അന്ന് ഡയാനക്ക് ആദ്യമായി മേക്കപ്പ് ചെയ്തത് ഞാനാണ്! ആരെയും തലയിൽ കയറ്റുന്ന ആളല്ല നയൻതാര പക്ഷേ ആള് കൈൻഡാണ്!
നയൻതാരയുടെ ഒരു മികച്ച ഫാൻ ആണ് താനെന്ന് നടി മാല പാർവതി. തനിക്ക് ഒരു ഫാൻ മൊമെൻറ് ആയിരുന്നു നയൻസിന്റെ ഒപ്പം അഭിനയിക്കാൻ കിട്ടിയ അവസരമെന്നും മാല പറയുന്നു. ഒപ്പം നയൻസിന് ഒപ്പമുള്ള മനോഹരമായ ഓർമ്മയും മാല പങ്കുവച്ചു. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് നയൻസിന്റെ ഫാൻ ഗേൾ ആണ് താനെന്ന് മാല പാർവതി പങ്കുവച്ചത്. കൈരളിയിലെ ചമയം എന്ന ഷോ ചെയ്യാൻ വന്ന നയന്സിനെയാണ് ഓർമ്മ വരുന്നതെന്ന് പറഞ്ഞുകൊണ്ടാണ് നയൻസിന് ഒപ്പമുള്ള കുഞ്ഞൊരു ഓർമ്മ മാല പങ്കുവച്ചത്.
അന്ന് കൈരളിയിൽ മേക്കപ്പ് ചെയ്യുന്നത് ഷാൻ ആണ്. ആൾക്ക് എവിടെ എങ്കിലും പോകേണ്ടതുണ്ട് എങ്കിൽ ആള് എന്നെ മേക്കപ് റൂം ഏൽപ്പിച്ചിട്ടു മുങ്ങും.അന്ന് അങ്ങനെ ഒരു ദിവസം ആയിരുന്നു. കുറേപേർ ഓഡിഷന് വേണ്ടി വന്നിട്ടുമുണ്ട്. ഞാൻ ആണെങ്കിൽ മേക്കപ്പ് ചെയ്യാൻ ഇഷ്ടമുള്ള ആളാണ്. ഓഡിഷന് വന്ന ആൾക്ക് ഞാൻ മേക്കപ്പ് ചെയ്തു കൊടുക്കും. ചെറുതായൊക്കെ ചെയ്താൽ മതി. അങ്ങനെ അവിടെ വന്ന് ഞാൻ മേക്കപ്പ് ഇട്ട ആളാണ് ഡയാന എന്ന നയൻതാര. ഇപ്പോഴും ആ കൊച്ചിന് ഇത് ഓർമ്മ ഉണ്ടെന്നേ.
അന്നപൂർണ്ണയിൽ അഭിനയിക്കാൻ പോകുമ്പോൾ ഞാൻ വേജ് ആയിരുന്നു. അവിടെ ആണെങ്കിൽ ഉള്ളത് നോൺ വേജ് ഐറ്റംസും. അപ്പോൾ ആരോ കാരവനിൽ വന്നു മുട്ടുന്നു. നോക്കുമ്പോൾ നയൻസിന്റെ വീട്ടിൽ നിന്നും ചോറ്, തൈര് തോരൻ രസം ഒക്കെ കൊടുത്തുവിട്ടേക്കുന്നു. എന്തൊരു അതിശയം ആണെന്നോ. ആകെയുള്ള ആ പരിചയത്തിന്റെ പേരിലാണ് എനിക്ക് അത് തന്നത്. ഒരു കാഷ്വൽ സംസാരം മാത്രമേ ഉണ്ടായിരുന്നൂള്ളൂ. അപ്പോൾ ഫുഡ് കൊണ്ട് തരാം എന്നുപറഞ്ഞു. ഇത് ഒരിക്കലും പ്രതീക്ഷിച്ചതല്ല.
മഞ്ഞുമ്മല് ബോയ്സ് ഒടിടിയിലെത്തുക അഞ്ച് ഭാഷകളിൽ
എന്നെ കണ്ടപ്പോൾ തന്നെ വന്നു സംസാരിക്കുകയും പരിചയം പുതുക്കുകയും ചെയ്തു. ഭയങ്കര വാം ആയിട്ടാണ് എന്നോട് സംസാരിക്കുന്നത്. ഈ മേഖലയിൽ ആരെയും അങ്ങോട്ടും ഇങ്ങോട്ടും മൈൻഡ് ചെയ്യാത്ത ആളുകൾ ഉണ്ട്. അവിടെയാണ് നയൻതാര സംസാരിക്കുന്നത്. എനിക്ക് ഒരിക്കലും മറക്കാൻ ആകാത്ത നിമിഷം തന്നെ ആയിരുന്നു അത്. അത്രയും നാന്നായിട്ടാണ് നയൻതാര ഇടപെട്ടത്. അവർക്ക് അവരുടെ വാല്യൂ അറിയാം ആരെയും തലയിൽ കേറി നിരങ്ങാൻ ഒന്നും സമ്മതിക്കില്ല. പക്ഷെ സ്വീറ്റും വളരെ സോഫ്റ്റായിട്ടുമാണ് എന്നോട് പെരുമാറുന്നത്.
ഞാൻ ഏതുസെറ്റിൽ പോയാലും ദൂരെ മാറിയിരിക്കുന്ന ആളാണ്. എന്നാൽ എന്നെ കണ്ടപാടെ ഇങ്ങുവാ അടുത്തുവന്നിരിക്ക് എന്നാണ് പറയുന്നത്. ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഭയങ്കര ഇൻസ്പയർ ചെയ്യുന്ന ആളാണ്. എത്ര ഉയരത്തിൽ നിൽക്കുന്ന ആളാണ്. എന്നിട്ടും എന്നോട് ഇങ്ങനെ പെരുമാറി എന്നോർക്കുമ്പോൾ അതിശയം ആണ് ഇപ്പോഴും- മാല പാർവതി പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment