ഇവിടെ പറ്റില്ലെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കി! വെല്ലുവിളികളില്‍ തളരാതെ സ്വപ്‌നം സഫലീകരിച്ചതിനെക്കുറിച്ച് നവ്യ നായര്‍

കുട്ടിക്കാലം മുതലേ തന്നെ നൃത്തരംഗത്ത് സജീവമായിരുന്നു നവ്യ നായര്‍. സിനിമയിലെത്തിയപ്പോഴും നൃത്തം കൂട്ടിനുണ്ടായിരുന്നു. അഭിനയത്തില്‍ നിന്നും മാറിനിന്ന സമയത്തും മനസില്‍ നൃത്തമുണ്ടായിരുന്നു. ഒരുത്തിയിലൂടെയുള്ള തിരിച്ചുവരവിന് പിന്നാലെയായാണ് മാതംഗി എന്ന ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയത്. സ്വന്തം വീടിന്റെ മുകള്‍ നിലയിലാണ് നവ്യ മാതംഗി തുടങ്ങിയത്. ഡാന്‍സ് സ്‌കൂളിന്റെ പണി തുടങ്ങുമ്പോള്‍ എന്റെ മനസില്‍ വലിയ സന്തോഷമായിരുന്നു. ഇവിടെ അടുത്തുള്ള കുട്ടികള്‍ക്കൊക്കെ പഠിക്കാമല്ലോ എന്നൊക്കെയായിരുന്നു കരുതിയത്.

ഇവിടെയൊരു അസോസിയേഷനൊക്കെയുണ്ട്. അവരോട് നൃത്തവിദ്യാലയം തുടങ്ങുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത്.ഇവിടെയുള്ളവരൊക്കെ കൂടുതലും പ്രായമായവരാണ്. അവരുടെ സ്വൈര്യവും പ്രൈവസിയുമൊക്കെ പ്രധാനപ്പെട്ടതാണ്. നൃത്തവിദ്യാലയം ഇവിടെ തുടങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞ് അവര്‍ കോടതിയില്‍ പോയി സ്‌റ്റേ ഒക്കെ വാങ്ങിയിരുന്നു.

ഞാന്‍ ഗുരുവായൂരപ്പന്റെ ഭക്തയാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. നന്ദനം എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പെ ഞാന്‍ ഗുരുവായൂരപ്പന്റെ ഭക്തയായതാണ്. നന്ദനവും ബാലാമണിയും എനിക്ക് ഗുരുവായൂരപ്പന്‍ സമ്മാനിച്ചതാണെന്നാണ് ഞാന്‍ കരുതുന്നത്. എന്ത് പ്രശ്‌നം വന്നാലും ഞാന്‍ ഗുരുവായൂരപ്പനോടാണ് പറയുന്നത്. എല്ലാ മാസവും ഞാന്‍ ഗുരുവായൂരപ്പനെ കാണാന്‍ പോവാറുണ്ട്.

വീട്ടിലേക്ക് വേറൊരു എന്‍ട്രിയും ഡാന്‍സ് സ്‌കൂളിന് വേറൊരു ഗേറ്റുമായിരുന്നു വെക്കാനായി തീരുമാനിച്ചത്. അതൊന്നും അവര്‍ സമ്മതിച്ചില്ല. ഇതൊന്നും എല്ലാവരുമല്ല. ചില സ്ഥാപിത താല്‍പര്യമുള്ള വ്യക്തികളാണ് ഇതിന് പിന്നില്‍. എല്ലാത്തിനുമൊടുവിലൊരു സന്തോഷമുണ്ടല്ലോ, അതാണ് എനിക്ക് മാതംഗി.

സരസ്വതി ദേവിയുടെ തന്ത്രത്തിലുള്ള പേരാണ് മാതംഗി. നീലയും പച്ചയുമൊക്കെയാണ് മാതംഗിയുടെ കളര്‍. മങ്ങിയത് പോലെയൊക്കെയാണ് ഇന്റീരിയര്‍ എന്ന് കാണുന്നവരെല്ലാം ആദ്യം അഭിപ്രായപ്പെട്ടിരുന്നു. ചെയ്തുവന്നപ്പോള്‍ അതൊക്കെ മാറി. പിന്നെ ഇവിടെ പരമാവധി സ്ഥലങ്ങളില്‍ പച്ചപ്പുണ്ട്. വീടിന് ചുറ്റുപാടും ചെടികളാണ്. വീടിനകത്ത് നിന്ന് എനിക്ക് ഇവിടേക്ക് വരാനായി ഒരു സ്റ്റെയര്‍ ഇട്ടിട്ടുണ്ട്. മാതംഗിയിലെ ഓരോ സ്ഥലങ്ങളെക്കുറിച്ചും നവ്യ വാചാലയായിരുന്നു.

നല്ല രസമുണ്ട് സംസാരം കേള്‍ക്കാന്‍. ഓരോന്നിനെക്കുറിച്ചും വ്യക്തമായി തന്നെ വിവരിച്ചിട്ടുണ്ട്. ഇത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. എല്ലായിടത്തും കാണും പ്രശ്‌നങ്ങളുണ്ടാക്കാനായി ചിലര്‍. അതൊന്നും മൈന്‍ഡ് ചെയ്യരുത്. ആരെന്ത് പറഞ്ഞാലും ഗുരുവായൂരപ്പന്‍ കൂടെക്കാണും. അക്ഷരസ്ഫുടതയോടെ തന്നെ നവ്യ സംസാരിക്കുന്നു, സ്‌കിപ്പ് ചെയ്യാതെ ഒറ്റയിരിപ്പിന് കണ്ട വീഡിയോ. നവ്യയുടെ കലാപരമായ കഴിവുകളെല്ലാം മാതംഗിയില്‍ കാണാനുണ്ട് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *