മരുമകൾ കോട്ടയത്തെ വീട്ടിൽ ചെയ്തത് കണ്ടോ? നടുക്കം മാറാതെ ബന്ധുക്കൾ
വിവാഹം കഴിഞ്ഞു പത്താം നാൾ ഗൾഫുകാരൻ പറന്നു.മണവാട്ടി ആകട്ടെ പഴയ കാമുകനെ ഭർത്യ വീട്ടിൽ വിളിച്ചു വരുത്തി.അതും പാതിരാത്രി.വീട്ടുകാർക്ക് സംശയം തോന്നിയത് മനസിലാക്കിയ 19 കാരി കാമുകനുമായി സ്ഥലം വിട്ടു.പത്തു പവന്റെ ആഭരണവുമായി.കാമുകൻ ആവട്ടെ കഞ്ചാവ് കേസ് പ്രതി.ഇരുവരുടെയും മൊബൈൽ ഫോൺ ഓഫാണ് എന്തായാലും തൃക്കുടിത്താനം പോലീസ് ഇതിനെ കുറിച്ച് അന്വേഷണം തുടങ്ങി.ആറു മാസം മുൻപാണ് 19 കാരിയും 21 കാരനായ പ്രവാസിയുമായി വിവാഹം നടന്നത്.വിവാഹം ആർഭാടം ആയിട്ടായിരുന്നു.പത്താം ദിവസം യുവാവ് ജോലി സ്ഥലത്തേക്ക് മടങ്ങി.ഇതോടെ യുവതി ആകെ വിഷമത്തിൽ ആയി.ഭർത്താവ് ജോലി സ്ഥലത്തേക്ക് പോകുമ്പോൾ വിമാന താവളം വരെ കൂടെ പോയി.കരഞ്ഞു കലങ്ങിയ കണ്ണുമായി നിന്ന മരുമകളെ സാന്ത്വന വാക്കുകളുമായി അമ്മായിയമ്മ ആശ്വസിപ്പിച്ചു.അവളെയും കൂട്ടി വീട്ടിലേക്ക് മടങ്ങി.മരുമകളും അമ്മായിയമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.ദിവസങ്ങൾ കഴിഞ്ഞില്ല പഴയ കാമുകൻ മൊബൈലിൽ വിളിച്ചു ഇതോടെ യുവതിയുടെ ദുഃഖം എല്ലാം പമ്പ കടന്നു.ഒരാൾ രാത്രി വീട്ടിൽ വന്നു പോകുന്നുണ്ട് എന്ന് അയൽവാസികളിൽ ഒരാൾ അമ്മായിമ്മയോട് പറഞ്ഞു.
പക്ഷെ അവർ ആദ്യം വിശ്വസിച്ചില്ല.പിന്നീട് രണ്ടും കല്പിച്ചു കൊണ്ട് അവൾ മരുമകളോട് കാര്യം തിരക്കി.പക്ഷെ പിറ്റേ ദിവസം മരുമകളെ കാണാതാവുകയായിരുന്നു.ബന്ധു വീട്ടിൽ അന്വേഷിച്ചു എങ്കിലും ഒരു വിവരവും കിട്ടിയില്ല.തുടർന്ന് തൃക്കുടിത്താനം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.എന്നാൽ കാമുകിയും കാമുകനും സുഖമായി ജീവിക്കട്ടെ എന്നാണ് യുവതിയുടെ ഭർത്താവ് പറയുന്നത്.മകളെ ഇങ്ങോട്ട് കൊണ്ട് വരരുത് എന്ന് യുവതിയുടെ മാതാപിതാക്കളും പോലീസിൽ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment