ട്രെയിനിൽ പേപ്പർ വിരിച്ചു യാത്ര ചെയ്ത നിഷ സാരംഗ്; 1890രൂപകൊണ്ട് വീട്ടിലെ മിക്ക കാര്യങ്ങളും നടത്തിയെടുത്തു; മനസ്സ് തുറന്ന് താരം

ഉപ്പും മുളകും സീരിയലിനെ സംബന്ധിച്ച് നിഷ സാരംഗ് എന്ന് പറയുന്നതിനെക്കാള്‍, നീലു എന്ന് വിളിക്കുന്നത് കേള്‍ക്കാനാണ് പ്രേക്ഷകര്‍ക്കിഷ്ടം. വീട്ടിലെ ഒരാളായി പ്രേക്ഷകര്‍ അംഗീകരിച്ച കഥാപാത്രമാണ് ഉപ്പും മുളകിലെ നീലു. നീലു മാത്രമല്ല ബാലുവും അഞ്ച് മക്കളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഉപ്പും മുളകും വീണ്ടും സ്‌ക്രീനിൽ നിറയാൻ തുടങ്ങുന്ന മാത്രയിലാണ് നിഷ മകളുമായി നടത്തിയ ഒരു സംഭാഷണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

പൈസ ഒക്കെ ഭയങ്കരമായിട്ട് ലുബ്ദിച്ചാണ് ജീവിച്ചത്. കിച്ചൺ മാജിക്കിൽ വർക്ക് ചെയ്ത സമയത്ത് കിട്ടുന്ന ടി എ ഒക്കെ സൂക്ഷിച്ചു വച്ചാണ് മക്കളുടെ ഹോസ്റ്റൽ ഫീയും വീട്ടിലെ ചിലവുകളും നടത്തിയത് എന്ന് നിഷ പറയുമ്പോൾ ആ ക്യാഷ് എടുക്കാതെ ലോക്കൽ കമ്പാർട്ട് മെന്റിൽ കയറി ന്യൂസ് പേപ്പറൊക്കെ വിരിച്ച് നിലത്തിരുന്നായിരുന്നു അമ്മയുടെ യാത്ര എന്നാണ് മകൾ രേവതി പറഞ്ഞത്.

ഞാൻ എന്ന വ്യക്തി സാധാരണ ഒരു സ്ത്രീയാണ്. എല്ലാ ആർട്ടിസ്റ്റുകളും സാധാരണക്കാർ ആണ്. ആക്ടിങ്ങിലേക്ക് ഇറങ്ങി എന്നതുകൊണ്ട് കാറിൽ മാത്രമേ യാത്ര ചെയ്യാൻ ആകൂ. ഏസിയിൽ മാത്രമേ കയറാവൂ, എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. കാരണം എന്തെന്ന് വച്ചാൽ അന്നത്തെ എന്റെ അവസ്ഥയിൽ ഈ ടി എ കിട്ടുന്നത് വലിയ ആശ്വാസം ആയിരുന്നു. എന്റെ വരുമാനം തന്നെ അതായിരുന്നു.

നമ്മൾക്ക് കിട്ടുന്ന ശമ്പളം ചെക്ക് ആണ്. ഈ ടി എ മാത്രമാണ് ക്യാഷ് ആയി കിട്ടുന്നത്. അത് മാറി വരാൻ ഒരു ടൈം എടുക്കും. അപ്പോൾ ഞാൻ ആ ടി എ പിശുക്കിയിട്ടാണ് പല കാര്യങ്ങളും ചെയ്തിരുന്നത്. 110 രൂപയാണ് എനിക്ക് അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രയുടെ ചിലവ്.ആകെ രണ്ടായിരം രൂപ കിട്ടും. ബാക്കിയുള്ള 1890 രൂപ പിള്ളേരുടെ പഠിപ്പും ഹോസ്റ്റൽ ഫീസും ഒക്കെയായി മാറ്റും. അങ്ങനെ ചെക്ക് മാറി കിട്ടുന്ന പൈസ അക്കൗണ്ടിൽ കിടക്കും. പിശുക്കി പൈസ ആക്കിയതുകൊണ്ടാണ് മക്കളുടെ വിദ്യാഭ്യാസവും വീട്ടുചിലവും എല്ലാം നടന്നതും.

എന്നെ സഹായിക്കാൻ ഒന്നും അന്ന് ആരും ഉണ്ടായിരുന്നില്ല. ഞാൻ ഒരാളുടെ വരുമാനം കൊണ്ട് വേണമായിരുന്നു എല്ലാ ചിലവുകളും നടക്കാൻ. ഇപ്പോൾ പക്ഷെ പിശുക്ക് കുറഞ്ഞു. ഏസിയിൽ യാത്ര ചെയ്യാറുണ്ട്, കാറിൽ പോകാറുണ്ട്. അതൊക്കെ പക്ഷെ എന്റെ സ്വന്തം കാലിൽ നില്ക്കാൻ ആയപ്പോൾ മാത്രമാണ്. പിന്നെ നമ്മൾ അഭിനയിച്ചു തുടങ്ങിയപ്പോൾ മിക്ക ആളുകൾക്കും നമ്മളെ അറിയാം. അതിന് പൊതു ഇടം ആകുമ്പോൾ മറ്റുള്ളവർക്ക് കൂടി ബുദ്ധിമുട്ട് ആയാലോ എന്നോർത്തിട്ടാണ് പ്രൈവറ്റ് ട്രാസ്പോർട്ടിലുള്ള യാത്ര കുറച്ചത്. അല്ലാതെ ജാഡ ഒന്നും ആയിട്ടല്ല.

ഒരു നൂറു രൂപ കൈയ്യിൽ വച്ചിട്ട് മക്കളെയും കൂട്ടി യാത്ര ചെയ്ത സംഭവം ഉണ്ട്, അവർക്ക് ഭക്ഷണം വാങ്ങാനുള്ള കാശ് തികയുമായിരുന്നില്ല. എന്നാൽ ദൈവം ഈ അവസ്ഥ ഒക്കെ മാറ്റും എന്ന വിശ്വാസവും ഉണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം പിന്നെ വർക്കുകൾ ഒക്കെ കിട്ടി തുടങ്ങി. എന്റെ രണ്ടുമക്കളും എന്റെ ഒരു സ്വഭാവം കാണിക്കുന്നുണ്ട്. ആളുകൾക്ക് ഒരു സഹായം വേണം എങ്കിൽ ചെയ്യാറുണ്ട്. എന്നിൽ ഉള്ളതും അവരിൽ ഇല്ലാത്തതുമായ കാര്യം മക്കൾ കുറച്ച് ലാവിഷ് ആണ് എന്നതുമാത്രമാണ്- നിഷ മകളോട് മനസ്സ് തുറക്കുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *