മോളെ നീ എന്നെ കരയിപ്പിച്ചു മഞ്ജുവിനെ ചേര്‍ത്തു നിര്‍ത്തി യഥാര്‍ത്ഥ ആയിഷ 13-ാം വയസ്സില്‍ വിവാഹം 14ല്‍ പ്രസവം 16-ാം വയസ്സില്‍ നടിയായി 18 വര്‍ഷം ഗദ്ദാമ

മഞ്ജുവാര്യർ നായികയായി എത്തിയ ആയിഷ എന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആമിർ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ചിത്രം നേടുന്നത്. ഗംഭീര സിനിമാ അനുഭവം എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ചിത്രത്തിലെ കണ്ണിലെ കണ്ണിലെ എന്ന ഗാനം മുൻപ് വൈറലായിരുന്നു. പ്രഭുദേവയുടെ കൊറിയോഗ്രാഫി പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. യഥാർത്ഥ സംഭവമാണ് സിനിമയായി ഒരുക്കിയത്. ആയിഷ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജുവാര്യർ അവതരിപ്പിച്ചത്. യഥാർത്ഥത്തിലുള്ള ആയിഷ ഇന്ന് സിനിമ കാണാൻ എത്തിയിരിക്കുകയാണ്. ചിത്രം കണ്ടിറങ്ങിയശേഷം യഥാർത്ഥ ആയിഷയ്ക്ക് പറയാനുള്ളത് എന്താണെന്ന് കാണാം.പ്രശസ്ത മലയാള നാടക-ചലച്ചിത്ര അഭിനേത്രിയാണ് നിലമ്പൂർ ആയിഷ. മലപ്പുറം ജില്ലയിൽ നിലമ്പൂരിലെ സാധാരണ മുസ്‌ലിം കുടുംബത്തിലാണ് ആയിഷയുടെ ജനനം. 1950-കളിൽ കേരളത്തിലാരംഭിച്ച രാഷ്‌ട്രീയ നാടക പ്രസ്ഥാനത്തിലൂടെയാണ്‌ നിലമ്പൂർ ആയിഷ അരങ്ങിലെത്തുന്നത്‌. ഇ.കെ. അയമുവിന്റെ ജ്ജ്‌ നല്ല മനിസനാവാൻ നോക്ക്‌ ആയിരുന്നു ആദ്യനാടകം. മുസ്ലിം സമുദായത്തിൽനിന്ന് ഒരു വനിത നാടകരംഗത്തേക്ക് കടന്നതിന്റെ ഭാഗമായി ഒട്ടേറെ എതിർപ്പുകൾ ഇവർക്ക് നേരിടേണ്ടിവന്നു.

ഇതിനെയെല്ലാം അതിജീവിച്ച് അമ്പതിലേറെ വർഷത്തോളം ഇവർ നാടകവേദിയിൽ തുടരുന്നു. നൂറിലേറെ നാടകങ്ങളുമായി 12,000ലേറെ വേദികളിൽ ഇവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാള നാടകവേദിക്ക് നല്കിയ സമഗ്രസംഭാവനകളെ മാനിച്ച് 2008-ൽ എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം നല്കി കേരള സർക്കാർ ഇവരെ ആദരിച്ചു. ഇവർ ഏറെ നാൾ ഗൾഫിൽ ജോലി ചെയ്തിട്ടുണ്ട്. ജീവിതത്തിന്റെ അരങ്ങ് എന്ന പേരിൽ ആത്മ കഥ പ്രസിദ്ധീകരിക്കപ്പെട്ടു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *