വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല, ഇങ്ങനെ ഈ ചെറുപ്പം നിലനിര്‍ത്തുന്നതിന് പിന്നിലെ വലിയ രഹസ്യം വെളിപ്പെടുത്തി നിഷ സാരംഗ്
വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല, ഇങ്ങനെ ഈ ചെറുപ്പം നിലനിര്‍ത്തുന്നതിന് പിന്നിലെ വലിയ രഹസ്യം വെളിപ്പെടുത്തി നിഷ സാരംഗ്.നിഷ സാരംഗിന് മാത്രം വര്‍ഷം കടന്നു പോകുന്നില്ലേ, വയസ്സ് കൂടുന്നില്ലേ. അന്നും ഇന്നും അതേ ലുക്കാണല്ലോ. എങ്ങനെയാണ് ഈ ലുക്ക് ഇങ്ങനെ തന്നെ നിലനിര്‍ത്തുന്നത് എന്നതിന്റെ രഹസ്യം നിഷ സാരംഗ് വെളിപ്പെടുത്തി.നിഷ സാരംഗ് എന്ന പേരിനെക്കാള്‍ പ്രേക്ഷകര്‍ക്ക് കുറച്ചുകൂടെ പരിചിതം നീലു എന്ന പേരാണ്. ഉപ്പും മുളകും സീരിയലിലെ അഞ്ച് മക്കളുടെ അമ്മയായ നീലു അമ്മയെ ഇഷ്ടപ്പെടാത്ത മലയാളികളില്ല.2015 ല്‍ ആണ് ഉപ്പും മുളകും സീരിയല്‍ ടെലിക്കാസ്റ്റ് ചെയ്തു തുടങ്ങുന്നത്. അന്ന് മുതല്‍ ഇന്നുവരെ പല മാറ്റങ്ങളും സീരിയലില്‍ സംഭവിച്ചു. പല കഥാപാത്രങ്ങളും പോയി, ചില പുതിയ കഥാപാത്രങ്ങള്‍ വന്നു. പക്ഷെ അന്നും ഇന്നും മാറ്റമില്ലാത്ത കഥാപാത്രങ്ങളിലൊന്നാണ് നീലുവിന്റേത്.
കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷത മാത്രമല്ല, ലുക്കിലും നീലുവിന് ഒരു മാറ്റവും ഇല്ല. സത്യത്തില്‍ പ്രേക്ഷകര്‍ കണ്ടു ശീലിച്ചതു മുതല്‍ നിഷ സാരംഗിന് ഇതേ ലുക്ക് തന്നെയാണ്. പ്രായം അതിനപ്പുരം സഞ്ചരിക്കാത്തതു പോലെ.നാല് വയസ്സുള്ള പാറുവിന്റെ അമ്മയായും, മുപ്പത് കഴിഞ്ഞ മുടിയന്റെയും അമ്മ. സിനിമയില്‍ എത്തിയാല്‍ ഷൈന്‍ ടോമിന്റെ വരെ അമ്മയായി അഭിനയിക്കും. പക്ഷെ അപ്പോളും ലുക്കില്‍ കോംപ്രമൈസ് ഇല്ല.എങ്ങനെയാണ് ഈ ലുക്ക് ഇങ്ങനെ തന്നെ മെയിന്റൈന്‍ ചെയ്യുന്നത്. ജിമ്മില്‍ പോകുന്നുണ്ടോ, വര്‍ക്കൗട്ട് ചെയ്യുന്നുണ്ടോ, ഭക്ഷണം കണ്‍ട്രോള്‍ ചെയ്യുന്നുണ്ടോ എന്നൊക്കെ ചോദിച്ചപ്പോഴാണ് ആ രഹസ്യം നിഷ സാരംഗ് വെളിപ്പെടുത്തിയത്.
മാസത്തില്‍ പകുതിയും ഉപ്പും മുളകും സീരിയലിന്റെ ഷൂട്ടിങ് ഉണ്ടാവും. അല്ലാത്തപ്പോള്‍ സിനിമയുടെ ഷൂട്ടും, അതിന്റെ പ്രമോഷന്‍ പരിപാടികളും. അതിനിടയില്‍ ജിമ്മില്‍ പോകാനും വര്‍ക്കൗട്ട് ചെയ്യാനും ഒന്നും പറ്റാറില്ല.
വീട്ടു ജോലികള്‍ ചെയ്താല്‍ മെലിയും. എനിക്ക് വീട്ടില്‍ പിടിപ്പതു പണിയുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസത്തിന് മാത്രമാണ് സഹായത്തിനുള്ള ഒരു ആള് വരുന്നത് ബാക്കി ദിവസങ്ങളിലെല്ലാം എന്റെ വീട്ടിലെ പണി ഞാന്‍ തന്നെയാണ് ചെയ്യുന്നത്. അതുകൊണ്ട് ഈ തടി മെയിന്റയിന്‍ ചെയ്തു പോകുന്നു- നിഷ സാരംഗ് പറഞ്ഞു.
പിന്നെ മുഖത്തെ ചെറുപ്പത്തിന് കാരണം മനസ്സിലെ സന്തോഷമാണെന്ന് നിഷ പറയുന്നു. എന്തു ചെയ്യുമ്പോഴും അതില്‍ ഒരു സന്തോഷം കണ്ടെത്തിയാല്‍ എല്ലാം എളപ്പമാണ്. ക്ഷീണമോ, അലസതയോ തോന്നില്ല.
@All rights reserved Typical Malayali.
Leave a Comment