അതെ ഞാന്‍ വിവാഹിതയാകുന്നു ഇനി മറച്ചു വെക്കുന്നില്ല തുറന്ന് പറഞ്ഞ് നമിത പ്രമോദ്

മലയാള ചലച്ചിത്ര നടിയാണ് നമിത പ്രമോദ്. ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തുകൊണ്ടാണ് നമിത അഭിനയലോകത്തേക്ക് കടന്നു വരുന്നത്. ദിലീപിന്റെ നായികയായി സൗണ്ട് തോമയിലും, കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയിലും, ലോ പൊയ്ന്ടിലും അഭിനയിച്ചു. നമിതയുടെ 6-ആമത്തെ ചിത്രം ലാൽ ജോസിന്റെ വിക്രമാദിത്യൻ ആയിരുന്നു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

താൻ നാലഞ്ച് കൊല്ലത്തിനുള്ളിൽ വിവാഹിതയാകാനും കുടുംബജീവിതം തുടങ്ങാനും സാധ്യതയുണ്ടെന്ന് നടി നമിത പ്രമോദ്. കൂടാതെ വിവാഹം കഴിഞ്ഞാൽ അഭിനയം നിർത്തുമെന്നും താരം പറഞ്ഞു. തന്റെ തീരുമാനത്തെ നടന്മാർ അടക്കമുള്ളവർ പ്രശംസിച്ചിരുന്നതായും താരം വെളിപ്പെടുത്തി. ഞാൻ കുടുംബത്തെ സ്‌നേഹിക്കുന്ന ഒരാളാണ്. വേറെ ജോലിയേതായാലും വലിയ കുഴപ്പമില്ല. പക്ഷേ സിനിമയെന്നു പറയുമ്പോൾ അറുപത് എഴുപതു ദിവസം വീട്ടിൽ നിന്നും മാറിനിൽക്കണം. കുട്ടികളൊക്കെ ആയിക്കഴിഞ്ഞാൽ ആര് അവരെ നോക്കും? എന്റെ അമ്മയെ കണ്ട് വളർന്നതു കൊണ്ടായിരിക്കും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *