ആദ്യം സങ്കടമായിരുന്നു, ഇപ്പോള്‍ അത് മാറി! തളര്‍ന്നുപോയാലും ശക്തമായി തിരികെ വരുമെന്ന് നിമ്മി അരുണ്‍ഗോപന്‍
ടെലിവിഷനിലും യൂട്യൂബ് ചാനലിലൂടെയുമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് നിമ്മി അരുണ്‍ഗോപന്‍. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം നിമ്മി വീഡിയോയിലൂടെ പങ്കിടാറുണ്ട്. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടിയേകിയും നിമ്മി എത്താറുണ്ട്. ഇപ്പോഴിതാ പുതിയൊരു റീല്‍സ് വീഡിയോയുമായെത്തിയിരിക്കുകയാണ് നിമ്മി. ഇത് കുറച്ച് പേഴ്‌സണലാണ്, ദൈര്‍ഘ്യം കൂടുതലാണ് എന്ന മുഖവുരയോടെയാണ് വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് വീഡിയോയുടെ താഴെയായി നിമ്മിയെ അഭിനന്ദിച്ചെത്തിയത്.
ചില സമയത്ത് എനിക്കൊരു മോട്ടിവേഷന്‍ കിട്ടാറില്ല. നടുവേദനയുടെ ബുദ്ധിമുട്ടുകള്‍ ഇപ്പോഴും മാറിയിട്ടില്ല. ആര്യന്‍ ഇപ്പോള്‍ സ്‌കൂളില്‍ പോവുന്നുണ്ട്. അതെനിക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാനായിരുന്നില്ല. അതുപോലെ തന്നെയായിരുന്നു അവനും. ചില സമയത്ത് മാനസികമായും ശാരീരികമായും വല്ലാതെ തളര്‍ന്നാലും ഉയിര്‍ത്തെഴുന്നേറ്റ് വരാതിരിക്കാന്‍ പറ്റില്ലല്ലോ, അതൊക്കെയല്ലേ ജീവിതം. ഇപ്പോള്‍ എല്ലാം ബെറ്ററായി വരുന്നുണ്ടെന്നും നിമ്മി പറയുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രശ്‌നങ്ങള്‍ക്ക് നടുവിലായിരുന്നു. നടുവേദന കൂടിയതിനാല്‍ ഫിസിയോ തെറാപ്പി തുടങ്ങിയിട്ടുണ്ട്. ഇത് ഇത്തിരി സങ്കടമുള്ള കാര്യമാണെങ്കിലും മറ്റൊരു സന്തോഷവാര്‍ത്ത പറയാനുണ്ട്. ആര്യന്‍ കുട്ടന്‍ സ്‌കൂളില്‍ പോയിത്തുടങ്ങി. അവന്‍ പോയിക്കഴിഞ്ഞാല്‍ വീഡിയോ ഒക്കെ ചെയ്ത് കൂടുതല്‍ ആക്ടീവാകാന്‍ പറ്റുമെനൊക്കെയായിരുന്നു കരുതിയത്. എന്നാല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് അവന്റെ സ്‌കൂളിലായിരുന്നു. സ്‌കൂളിലേക്ക് പോവുന്നത് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഈസിയായിരുന്നില്ല. അവന്‍ കരഞ്ഞുകൊണ്ട് ക്ലാസിലേക്ക് പോവുന്നത് കാണുമ്പോള്‍ എനിക്ക് വീട്ടിലേക്ക് തിരിച്ചുവരാന്‍ തോന്നില്ല, ഉച്ചവരെ ഞാന്‍ സ്‌കൂളില്‍ തന്നെയിരിക്കും. ഒരാഴ്ച ഇങ്ങനെയൊക്കെയായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി, കരച്ചിലില്ലാതെ സ്‌കൂളില്‍ പോയിത്തുടങ്ങി.
ഇനിയങ്ങോട്ട് മാക്‌സിമം പ്രൊഡക്റ്റീവ് ആകാനുള്ള ശ്രമത്തിലാണ് ഞാന്‍. വീഡിയോ ഒക്കെ എടുക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, ഒന്നും നടക്കുന്നില്ല. അവന്‍ വന്നാല്‍ കൂടുതല്‍ സമയവും ഞാന്‍ അവനൊപ്പം തന്നെയാണ്. അതിന് മുന്‍പ് കാര്യങ്ങളെല്ലാം ചെയ്ത് തീര്‍ക്കണം. ഈ ചലഞ്ചലസൊക്കെ എല്ലാ അമ്മമാരും ഫെയ്‌സ് ചെയ്യുന്നുണ്ടാവും. ചിലപ്പോഴൊക്കെ നമ്മള്‍ തളര്‍ന്നുപോവും. പതിയെ നമ്മള്‍ ഇതില്‍ നിന്നും മാറും. അതൊക്കെ മാറും. തളരാതെ നമുക്ക് മുന്നോട്ട് പോവാന്‍ പറ്റുമെന്നാണ് എനിക്ക് പറയാനുള്ളത്. അതത്ര ഓക്കെയല്ലെങ്കിലും സ്വയം ഓക്കെ ആവാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതാണ്, മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്ന വീഡിയോ എന്നായിരുന്നു കമന്റുകള്‍.
@All rights reserved Typical Malayali.
Leave a Comment