‘ഏട്ടാ പ്ലീസ്.. പ്ലീസ്’.. ആ പെൺകുഞ്ഞിന് മുൻപിൽ മോഹൻലാൽ വാതിലടച്ചു.. ആ പിഞ്ചുമനസ്സ് ഉടഞ്ഞു പോയി കാണും…

താരങ്ങളുടെ ലക്ഷ്വറി ലൈഫ് സ്റ്റൈലിനെ കുറിച്ച് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ട് ആഡംബര വീടും കാറും മാത്രമല്ല, ഉപയോഗിക്കുന്ന ഷര്‍ട്ട്, ചെരുപ്പ്, വാച്ച് എല്ലാം ലക്ഷ്വറിയസ് തന്നെയാവും. മോഹന്‍ലാലിന് എട്ട് കോടി രൂപ വിലമതിയ്ക്കുന്ന വാച്ചിന്റെ കലക്ഷനടക്കം ഉണ്ട് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലാലിന്റെ ലേറ്റസ്റ്റ് വാച്ചിനെ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.കേരളീയം 2023 എന്ന പരിപാടിയ്ക്ക് പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മോഹന്‍ലാല്‍ ധരിച്ച വാച്ചിനെ കുറിച്ചാണ് പറയുന്നത്. ക്രോണോഗ്രാഫ് 2022 എന്ന ഇന്‍സ്റ്റഗ്രാം ഹാന്റില്‍ ചെയ്യുന്ന ഇഫിന്‍ ആണ് മോഹന്‍ലാല്‍ ധരിച്ച വാച്ചിന്റെ ബ്രാന്റിനെ കുറിച്ചും വിലയെ കുറിച്ചുമൊക്കെ വളരെ വിശാലമായി സംസാരിച്ചത്. ഇദ്ദേഹം നേരത്തെ പല നടീ – നടന്മാരും ഉപയോഗിക്കുന്ന ബ്രാന്റ് സാധനങ്ങളെ കുറിച്ചും, അതിന്റെ വില വിവരങ്ങളെ കുറിച്ചും സംസാരിച്ചിട്ടുണ്ട്.

ഇപ്പോള്‍ മോഹന്‍ലാല്‍ ധരിച്ചിരിയ്ക്കുന്ന വാച്ച് ഓഡ്മാര്‍സ് പിഗ്വിറ്റ് എന്ന ബ്രാന്റിന്റെ ഓക് ഓഫ്‌ഷോര്‍ ക്രൊണോഗ്രാഫ് മോഡല്‍ വാച്ചാണത്രെ. ഓട്ടോമറ്റിക് മൂവ്‌മെന്റ് ഒക്കെയുള്ള വാച്ച് ടൈറ്റാനിക് കേസ് മെറ്റീരിയല്‍സ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിയ്ക്കുന്നസ്. മൂന്ന് സബ് ഡയല്‍സും, ഇന്റക്‌സ് ഡയല്‍ മാര്‍ക്കുമൊക്കെയുണ്ട്. ഇതിന്റെ വില 43,13,875 രൂപയാണ്.മോഹന്‍ലാല്‍ ഉപയോഗിക്കുന്ന ബ്രാന്റ് സാധനങ്ങളുട വില വിവരങ്ങള്‍ കൃത്യമായി ഫോളോ ചെയ്യുന്നവരെ സബംന്ധിച്ച് ഇത് അത്ര വലിയ ഞെട്ടലുള്ള വിലയൊന്നുമല്ല. ലക്ഷങ്ങളുടെയും കോടികളുടെയും വാച്ച് കലക്ഷന്‍ ലാലിനുണ്ട്. ബ്രോ ഡാഡി എന്ന സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ ഉപയോഗിച്ച വാച്ചിന്റെ വില എണ്‍പത് ലക്ഷത്തിന്റേതായിരുന്നു.ഇതേ ഷോയില്‍ മമ്മൂട്ടി ധരിച്ച ഷര്‍ട്ടിന്റെ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് ചിലര്‍ കമന്റിട്ടപ്പോള്‍, ആ വിവരങ്ങളും എഫിന്‍ പങ്കുവച്ചിട്ടുണ്ട്. ഏബര്‍ക്രോബിയ ആന്റ് ഫിട്ച് എന്ന ബ്രാന്റിന്റേതാണ്. 5,270 രൂപയാണത്ര ആ ഷര്‍ട്ടിന്റെ വില.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *