സുഹൃത്തും കാമുകനും ചതിച്ചു..!! നെഞ്ചുപൊട്ടി നടി നിമാ ചന്ദ്രന്‍..!! ചെയ്തത് വലിയ ക്രൂരത

തനിക്ക് എതിരെ മോശം പ്രചാരണം നടത്തുന്നവർക്കെതിരെ നടി നീമ ചന്ദ്രൻ. എന്റെ ഭാഗത്തു തെറ്റുകൾ ഇല്ല, ഞാൻ എന്റെ സുഹൃത്തിനെയും അവളുടെ ബോയ്ഫ്രണ്ടിനെയും തമ്മിൽ തെറ്റിക്കാൻ ബ്ലാക്ക് മാജിക്ക് ചെയ്തു എന്നാണ് പറയുന്നത്. എനിക്ക് എതിരെ ഇത് വരെയും ഒരു കേസുകളും ഇല്ല. എന്നിട്ടും അപവാദ പ്രചാരണം നടത്തുന്നു. നിയമപരമായി താൻ നീങ്ങി കഴിഞ്ഞുവെന്നും നടി പറയുന്നു. വിശദമായി വായിക്കാം.
ഞാൻ ഈ വീഡിയോയുമായി വരാൻ കാരണം എനിക്ക് എതിരെ ചില മാധ്യമങ്ങൾ മോശം വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നുള്ളതുകൊണ്ടാണ്. ഒരാഴ്ചക്കാലമായി ഇത് തുടരുന്നു. അതിനെതിരെ പ്രവർത്തിച്ചത് ഞാൻ സ്വന്തം എന്ന് കരുതിയ എന്റെ അടുത്ത സുഹൃത്താണ്. അവളെയും അവളുടെ ബോയ് ഫ്രണ്ടിനെയും തമ്മിൽ അകറ്റാൻ വേണ്ടി ഞാൻ ബ്ലാക്ക് മാജിക്ക് ചെയ്തു എന്നാണ് അവൾ പറയുന്നത്- നീമ പറഞ്ഞു തുടങ്ങുന്നു.
ഞാൻ കൈവിഷം കൊടുത്തു എന്നൊക്കെ പറഞ്ഞുകൊണ്ടാണ്, എനിക്ക് എതിരെ വോയിസ് മെസേജുകൾ അയക്കുന്നതും. രണ്ടുദിവസം മുൻപേ ഈ പെൺകുട്ടിയുടെ ബോയ് ഫ്രണ്ടുമായി ഞാൻ സംസാരിച്ചിരുന്നു. അപ്പോൾ പറയുന്നത് നീ എവിടെ പോയിട്ടാണ് ബ്ലാക്ക് മാജിക്ക് ചെയ്തത്, ഞങ്ങളെ അകറ്റാൻ വേണ്ടി. അത് പറഞ്ഞാൽ നിനക്ക് രക്ഷപെടാം. അല്ലെങ്കിൽ വീഡിയോ പോസ്റ്റ് ചെയ്യും, കേസ് കൊടുക്കും എന്നൊക്കെയാണ് പറയുന്നത്.എനിക്ക് ഇവർക്ക് എതിരെ മന്ത്രവാദമോ കൂടോത്രമോ ഒന്നും ചെയ്യേണ്ട ആവശ്യം ഇല്ല. കാരണം അത് എന്നെ ബാധിക്കുന്ന വിഷയം അല്ല. എന്റെ സുഹൃത്തിനു എന്തെങ്കിലും ബന്ധം ഉണ്ടെങ്കിൽ അത് എന്നെ ബാധിക്കുന്ന വിഷയം അല്ല. പക്ഷെ ഇവർ കരുതിക്കൂട്ടി വിഷയങ്ങൾ ആക്കിയിട്ട്, എനിക്ക് എതിരെ പരാതി കൊടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാൽ ഇത് സംബന്ധിക്കുന്ന ഒരു കോളോ മെസേജോ എനിക്ക് വന്നിട്ടും ഇല്ല- നീമ ലൈവിൽ പറയുന്നു.

എനിക്ക് എതിരെ ഒരു സംഭവം ഇറക്കുമ്പോൾ അത് എന്താണ് എന്ന് പോലും തിരക്കാതെയാണ് ചില മീഡിയാസ് എന്റെ പേര് വലിച്ചിഴക്കുന്നത്. അപവാദം പ്രചരിപ്പിക്കുന്നത്. ഞാൻ പിന്നെയാണ് അറിയുന്നത് ഈ വാർത്തകൾ ഇട്ട മാധ്യമങ്ങളിൽ ഒന്നിൽ ആ പെൺകുട്ടിയുടെ ബോയ്ഫ്രണ്ടിന് ഷെയർ ഉണ്ടെന്നു. അതാണ് അവിടെ ന്യൂസ് വന്നത് എന്ന്. ഞാനും ആ പെൺകുട്ടിയും തമ്മിൽ ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്.സന്തോഷത്തിനു വേണ്ടിയുള്ള പല കാര്യങ്ങളും ഞാനും ആ പെൺകുട്ടിയും തമ്മിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ ആ ന്യൂസിൽ പറയുന്ന പോലെ ഒരു സംഭവവും എനിക്ക് എതിരെ ഉണ്ടായിട്ടില്ല. ഒരു കേസും കാര്യവും നിലനിൽക്കുന്നില്ല. ഒരു തരത്തിലുള്ള അപവാദങ്ങളും എനിക്ക് എതിരെ ഇത് വരെ ഉണ്ടായിട്ടും ഇല്ല. ഇത് എന്നോട് എന്തോ പ്രതികാരം ചെയ്യുന്ന പോലെയാണ് അവൾ ചെയ്തിരിക്കുന്നത്.കുറച്ചു ദിവസങ്ങളായി എനിക്ക് എന്റെ ഫോണിൽ വളരെ അശ്ലീലം പിടിച്ച മെസേജുകൾ അവൾ അയക്കുന്നുണ്ട്. എന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചിട്ട് വളരെ മോശപ്പെട്ട രീതിയിൽ എന്നെ കുറിച്ച് സംസാരിച്ചു. ഞാൻ മൈൻഡ് ചെയ്തില്ല. പക്ഷെ എന്നെ കൊല്ലും എന്നൊക്കെ ഭീഷണി പെടുത്തിയപ്പോൾ ഞാൻ വിളിച്ചു സംസാരിച്ചു, വളരെ അപ് നോർമൽ ആയിട്ടാണ് സംസാരിക്കുന്നത്. ഇത് വരെ സംസാരിച്ച ആളെ അല്ല ആ പെൺകുട്ടി. ഞാൻ ഇതിനെ നിയമപരമായി നേരിടും- നീമ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *