യേശുദാസിനെ കാണാന്‍ ഓടിയെത്തി മോഹന്‍ലാല്‍..!! ദാസേട്ടനെ ഇപ്പോള്‍ കണ്ടോ.. ആ കാലില്‍ വീണ് അനുഗ്രഹം വാങ്ങി ലാലേട്ടന്‍..!!

വാഷിങ്ടൺ: ലോകത്തിന്‍റെ ഏത് കോണിൽ താമസിക്കുന്നവരാണെങ്കിലും തങ്ങളുടേതെന്ന് മലയാളികൾ പറയുന്ന ചുരുക്കം ചില വ്യക്തികളുണ്ട്. ആ പട്ടികയിലെ രണ്ട് പേരുകളാണ് യേശുദാസും മോഹൻലാലും. മലയാളികളുടെ അഭിമാനമായ രണ്ട് പ്രതിഭകളും ഒരുമിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്. യേശുദാസിനെ അദ്ദേഹത്തിന്‍റെ അമേരിക്കയിലെ വീട്ടിലെത്തി സന്ദർശിച്ച ചിത്രം മോഹൻലാലാണ് പങ്കുവെച്ചത്.

‘ഗാനഗന്ധർവന്‍റെ വസതിയിൽ. പ്രിയപ്പെട്ട ദാസേട്ടനെ, അദ്ദേഹത്തിന്‍റെ അമേരിക്കയിലെ വീട്ടിൽ ചെന്ന് കാണാൻ കഴിഞ്ഞ സന്തോഷത്തിൽ.’ എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ ചിത്രം പങ്കുവെച്ചത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി അമേരിക്കയിലാണ് യേശുദാസ് താമസിക്കുന്നത്. ഇവിടേക്കെത്തിയാണ് മോഹൻലാൽ ഗാനഗന്ധർവനെ സന്ദർശിച്ചത്.

താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകളിലാണ് മോഹൻലാൽ നിലവിൽ. ഹോളിവുഡിലെ സോണി സ്റ്റുഡിയോയിൽ ബറോസ് സിനിമ കാണാനെത്തിയ വിവരം താരം അടുത്തിടെ പങ്കുവെച്ചിരുന്നു. ബറോസിന്‍റെ സംഗീതത്തിന്‍റെയും സൗണ്ടിന്‍റെയും ജോലികൾ ഇവിടെയാണ് നടക്കുന്നത്.

ഇതിനിടെയാണ് മോഹൻലാൽ യേശുദാസിന്‍റെ വീട്ടിലേക്ക് എത്തുന്നത്. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു മോഹൻലാലിന്‍റെ സന്ദർശനം. കഴിഞ്ഞ ജനുവരി പത്താം തീയതിയാണ് യേശുദാസ് 84ാം പിറന്നാൾ ആഘോഷിച്ചത്. ജന്മദിനങ്ങളിൽ മൂകാംബികാ ക്ഷേത്ര ദർശനം പതിവായിരുന്നെങ്കിലും കൊവിഡ് കാലത്തിനുശേഷം യേശുദാസിന് ഇത് സാധിച്ചിരുന്നില്ല. നാലുവർഷമായി അദ്ദേഹം കേരളത്തിലെത്തിയിട്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *