2 ടി വിയും 2 ഫ്രിഡ്‌ജും.. വലിയ ആഡംബര വീടും.. ചോര നീരാക്കി പണിത ലക്ഷങ്ങളുടെ നസീർ സംക്രാന്തിയുടെ വീട്

മിനി സ്‌ക്രീൻ ആസ്വാദകരുടെ സ്വന്തം താരമാണ് നസീർ സംക്രാന്തി. നിരവധി കോമഡി കഥാപാത്രങ്ങളായി എത്തി ചിരിയുടെ മാലപ്പടക്കം തീർക്കുന്ന കലാകാരൻ. ഇപ്പോൾ മഴവിൽ മനോരമയിൽ ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ ജഡ്ജായും നസീർ എത്തുന്നുണ്ട്. ഷോയിൽ പൊതുവെ ഗൗരവക്കാരനായിട്ടാണ് നസീർ കാണപ്പെടുന്നത് എങ്കിലും, പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആണ് താരം. നസീറിന്റെ ഈ ഗൗരവത്തെ ചുറ്റിപറ്റി നിരവധി ചർച്ചകൾ അടുത്തിടെയ്ക്ക് സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. കോമഡി താരം ആയിട്ടും നസീർ ഇക്കയ്ക്ക് ചിരിക്കാൻ അൽപ്പം മടിയുള്ള കൂട്ടത്തിൽ ആണെന്ന് മത്സരാർത്ഥികളും സ്കിറ്റിനിടയിൽ പറയാറുണ്ട്. ഇപ്പോഴിതാ ഫ്ളവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കാനെത്തിയ നസീറിന്റെ വാക്കുകൾ ആണ് വൈറൽ ആയി മാറുന്നത്. ഭിക്ഷാടനം വരെ ചെയ്യേണ്ടി വന്ന കുട്ടിക്കാലത്തെ കുറിച്ചു മനസ്സ് തുറക്കുകയാണ് നസീര്‍ ഒരു കോടിയിൽ. ഏഴാം വയസിലാണ് ബാപ്പ ഹനിഫ മരിക്കുന്നത് അപ്പോൾ മുതൽ വീട്ടിലെ സാഹചര്യങ്ങള്‍ മോശമായതെന്നാണ് നസീര്‍ വെളിപ്പെടുത്തിയത്. മാത്രമല്ല യത്തീം ഖാനയിൽ തന്നെ വീട്ടുകാർ ആക്കിയതിനെകുറിസിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.ബാപ്പയുടെ മരണശേഷം ഉമ്മയും നസീറും സഹോദരങ്ങളും തെരുവിലായി. സംക്രാന്തിക്കടുത്ത് റെയില്‍വേ പുറമ്പോക്കിൽ ആയിരുന്നു കുടുംബത്തിന്റെ താമസം. അതിനിടെ മക്കള്‍ പട്ടിണി കിടക്കുന്നത് സഹിക്കാന്‍ കഴിയാതെയാണ് ഉമ്മ നസീറിനെ കണ്ണൂരിലെ യത്തീം ഖാനയിലാക്കിയത്. അഞ്ചു വര്‍ഷം ആണ് അദ്ദേഹം അവിടെ കഴിഞ്ഞത്. പലപ്പോഴും അന്തിക്കഞ്ഞിയില്‍ കലരുന്നത് കണ്ണീരുപ്പായിരുന്നുവെന്നും പലതവണ നസീർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു വലിയ പണക്കാരന്റെ വീട്ടില്‍ ജോലിക്ക് നിന്നിട്ടുണ്ട് എന്റെ ഉമ്മ. അന്ന് വല്ലാത്ത പട്ടിണിയാണ്. ആ വീട്ടില്‍ നിന്നും പണികഴിഞ്ഞ് വരുമ്പോള്‍ കയ്യില്‍ കുറച്ച് ഹോര്‍ലിക്‌സ് ഉമ്മ കൊണ്ടുവരും. എന്റെ മോന്‍ കഴിച്ചോന്ന് പറഞ്ഞ്. വീട്ടുകാരറിയാതെയാണ് ഉമ്മ ഇങ്ങനെ കൊണ്ടുവന്നിരുന്നത്. ആ ഉമ്മയുടെ മോനാണ് ഞാന്‍ നസീർ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.നസീറിന്റെ പുതിയ വീഡിയോ വൈറൽ ആയതോടെ നിരവധി കമൻറുകൾ ആണ് വൈറൽ ആകുന്നത്. “ഈ മനുഷ്യനെ ആണോ എല്ലാം കൂടി ഇട്ട് അലക്കുന്നെ. ചിരിക്കാതെ ഇരിക്കുന്നു എന്ന് പറഞ്ഞു കുറ്റം പറയുന്നത്. ഇതൊക്കെ കൊണ്ടാവാം ആ മനുഷ്യൻ ചിരിക്കാത്തത്. ഞാനും കുറ്റപ്പെടുത്തിയിട്ടുണ്ട്.പക്ഷെ ഇപ്പോ കുറ്റബോധം തോനുന്നു”, എന്നൊരു ആരാധകൻ പങ്കിട്ട കമന്റ് ഏറെ ശ്രദ്ധേയം ആണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *