രണ്ടാം വിവാഹം എത്രത്തോളം ഗംഭീരമായിരിക്കും എന്ന ചോദ്യത്തിന് നാഗ ചൈതന്യയുടെ മറുപടി, രാജകീയമായിട്ടാണോ?

സമീപകാലത്ത് സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് വന്‍ വൈറലായ ഒരു വിവാഹ നിശ്ചയമായിരുന്നു നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും. പ്രണയ ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായെങ്കിലും, എന്‍ഗേജ്‌മെന്റ് ഫോട്ടോ പെട്ടന്ന് പുറത്ത് വന്നപ്പോള്‍ ആരാധകര്‍ക്ക് അമ്പരപ്പായി. ഇപ്പോള്‍ ഓരോ ദിവസവും ആ വിവാഹത്തെ കുറിച്ചുള്ള പല അപ്‌ഡേഷനുകളുമാണ് വന്നുകൊണ്ടിരിയ്ക്കുന്നത്.

ഏറ്റെടുത്ത സിനിമകളുടെ തിരക്കുകള്‍ എല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം 2025 മാര്‍ച്ച് മാസത്തോടെയായിരിക്കും വിവാഹം എന്നാണ് നിലവിലെ വിവരം. അത് മാത്രമല്ല, രാജസ്ഥാനില്‍ വച്ചൊരു ഡസ്റ്റിനേഷന്‍ വെഡ്ഡിങ് ആയിരിക്കും എന്നും നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു. വിവാഹം എങ്ങനെയായിരിക്കും എന്ന ചോദ്യത്തിന് നാഗ ചൈതന്യ തന്നെ പ്രതികരിച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുന്നത്.

ഹൈദരബാദില്‍ വച്ചുനടന്ന ഒരു പൊതു ചടങ്ങില്‍ ആണ്, ശോഭിതയുമായുള്ള രണ്ടാം വിവാഹം എത്രത്തോളം ഗംഭീരമായിരിക്കും എന്ന ചോദ്യം നാഗ ചൈതന്യയ്ക്ക് നേരിടേണ്ടി വന്നത്. വിവാഹം വലിയൊരു സംഭവമാക്കാനൊന്നും ഉദ്ദേശിക്കുന്നില്ല, തന്നെ സംബന്ധിച്ച് പാരമ്പര്യത്തിനും സംസ്‌കാരത്തിനും മുന്‍തൂക്കം കൊടുത്ത് നടത്താനാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു നാഗ ചൈതന്യയുടെ മറുപടി

‘വിവാഹം എന്നത് എന്റെ ജീവിതത്തിന് അര്‍ത്ഥം തരുന്ന ആള്‍ക്കൊപ്പമാണ്. അതൊരു വന്‍ വിവാഹമായിരിക്കില്ല. എന്നാല്‍ നമ്മുടെ സംസ്‌കാരവും പാരമ്പര്യവും മനസ്സില്‍ വച്ചുകൊണ്ടുള്ള വിവാഹം ആയിരിക്കും’ എന്ന് നാഗ ചൈതന്യ പറഞ്ഞു.

അടുത്തിടെ മണവാളന്‍ ലുക്കിലുള്ള ചില ഗെറ്റപ്പുകള്‍ കണ്ടല്ലോ, വിവാഹത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാണോ അതെന്ന ചോദ്യവും ഉണ്ടായിരുന്നു. ‘ഒരുപക്ഷേ നിങ്ങള്‍ക്കങ്ങനെ തോന്നിയേക്കാം, എന്റെ വിവാഹത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു എന്ന്’ – നാഗ ചൈതന്യ പറഞ്ഞു

തെന്നിന്ത്യന്‍ താരം സമാന്ത റുത്ത് പ്രഭുവായിരുന്നു നാഗ ചൈതന്യയുടെ ആദ്യ ഭാര്യ. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2017 ല്‍ ആയിരുന്നു വിവാഹം. എന്നാല്‍ നാല് വര്‍ഷം കൊണ്ട് ആ ദാമ്പത്യം അവസാനിച്ചു. ഇപ്പോള്‍ രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ശോഭിത ധൂലിപാലയുമായുള്ള വിവാഹം നടക്കാന്‍ പോകുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *