടുന്ന കമന്റുകൾ. തങ്ങളുടെ പ്രിയ നായികയ്ക്ക് നല്ലൊരു ജീവിതം ആശംസിക്കാനും ആരാധകർ മറന്നില്ല. നല്ലൊരു ജീവിതം കിട്ടട്ടെ, ഞങ്ങളുടെ സോനക്ക് ആശംസകൾ എന്നാണ് ആരാധകർ കുറിച്ചത്.മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ വില്ലത്തിയായിട്ടാണ് താരം എത്തുന്നത്. എങ്കിൽ തന്നെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാനും , വളരെ കുറഞ്ഞ സമയം കൊണ്ട് മലയാളത്തിലെ വില്ലത്തികഥാപാത്രങ്ങളുടെ പട്ടികയിലേക്ക് എത്താനും ജിസ്മിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment