ഈ ദിവസമെങ്കിലും മറക്കാതിരിക്കുക; വല്ലാതെ വേദനിപ്പിച്ച സുചിത്രയുടെ ആ വാക്കുകളെ കുറിച്ച് മോഹന്‍ലാല്‍, പിന്നീടൊരിക്കലും മറന്നിട്ടില്ല!

മലയാളികളുടെ ഐഡിയല്‍ കപ്പിള്‍ ആണ് മോഹന്‍ലാലും സുചിത്രയും. ഇരുവരും തമ്മിലുള്ള പരസ്പര സ്‌നേഹവും വിശ്വാസവും പിന്തുണയും എല്ലാം ആരാധകര്‍ കണ്ടിട്ടുള്ളതാണ്. ഒരു വെഡ്ഡി ആനിവേഴ്‌സറി വിശേഷത്തെ കുറിച്ച് മോഹന്‍ലാല്‍ സംസാരിച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.

കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച വീഡിയോ ഇപ്പോള്‍ ഫാന്‍സ് പേജുകളിലൂടെ വീണ്ടും വൈറലാവുന്നു. താന്‍ മറന്നുപോയ ഒരു വിവാഹ മോചനത്തെ കുറിച്ചാണ് മോഹന്‍ലാല്‍ സംസാരിക്കുന്നത്, അതില്‍ സുചിത്രയോടുള്ള സ്‌നേഹവും കരുതലും ബഹുമാനവും ഉണ്ടായിരുന്നു!

ഒരു ദിവസം ഞാന്‍ ദുബായിലേക്ക് പോകുകയാണ്. കാറില്‍ എന്നെ എയര്‍പോര്‍ട്ടില്‍ വിട്ടതിന് ശേഷം എന്റെ ഭാര്യ സുചിത്ര തിരിച്ചുപോയി. ഞാന്‍ അകത്ത് കയറി, ആ ലോഞ്ചില്‍ ഇരിക്കുമ്പോള്‍ എനിക്കൊരു കോള്‍ വന്നു, അത് സുചിത്രയായിരുന്നു. ‘ഞാന്‍ നിങ്ങളുടെ ബാഗില്‍ ഒരു സാധനം വച്ചിട്ടുണ്ട്. അതെടുത്ത് നോക്കു’ എന്ന് പറഞ്ഞു, എന്താണ് എന്ന് ചോദിച്ചപ്പോള്‍, നോക്കൂ എന്ന് പറഞ്ഞ് കോള്‍ കട്ടായി.

എന്റെ കൈയ്യിലുണ്ടായിരുന്ന ബാഗ് ഞാന്‍ തുറന്ന് നോക്കി, അതിലൊരു ഗിഫ്റ്റ് ഉണ്ടായിരുന്നു. അത് തുറന്ന് നോക്കിയപ്പോള്‍ ഒരു റിങ്, കൂടെ ഒരു കുറിപ്പും. ‘ഈ ദിവസമെങ്കിലും മറക്കാതിരിക്കു, ഇന്ന് നമ്മുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണ്’ എന്നായിരുന്നു അതിലെഴുതിയിരുന്നത്. എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാത്ത ആളായിരുന്നോ ഞാന്‍ എന്നോര്‍ത്താണ് വിഷമം തോന്നിയത്. ഇത്തരം ചെറിയ ചെറിയ കാര്യങ്ങളാണല്ലോ നമ്മുടെ വലിയ സന്തോഷം. അതിന് ശേഷം ഇതുവരെ ആ ദിവസം ഞാന്‍ മറന്നിട്ടില്ല’ മോഹന്‍ലാല്‍ പറഞ്ഞു.

ഇതില്‍ കുറ്റപ്പെടുത്തലിന്റെ സ്വരമില്ലേ എന്ന് ബ്രിട്ടാസ് ചോദിച്ചപ്പോള്‍, അതെ തീര്‍ച്ചയായും ഉണ്ട്. അത് ഞാന്‍ മനസ്സിലാക്കേണ്ടതാണ് എന്നായിരുന്നു ലാലിന്റെ മറുപടി. ഭാര്യ സ്‌കോര്‍ ചെയ്‌തോ എന്ന് ചോദിച്ചപ്പോള്‍, അവരെപ്പോഴും അങ്ങനെ വേണം എന്നായിരുന്നു സൂപ്പര്‍സ്റ്റാറിന്റെ മറുപടി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *