ഭാര്യയെ ബെസ്റ്റിയായി കാണണം, ഭാര്യയും അങ്ങനെ കണ്ടില്ലെങ്കില്‍ പ്രശ്‌നമാണ് എന്ന് യുവ കൃഷ്ണ; ഇപ്പോള്‍ ഇത് പറയാന്‍ കാരണം?
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് മൃദുല വിജയ് യും യുവ കൃഷ്ണയും. ഇരുവരുടെയും പ്രണയവും വിവാഹവും കുഞ്ഞ് ജനിച്ചതും എല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷം തന്നെയായിരുന്നു. ഇപ്പോഴും തങ്ങളുടെ പ്രണയ നിമിഷങ്ങളും സന്തോഷ നിമിഷങ്ങളും പങ്കുവച്ച് യുവയും മൃദുലയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഏറ്റവുമൊടുവില്‍യുവ പങ്കുവച്ച ഫോട്ടോയും ക്യാപ്ഷനുമാണ് ആരാധകരെ ഇരുത്തി ചിന്തിപ്പിയ്ക്കുന്നത്. മൃദുലയെ ചേര്‍ത്തു പിടിച്ചു നിര്‍ത്തിയ ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് പോസ്റ്റ്, ‘ഭാര്യയെ നിങ്ങളുടെ ബെസ്റ്റി ആക്കി കഴിഞ്ഞാല്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം ജീവിതകാലം മുഴുവന്‍ ആസ്വദിയ്ക്കാം’ എന്നാണ് ക്യാപ്ഷന്‍. എന്നാല്‍ അതിനൊരു വാല്‍ക്കഷ്ണവും ഉണ്ട്, ‘ഭാര്യയും അങ്ങനെ തന്നെ പരിഗണിക്കണം, അല്ലാത്ത പക്ഷം ജീവിതകാലം മുഴുവന്‍ നിരാശയായിരിക്കും’ എന്നാണ് യുവ പറയുന്നത്.
ഇപ്പോഴെന്താ ഇതു പറയാന്‍ കാരണം, നിങ്ങള്‍ ബെസ്റ്റ് പെയര്‍ ആണ്, ലൗവ്‌ലി ക്ലിക്ക്, സൂപ്പര്‍ ജോഡി എന്നിങ്ങനെ പോകുന്നു ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. കണ്ണിറുക്കി ചിരിക്കുന്ന ഇമോജിയുമായി കമന്‍റ് ബോക്‌സില്‍ മൃദുലയുമുണ്ട്.
കരിയറില്‍ പരസ്പരം മൃദുലയും യുവയും പരസ്പര പിന്തുണയോടെയാണ് പോയിക്കൊണ്ടിരിയ്ക്കുന്നത്. ജാനകിയുടെയും അഭിയുടെയും വീട് എന്ന സീരിയലാണ് നിലവില്‍ യുവ കൃഷ്ണ ചെയ്തുകൊണ്ടിരിയ്ക്കുന്നത്. ധ്വനി ബേബി ജനിച്ച സമയത്ത് കരിയറില്‍ നിന്ന് മൃദുല ചെറിയൊരു ബ്രേക്ക് എടുത്തിരുന്നുവെങ്കിലും ഇപ്പോള്‍ സജീവമായി സീരിയല്‍ നായികാ നിരയില്‍ തന്നെയുണ്ട്. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഇഷ്ടം മാത്രം എന്ന സീരിയലാണ് മൃദുല നിലവില്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്.
മൃധ്വ വ്ളോഗ്സ് എന്നാണ് ഇരുവരുടയും യൂട്യൂബ് ചാനലിൻറെ പേര്. വീട്ടിലെ വിശേഷങ്ങളും, ലൊക്കേഷൻ വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളുമൊക്കെയായി യൂട്യൂബിലും ഇരുവരും എപ്പോഴും സജീവമാണ്.
@All rights reserved Typical Malayali.
Leave a Comment