പ്രായം കൂടുന്നതനുസരിച്ച് സൗന്ദര്യവും കൂടി വരികയാണല്ലോ ..നവ്യ നായരുടെ പുതിയ ഫോട്ടോ ഷൂട്ട് ഇഷ്ടപെട്ടവർ ലൈക് അടിക്കു
രണ്ടാം വരവ് ഇപ്പോള്‍ നായികമാര്‍ക്കൊരു രാശിയാണെന്നാണ് പൊതുവെ പറയുന്നത്. അതിനുദാഹാരണമാണ് മഞ്ജു വാര്യരും നവ്യ നായരും ഒക്കെ. മഞ്ജു വിവാഹ മോചനത്തിന് ശേഷമാണ് വന്നത് എങ്കില്‍, നവ്യ ഭര്‍ത്താവിന്റെ സപ്പോര്‍ട്ടോടുകൂടെയാണ് തിരിച്ചെത്തിയത് എന്ന് മാത്രം.
പ്രായം എത്രയാ
സ്‌റ്റൈലിന്റെയും ലുക്കിന്റെയും കാര്യത്തില്‍ മഞ്ജുവിന് ഒപ്പമാണ് നവ്യയും. നിങ്ങള്‍ക്കൊന്നും വയസ്സാവില്ലേ, പ്രായം എത്രയാണെന്ന് വല്ല ബോധവുമുണ്ടോ എന്നൊക്കെ ചോദിച്ചാണ് ആരാധകര്‍ എത്തുന്നത്.
പുതിയ ചിത്രങ്ങള്‍
ഏറ്റവുമൊടുവില്‍ സ്ലീവ് ലസ്സ് ഗൗണില്‍ അതി സുന്ദരിയയായ ഏതാനും ചിത്രങ്ങളാണ് നവ്യ നായര്‍ പങ്കുവച്ചിരിയ്ക്കുന്നുത്. ‘ഒഴുകുകയാണ്, അവള്‍ പ്രസന്നമായ കൃപയോടെ തെന്നിമാറുന്നു, അവിടെ ഓരോ ചലനവും സ്വാതന്ത്ര്യത്തോടും ചാരുതയോടും അനായാസമായി ലയിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോകള്‍ പങ്കുവച്ചിരിയ്ക്കുന്നത്.
ലുക്കിന് പിന്നില്‍
ലാലാ റിലേഷന്‍സിന് വേണ്ടി, ജെയിസണ്‍ മദനിയാണ് ഫോട്ടോകള്‍ എടുത്തിരിയ്ക്കുന്നത്. നീഹ സല്‍മയുടെ ഫിറ്റിഷ് എസന്‍ഷ്യലിലാണ് നവ്യയുടെ ഡ്രസ്സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. രേഷ്മ അലക്‌സ് മേക്കപ്പും ഹെയര്‍ സെറ്റൈലും ചെയ്ത് ലുക്ക് കംപ്ലീറ്റാക്കി
വൈന്‍ പോലെയാണ്
ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ നവ്യയുടെ അഴകിനെ വര്‍ണിക്കുകയാണ് ആരാധകര്‍. നവ്യ വൈന്‍ പോലെയാണ്. പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്നു, ഏറ്റവും പ്രിയപ്പെട്ട നടി എന്നിങ്ങനെ പോകുന്നു പലതരം കമന്റുകള്‍.
നൃത്തവും അഭിനയവും
നൃത്തവും അഭിനയവുമായി തിരക്കിലാണിപ്പോള്‍ നവ്യ നായര്‍. തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ നടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിന്റെ കാര്യത്തില്‍ സെലക്ടീവാണെങ്കിലും, ഡാന്‍സ് ഫുള്‍ ടൈം ആണ്. അതില്‍ കൂടുതല്‍ സാധ്യതകള്‍ തേടുകയാണ് നവ്യ.
നവ്യ വൈറലാവുന്നത്
പഴയതിലും ബോള്‍ഡായി നവ്യ സംസാരിക്കുന്നു എന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രശംസകള്‍. എന്നാല്‍ നേരത്തെ ഞാന്‍ സംസാരിക്കുന്നുണ്ട്, പക്ഷേ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടഹ്ങിയത് ഇപ്പോഴാണെന്ന് നവ്യ പറയുന്നു. സംസാരം മാത്രമല്ല, നവ്യയുടെ ഡ്രസ്സിങും സ്റ്റൈലിങും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിഷയമാവാറുണ്ട്.
@All rights reserved Typical Malayali.
Leave a Comment