10 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീരാത്ത വൈരാഗ്യം! ധനുഷിനെതിരെ ആഞ്ഞടിച്ച് നയന്‍താര; എല്ലാത്തിനും കാരണം ധനുഷിന്റെ ഈഗോ, പ്രതികാരം തീര്‍ക്കുകയാണെന്ന്
വളരെ അധികം പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ആകാന്‍ പോകുന്ന നയന്‍താരയുടെ ലവ് ലൈഫ് സ്റ്റോറിയ്ക്ക് വേണ്ടി. വിവാഹത്തിന്റെ വീഡിയോ ആണെന്ന് പറഞ്ഞ് രണ്ട് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച വീഡിയോ, രണ്ട് വര്‍ഷം കഴിഞ്ഞിട്ടും റിലീസ് ആവാത്തതില്‍ പല തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അതിന്റെ കാരണ സഹിതം വ്യക്തമാക്കി എത്തുകയാണിപ്പോള്‍ നയന്‍താര. അതിന് കാരണം ധനുഷ് ആണത്രെ.
ഇന്‍സ്റ്റഗ്രാമിലൂടെ ധനുഷിന് നയന്‍താര ഷെയര്‍ ചെയ്ത ഒരു ഓപ്പണ്‍ ലെറ്ററിലാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. നയന്‍താരയും വിഘ്‌നേശ് ശിവനും പ്രണയത്തിലാവാന്‍ കാരണമായ നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ധനുഷ് ആയിരുന്നു. തങ്ങളുടെ ജീവിതത്തില്‍ ഒഴിച്ചു മാറ്റാന്‍ കഴിയാത്ത ആ ഒരു സിനിമയും, അതിലെ പാട്ടുകളുടെ ചെറിയ ഭാഗമോ, ക്ലിപ്‌സോ, എന്തിന് ഫോട്ടോകള്‍ പോലും ഉപയോഗിക്കാന്‍ ധനുഷ് സമ്മതിച്ചില്ല. അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നുവത്രെ ഈ രണ്ട് വര്‍ഷം.
നാനും റൗഡിതാന്‍ എന്ന സിനിമയിലെ പാട്ടും, ചില ക്ലിപ്‌സും, സ്വകാര്യമായി ലൊക്കേഷനില്‍ നിന്നെടുത്ത ഫോട്ടോയും ഉപയോഗിക്കാന്‍ ധനുഷിന്റെ എന്‍ ഒ സി കിട്ടുന്നതിനായി രണ്ട് വര്‍ഷമായി നയന്‍താരയും വിഘ്‌നേശ് ശിവനും ശ്രമിക്കുകയായിരുന്നുവത്രെ. കിട്ടാതെയായപ്പോള്‍, അത് വിട്ടു. എന്നാല്‍ പാട്ടിലെ ചില വരികള്‍ ഉപഗോയിച്ചതിന് പിന്നാലെ ധനുഷില്‍ നിന്ന് വക്കീല്‍ നോട്ടീസ് വ്‌നു. അതൊട്ടും പ്രതീക്ഷിച്ചില്ല എന്ന് നയന്‍താര പറയുന്നു.
നാനും റൗഡിതാന്‍ എന്ന സിനിമയിലെ ആ പാട്ട് ഉണ്ടായത്, യഥാര്‍ത്ഥ ഇമോഷനില്‍ നിന്നാണെന്ന് നിങ്ങള്‍ മറക്കരുത്. ഞങ്ങളുടെ പ്രണയത്തെ കുറിച്ച് പറയുമ്പോള്‍ അതില്ലാതെ പൂര്‍ണമാകുന്നില്ല. അതിനാലാണ് ഉള്‍പ്പെടുത്തിയത്. പക്ഷേ നിങ്ങളുടെ വക്കീല്‍ നോട്ടീസില്‍ ഞാന്‍ തകര്‍ന്നുപോയി. ഇത് ബിസിനസ് പരമായ ഒരു പ്രശ്‌നമല്ല, തീര്‍ത്തും നിങ്ങളുടെ വ്യക്തി വൈരാഗ്യമാണ് എന്ന് വ്യക്തമാണ്. പാട്ടിന്റെ മൂന്ന് സെക്കന്റ് വീഡിയോ ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയതിന് പത്ത് കോടി രൂപയാണ് ആവശ്യപ്പെട്ടത്. നിങ്ങള്‍ എത്തരത്തിലുള്ള ആളാണ് എന്ന് അതിലൂടെ വ്യക്തമാണ്.
നിങ്ങളയച്ച വക്കീല്‍ നോട്ടീസിനുള്ള മറുപടി കോടതിയില്‍ നിന്ന് ലഭിയ്ക്കും, പക്ഷേ ദൈവത്തിന്റെ കോടതിയില്‍ ഇതിന് നിങ്ങള്‍ ഉത്തരം പറയേണ്ടി വരും. പത്ത് വര്‍ഷത്തോളമായി ഒരാള്‍ കൊണ്ടു നടക്കുന്ന പകയുടെ ബാക്കിയാണിത്. എത്രകാലം ഈ നല്ലവന്റെ മുഖമൂടിയണിങ്ങ് നിങ്ങള്‍ക്ക് ലോകത്തിന്റെ മുന്നില്‍ നില്‍ക്കാന്‍ സാധിക്കും. പൊതുപരിപാടികളില്‍ എല്ലാം നിങ്ങള്‍ എന്നെയും എന്റെ പങ്കാളിയെയും കുറിച്ച് പറഞ്ഞത് എല്ലാം ഇതിനോടകം ഞങ്ങള്‍ക്ക് മോശം ഇമേജ് തന്നിട്ടുണ്ട്. നിങ്ങളുടെ ഈഗോ ഞങ്ങളെ എത്രമാത്രം വേദനിപ്പിച്ചു എന്നറിയുക. എല്ലാവര്‍ക്കും ജീവിക്കാനും, സ്വപ്‌നം കണ്ടത് നേടിയെടുക്കാനുമുള്ള അവകാശമുണ്ട്. സിനിമാ പാരമ്പര്യമില്ലാത്തവര്‍ക്കും ഇവിടെ വളരാം. നിങ്ങളുടെ ഈഗോയും, മറ്റുള്ളവരുടെ വളര്‍ച്ചയിലുള്ള ഫ്രസ്‌ട്രേഷനും മാറട്ടെ എന്ന് ആഗ്രഹിക്കുന്നു- എന്നൊക്കെയാണ് ഓപ്പണ്‍ ലെറ്ററില്‍ നയന്‍താര പറയുന്നത്.
@All rights reserved Typical Malayali.
Leave a Comment