കഞ്ചാവിനെപ്പറ്റി പറയുന്ന ഡയലോഗ് കേട്ട പ്രേക്ഷകർക്ക് കയ്യടി’; അതിശയത്തോടെ കണ്ട കാഴ്ചയാണിതെന്ന് നവ്യ നായർ

മലയാള സിനിമയിൽ ഉണ്ടായ മാറ്റങ്ങളിലും കേരളത്തിലെ കലാലയ രാഷ്ട്രീയത്തിൽ നടക്കുന്ന സംഭവങ്ങളിലും പ്രതികരിച്ചു നടി നവ്യ നായർ. ഗത്യന്തരമില്ലാതെ കൊലപാതകം നടത്തുകയും അതിൽ പശ്ചാത്തപിക്കുകയും ചെയ്യുന്ന നായകൻ ഇപ്പോൾ തോക്ക് കൊണ്ട് 50 വെടിയൊക്കെയാണ് വെക്കുന്നത്. ഇതൊക്കെ കണ്ട് നമ്മുടെ ഉള്ളിൽ തീവ്രമായ വികാരം ഉണ്ടാകുകയാണ്. കഞ്ചാവിനെപ്പറ്റി പറയുന്ന ഡയലോഗ് സിനിമയിൽ വന്നാൽ പ്രേക്ഷകർ കയ്യടിക്കുന്നു. ഓരോ അച്ഛനമ്മമാരും മക്കളെ കോളേജിലേക്ക് വിടുന്നത് ഒരുപാട് പ്രതീക്ഷകളോടെയാണെന്നും നവ്യ നായർ പറഞ്ഞു. കേരള സർവകലാശാലയുടെ യുവജനോത്സവം ചടങ്ങിൽ സംസാരിക്കുകയായിരുന്നു നവ്യ നായർ.

‘കിരീടം, ചെങ്കോൽ തുടങ്ങിയ സിനിമകളിൽ ഗത്യന്തരമില്ലാതെ നായകൻ കൊലപാതകം നടത്തും. അവസാനം ആ കുത്തിയത് തെറ്റായിപ്പോയെന്ന് ലാലേട്ടൻ്റെ കഥാപാത്രമായ സേതുമാധവൻ വിതുമ്പിക്കരയുന്ന സ്ഥലത്താണ് ഹീറോയിസം. ഒരു കുത്ത്, അല്ലെങ്കിൽ ഒന്നോ രണ്ടോ അടി. ഇതാണ് നമ്മുടെ സിനിമയിൽ മാക്സിമം. ഇന്ന് തോക്ക് കൊണ്ട് 50 വെടിയൊക്കെയാണ്. പത്ത് ആളിനെ പിന്നെയും വെടിവെക്കും, ഇടിച്ച ആളിനെ പിന്നെയും ഇടിക്കും. അപ്പോൾ ഇത് കണ്ട് കണ്ട് നമ്മുടെ ഉള്ളിൻ്റെ ഉള്ളിൽ തീവ്രമായ എന്തോ ഒരു വികാരം ഉണ്ടാകുകയാണ്.

കുട്ടികളെ മാനസികമായി സ്വാധീനിക്കുന്ന മേഖലയാണ് താൻ ഉൾപ്പെടുന്ന സിനിമ മേഖല. തനിക്കിപ്പോഴും കാണാൻ ഇഷ്ടമുള്ള സിനിമകൾ താനൊക്കെ അഭിനയിച്ച സിനിമകളും അല്ലെങ്കിൽ നാടോടിക്കാറ്റും ടു കൺട്രീസും, അങ്ങനത്തെ തമാശ സിനിമകളാണ്. അതൊക്കെ മാറി, ഇപ്പോൾ വളരെ സീരിയസായ സിനിമകളിൽ പലപ്പോഴും കൊലപാതകങ്ങളും അസഭ്യ ഭാഷകൾ ഉപയോഗിക്കലുമാണ്. തനിക്കുള്ള ഫീലാണിത്, ശരിയോ തെറ്റോ എന്ന് അറിയില്ല.

എപ്പോഴെങ്കിലും കഞ്ചാവിനെപ്പറ്റി പറയുന്ന ഒരു ഡയലോഗ് സിനിമയിൽ വന്നാൽ വലിയൊരു കയ്യടിയായിരിക്കും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അതിശയത്തോടെ കണ്ട കാഴ്ചയാണിത്. പണ്ട് കഞ്ചാവടിയൻ ആണെന്ന് പറഞ്ഞ ഒരാളെ കണ്ടാൽ പുച്ഛത്തോടെ നോക്കിയിരുന്ന നമ്മൾ ഇന്ന് ‘നല്ല ട്രിപ്പിലാണ് ചേട്ടൻ എന്ന്’ പറയുന്നത് കയ്യടിയായി മാറി. അതിലേക്ക് നമ്മൾ മെല്ലെ മെല്ലെ എത്തിപ്പെട്ടതാണ്. അതങ്ങ് വളരെ പെട്ടെന്ന് ഉണ്ടായതല്ല. കഴിഞ്ഞ കുറച്ചുവർഷങ്ങളായിട്ടുണ്ടായ പ്രതിഭാസമാണ്.
ഒന്നിച്ചിട്ട് 18 വര്‍ഷങ്ങള്‍; രണ്ട് പെണ്‍മക്കള്‍ക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം; വിവാഹ വാര്‍ഷികത്തില്‍ ഗിന്നസ് പക്രു പറയുന്നു

തമിഴ്, ഹിന്ദി സിനിമകളിലെപോലെ മലയാളം സിനിമയിലും വളരെ ആക്രോശിച്ചുകൊണ്ടാണ് ആൾക്കാരെ ഉപദ്രവിക്കുന്നത്. അതിൻ്റെ പരിണിതഫലമായി നമ്മുടെ കലാലയത്തിൽ ഒരുപാട് കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നുണ്ട്. ഒരു രാഷ്ട്രീയവുമില്ലാതെ ഒരു അമ്മയായിട്ടാണ് ഇത് പറയുന്നത്. കലാലയ രാഷ്ട്രീയം വേണ്ടെന്നല്ല പറയുന്നത്. പണ്ടൊക്കെ മോനോട് പറയുമായിരുന്നു ഷെയറിങ് ഈസ് കെയറിങ്. പിന്നെ കൊറോണ വന്നപ്പോൾ ഷെയറിങ് ഈസ് നോട്ട് കെയറിങ് എന്ന് പറഞ്ഞു. പിന്നെ കുട്ടിയുടെ അടുത്ത് ഡോണ്ട് ബീ സെൽഫിഷ്, ബീ കംപാഷ്യനേറ്റ് എന്ന് പറയും. ഇപ്പോൾ അതിന്റെ കൂടെ സെൽഫ് ലൗ പഠിക്കണമെന്ന് പഠിപ്പിക്കും.

ഇങ്ങനെ വെട്ടിലും കുത്തിലും ഇടിയിലും കഞ്ചാവിലും മയക്കുമരുന്നിലുമൊക്കെ അടിമപ്പെട്ടു പോകുമ്പോൾ ശരിക്കും നമുക്ക് നഷ്ടപ്പെട്ടുപോകുന്നത് നമ്മളെ തന്നെയാണ്. കൂടെ ചിലപ്പോൾ കൂട്ടുകാ‍ർ ഉണ്ടാകും, ചിലപ്പോൾ ആവേശത്തിന് ബഹളത്തിൽപെട്ടു പോകുന്നതാകും. ഓരോ അച്ഛനമ്മമാരും മക്കളെ കോളേജിലേക്ക് വിടുന്നത് ഒരുപാട് പ്രതീക്ഷകളോടെയാണ്. അക്കാദമിക്സിൽ വലിയ നിലയിൽ എത്തിയില്ലെങ്കിലും നിങ്ങളെ ജീവനോടെ കാണണമെന്ന് നമുക്ക് ആഗ്രഹമുണ്ടാകില്ലേ. അച്ഛനും അമ്മയ്ക്കും അത്രയെങ്കിലും വേണ്ടേ?.
എനിക്ക് നഷ്ടപ്പെട്ടു എന്ന് നയന്‍താര, പിന്നാലെ പങ്കുവച്ച ഫോട്ടോ കണ്ടതോടെ വിമര്‍ശനവുമായി ആരാധകര്‍, പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നത്?

നിങ്ങളൊക്കെ ജീവനോടെ, നല്ല മനുഷ്യരായി കലാലയ ജീവിതത്തിൽനിന്ന് പുറത്തേക്ക് വരുമ്പോൾ ചിറകുകൾ മുളപ്പിച്ചു പറന്നുയരണം. അതാണ് മുതിർന്നവരുടെയും മാതാപിതാക്കളുടെയും ആഗ്രഹം. മറിച്ചു, ചിറകുകളൊക്കെ ഒടിഞ്ഞു പറക്കാൻ പോലും പറ്റാത്ത രീതിയിലേക്ക് അംഗവൈകല്യം ഉള്ളവർ ആകുകയോ അല്ലെങ്കിൽ മയക്കുമരുന്നിൻ്റെ ഉപയോഗത്തിൽ ബുദ്ധിഭ്രമിച്ചവരാകുകയോ ഒക്കെ ചെയ്താൽ, അങ്ങനെയുള്ളൊരു തലമുറയെ നമുക്ക് മുന്നോട്ടുകിട്ടിയിട്ട് എന്താ ആവശ്യം. ഇപ്പോൾ അങ്ങനെ പറയുന്നതൊക്കെ നിങ്ങൾക്കാർക്കും ഇഷ്ടമാകില്ല, താൻ മോറൽ സയൻസ് ക്ലാസ് എടുക്കുന്നതുപോലെയിരിക്കും. പലസ്തീനിലെ കാര്യം ഇവിടെയല്ലാതെ പിന്നെ എവിടെ പറയും എന്നു മന്ത്രി പറഞ്ഞതുപോലെ കേരളത്തിലെ കാര്യം ഇവിടെയല്ലാതെ വേറെ എവിടെ പറയാനാണ്’

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *