എന്നെ മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്! പക്ഷേ, നീ അത് ഭംഗിയായി ചെയ്യുന്നുണ്ട്! മൃദുലയെക്കുറിച്ച് പറഞ്ഞ് യുവ കൃഷ്ണ

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുലയും യുവയും. സീരിയലില്‍ ഒന്നിച്ച് അഭിനയിച്ചില്ലെങ്കിലും സ്റ്റാര്‍ മാജിക്ക് ഷോയിലേക്ക് ഇവരൊന്നിച്ച് എത്താറുണ്ട്. എന്നാണ് സ്‌ക്രീനില്‍ ഒന്നിച്ച് കാണുന്നതെന്നാണ് ആരാധകര്‍ ഇവരോട് ചോദിക്കാറുള്ളത്. മികച്ച അവസരം ലഭിച്ചാല്‍ അത് സംഭവിക്കുമെന്നാണ് ഇരുവരും പറയാറുള്ളത്. അത്തരത്തിലൊരു പ്രൊജക്ട് എന്നെങ്കിലും സംഭവിക്കുന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അറേഞ്ച്ഡ് മാര്യേജിലൂടെയാണ് ഇരുവരും ഒന്നിച്ചത്. വിവാഹ ശേഷം മൃദുല ഈ പ്രൊഫഷനില്‍ തുടരുന്നതിന് തനിക്ക് എതിര്‍പ്പില്ലെന്ന് യുവ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കുഞ്ഞതിഥി വരുന്നതിന് മുന്‍പായി മൃദുല ബ്രേക്കെടുത്തെങ്കിലും വൈകാതെ തിരിച്ചെത്തിയിരുന്നു. കരിയറും പേഴ്‌സണല്‍ ലൈഫും ഒരുപോലെ മാനേജ് ചെയ്ത് കൊണ്ടുപോവുന്നുണ്ട് മൃദുല എന്ന് യുവ വ്യക്തമാക്കിയിരുന്നു.

മൃദുലയെക്കുറിച്ചുള്ള യുവയുടെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പിറന്നാളാശം അറിയിച്ചായിരുന്നു യുവ എത്തിയത്. എന്റെ നല്ലപാതിക്ക് പിറന്നാളാശംസകള്‍. എനിക്ക് പൂര്‍ണ്ണത വരുന്നത് നീ കൂടി ചേരുമ്പോഴാണ്. എന്നോടൊപ്പം നില്‍ക്കുന്നതിന് നന്ദി. എന്നെ മാനേജ് ചെയ്യാന്‍ കുറച്ച് പ്രയാസമാണെന്ന് എനിക്കറിയാം. എന്നാല്‍ നീ അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഇതുവരെയുള്ളത് പോലെ തന്നെ ഇനിയും മുന്നോട്ട്. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ് എന്നുമായിരുന്നു യുവ കുറിച്ചത്. നിരവധി പേരാണ് യുവയുടെ പോസ്റ്റിന് താഴെയായി മൃദുലയ്ക്ക് പിറന്നാളാശം അറിയിച്ചിട്ടുള്ളത്.

ചേച്ചിക്ക് പിറന്നാളാശംസ അറിയിച്ച് പാര്‍വതിയും എത്തിയിരുന്നു. നമ്മള്‍ വഴക്കിടാരും വാദിക്കാറുമൊക്കെയുണ്ടെങ്കിലും നമ്മുടെ സ്‌നേഹം അനിര്‍വചനീയമാണ്. എന്റെ ഏറ്റവും നല്ല സുഹൃത്ത് കൂടിയായ ചേച്ചിക്ക് പിറന്നളാശംസകള്‍ എന്നായിരുന്നു പാര്‍വതി കുറിച്ചത്. മോനിഷ, ബിജേഷ് അവനൂര്‍, ലിന്റു റോണി തുടങ്ങി നിരവധി പേരാണ് പാര്‍വതിയുടെ പോസ്റ്റിന് താഴെയായി മൃദുലയ്ക്ക് ആശംസകള്‍ അറിയിച്ചിട്ടുള്ളത്. ഇടവേള അവസാനിപ്പിച്ച് വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ് പാര്‍വതി. കുടുംബവിളക്ക് പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു പാര്‍വതിയും അരുണും പ്രണയത്തിലായതും, വിവാഹിതരായതും. വിവാഹത്തോടെ പരമ്പരയില്‍ നിന്നും മാറുകയായിരുന്നു പാര്‍വതി.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന ഇഷ്ടം മാത്രം പരമ്പരയിലാണ് മൃദുല ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. റെയ്ജനും പരമ്പരയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജാനകിയുടെയും അഭിയുടെയും വീടാണ് യുവയുടെ പുതിയ പ്രൊജക്ട്. ഇടയ്ക്ക് മൃദുലയുടെ ലൊക്കേഷനിലേക്ക് യുവ എത്തിയിരുന്നു. ആ സന്തോഷം സോഷ്യല്‍മീഡിയയിലൂടെ പങ്കിട്ടിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *