അത്രയും തകര്‍ന്നിരിക്കാന്‍ മാത്രം ജീവിതത്തിലൊന്നും സംഭവിച്ചിട്ടില്ല; പ്രഭു ദേവയുടെ മറുപടി നയന്‍താരയെ പരിഹസിച്ചതോ? ഞാനെന്റെ 200 ശതമാനം കൊടുത്തിട്ടും വര്‍ക്കായില്ലെങ്കില്‍ പോട്ടെ!

നയന്‍താരയുടെ ലൈഫ് സ്റ്റോറി നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തു വരുന്നതിന് മുന്‍പും, വന്നതിന് ശേഷവും വലിയ ചര്‍ച്ചയായിരുന്നു. അതില്‍ തന്റെ രണ്ട് പ്രണയ പരാജയത്തെ കുറിച്ചും നയന്‍താര സംസാരിക്കുന്നുണ്ട്. ആ ബ്രേക്കപ്പിന് ശേഷം മാനസികമായി തകര്‍ന്നു പോയി എന്നാണ് നയന്‍താര പറയുന്നത്. ആ അവസ്ഥയില്‍ നിന്ന് പ്രാര്‍ത്ഥനയോടെ മകളെ തിരിച്ചു കൊണ്ടുവന്നതിനെ കുറിച്ചെല്ലാം അമ്മയും സംസാരിക്കുന്നുണ്ടായിരുന്നു.

പ്രഭു ദേവയുടെ പേരെടുത്ത് പറയാതെയുള്ള തുറന്ന് പറച്ചില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തു. അതിനെ പരിഹസിച്ചിട്ടെന്നോണമാണ് ഇപ്പോള്‍ പ്രഭുദേവ ഒരുപോട്കാസ്റ്റില്‍ സംസാരിച്ചിരിയ്ക്കുന്നത്. ജീവിതത്തില്‍ തനിക്കൊരു ലോ ഫേസ് ഇല്ല ഉണ്ടായിട്ടില്ല, ഇരുന്ന് കരഞ്ഞ് മെഴുകി തകര്‍ന്നടിഞ്ഞ അവസ്ഥ ഞാന്‍ നേരിട്ടിട്ടില്ല എന്ന് പ്രഭു ദേവ പറഞ്ഞു.

സിവിൽ എൻജിനീയർമാർക്ക്‌ വിദേശ അവസരങ്ങളും ഉയർന്ന ശമ്പളവും നേടാം.
സിവിൽ എൻജിനീയർമാർക്ക്‌ Quantity Surveying പഠനത്തിലൂടെ ആഗോള തൊഴിൽ സാധ്യതകളിലേക്ക് ഒരു ചുവട് വെയ്ക്കാം. പ്രോജക്റ്റ് മാനേജ്മെന്റിലും കോസ്റ്റ് കൺട്രോളിംഗിലും മികവുറ്റ പ്രാവീണ്യം നേടിയാൽ, ഉയർന്ന ശമ്പളവും പ്രശസ്തമായ കമ്പനികളിൽ ജോലി നേടാനും അവസരം ലഭിക്കും.

മദന്‍ ഗൗരിയുടെ പോട്കാസ്റ്റ് വീഡിയോയില്‍ സംസാരിക്കുകയായിരുന്നു പ്രഭുദേവ. വിവാദങ്ങളും ഗോസിപ്പുകളും ഒന്നും എന്നെ ബാധിച്ചിരുന്നില്ല. അത് തിരിച്ചറിയാനുള്ള അറിവ് എനിക്കില്ലായിരുന്നു എന്ന് പറയുന്നതായിരിക്കും ശരി. പറയുന്നത് ചിലത് സത്യമായിരിക്കും, ചിലത് കള്ളമായിരിക്കും. സത്യം പറയുമ്പോള്‍ എന്തിനാണ് അതിനോട് പ്രതികരിക്കുന്നത് എന്ന് ചിന്തിച്ച് മിണ്ടാതെയിരിക്കും. കള്ളം പറയുമ്പോഴും, അത് കള്ളമല്ലേ ഞാനെന്തിന് വിശദീകരണം കൊടുക്കണം എന്ന ചിന്താ രീതിയാണ് എനിക്ക്- പ്രഭു ദേവ പറഞ്ഞു

കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കല്ലാതെ ജീവിതത്തില്‍ ഒരിക്കലും തകര്‍ന്നു പോയി എന്ന അവസ്ഥയിലേക്ക് ഞാന്‍ എത്തിയിട്ടില്ല. കുടുംബ പരമായ പ്രശ്‌നങ്ങള്‍ സ്വാഭാവികമല്ലേ. എല്ലാവരുടെ വീട്ടിലും ഉണ്ടാവും. നമ്മള്‍ 200 പേഴ്‌സന്റ് കൊടുത്തിട്ട്, അത് വര്‍ക്കായില്ല എങ്കില്‍ അത് നമ്മുടെ തെറ്റല്ലല്ലോ. അത് സിനിമയുടെ കാര്യത്തിലായാലും ജീവിതത്തിലായാലും. അത്രയും തകര്‍ന്നിരിക്കാന്‍ മാത്രം ജീവിതത്തിലൊന്നും സംഭവിച്ചിട്ടില്ല.

എന്നെ സംബന്ധിച്ച് എല്ലാം ഗോ വിത്ത് ദ ഫ്‌ളോ ആണ്. ഒന്നും ഞാന്‍ സീരിയസായി ചിന്തിച്ച് മനസ്സിനെ കുഴപ്പിക്കാറില്ല, ടേക്ക് ഇറ്റ് ഈസി പോളിസിയാണ്. അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം എന്നൊന്നും പ്ലാന്‍ ചെയ്ത് ചെയ്യുന്നതല്ല. എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം എല്ലാവരുടെയും ലൈഫിലും സംഭവിക്കുന്നതൊക്കെ തന്നെയാണ് – പ്രഭു ദേവ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *