എന്തൊക്കെ സൗകര്യങ്ങളുണ്ട് എന്ന് പറഞ്ഞിട്ടെന്താ ആശുപത്രിയില്‍ വച്ച് മലയാളി നഴ്‌സിന് സംഭവിച്ചത്
ജോലിക്കിടെ കുഴഞ്ഞുവീണു മലയാളി നഴ്‌സ് ചികിത്സയിലിരിക്കെ യുകെയില്‍ മരിച്ചു.ജനുവരിയിലാണ് നിമ്യ യുകെയില്‍ എത്തിയത്. മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഭര്‍ത്താവ് ലിജോ ജോര്‍ജും മൂന്നര വയസ്സുള്ള മകനും അടുത്തിടെയാണ് യുകെയില്‍ എത്തിയത്.കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് അടിയന്തര വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.തലയില്‍ ട്യൂമറാണെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തി.തിങ്കളാഴ്ച രാത്രിയോടെ ബ്രൈറ്റണിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.ബെക്‌സ്ഹില്‍: യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു. യുകെയിലെ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായ നിമ്യ മാത്യൂസ് 34 ആണ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് അടിയന്തര വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തലയില്‍ ട്യൂമറാണെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയോടെ ബ്രൈറ്റണിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. ജനുവരിയിലാണ് നിമ്യ യുകെയില്‍ എത്തിയത്. മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഭര്‍ത്താവ് ലിജോ ജോര്‍ജും മൂന്നര വയസ്സുള്ള മകനും അടുത്തിടെയാണ് യുകെയില്‍ എത്തിയത്.
അതേസമയം, മലയാളി വിദ്യാര്‍ഥി ഓസ്ട്രേലിയയില്‍ വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചു. ഓസ്ട്രേലിയയിലെ ബ്രിസ്ബേനു സമീപം സണ്‍ഷൈന്‍ കോസ്റ്റിലെ ഗാര്‍ഡ്നര്‍ വെള്ളച്ചാട്ടത്തിലെ ഒഴുക്കില്‍പ്പെട്ടാണ് മലയാളി വിദ്യാര്‍ഥി മുങ്ങിമരിച്ചത്. മൂവാറ്റുപുഴ സ്വദേശി എബിന്‍ ഫിലിപ്പ് ആണ് മരിച്ചത്. ഓസ്ട്രേലിയന്‍ സമയം തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്കാണ് സംഭവം.എബിനും സുഹൃത്തുക്കളും പ്രസിദ്ധ വിനോദ കേന്ദ്രമായ സണ്‍ഷൈന്‍ കോസ്റ്റിലെ ഗാര്‍ഡ്നര്‍ ഫാള്‍സ് കാണാന്‍ ഇറങ്ങിയതായിരുന്നു. വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഗാര്‍ഡ്നര്‍ വെള്ളച്ചാട്ടത്തില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
@All rights reserved Typical Malayali.
Leave a Comment