കൊച്ചുകുട്ടിയൊന്നുമല്ല 29 വയസ്സുണ്ട്! നവീന് വിവാഹം; അളിയന്റെ എൻഗേജ്മെന്റിന് താരമായി ഫാഫ
നസ്രിയ നസിമിന്റെ സഹോദരനും നടനും സഹ സംവിധായകനുമായ നവീൻ നസീം വിവാഹിതനാകുന്നു. വിവാഹനിശ്ചയ ചടങ്ങുകളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. തീർത്തും സ്വകാര്യ ചടങ്ങായതുകൊണ്ടുതന്നെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ചേച്ചിയെപ്പോലെ തന്നെ അഭിനയരംഗത്തേക്ക് നവീനും എത്തിയിരുന്നു. 2024-ൽ പുറത്തിറങ്ങിയ “ആവേശം” ത്തിന്റെ അസിസ്റ്റൻ്റ് ഡയറക്ടറാർ കൂടി ആയിരുന്നു നവീൻ നസീം
തന്റെ സഹോദരന്റെ വിവാഹത്തിൽ നസ്രിയയും അളിയന്റെ വിവാഹത്തിൽ ഫഹദും ആണ് താരങ്ങൾ . സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും സഹോദരന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോസും നസ്രിയ പങ്കിടാറുണ്ട്. കൂട്ടുകാരെകാരെപോലെ ആണ് ഇരുവരും.
വിവാഹനിശ്ചത്തിന് ഗോൾഡൻ നിറത്തിൽ ഉള്ള ചോളിയാണ് നസ്രിയ അണിഞ്ഞത്. അളിയനായ ഫഹദ് ഷെർവാണി ടൈപ് ഡ്രസ്സ് ആണ് അണിഞ്ഞിരുന്നത്.
അതേസമയം നവീന് വിവാഹം കഴിക്കാൻ ഒക്കെ പ്രായം ആയോ എന്നാണ് ആരാധകരുടെ ചോദ്യങ്ങൾ. റിപ്പോർട്ടുകൾ ശരി എങ്കിൽ 29 കാരൻ ആണ് നവീൻ. സഹോദരിയുടെ പാതയിലൂടെ നവീനും സിനിമയിലെത്തുക ആയിരുന്നു. സൗബിന്‍ പ്രധാന വേഷത്തിലെത്തിയ അമ്പിളിയിലെ പ്രധാന വേഷങ്ങളിലൊന്നായിരുന്നു നവീന്‍ അവതരിപ്പിച്ചത്.
@All rights reserved Typical Malayali.
Leave a Comment