മുടിയിൽ തീ കത്തി പിടിച്ചു ആളുകൾ വട്ടം കൂടി പെട്ടെന്ന് തീയണച്ചു നിത്യാദാസ് രക്ഷപ്പെട്ടത് അത്ഭുതകരമായി

അച്ഛനില്ലാതിരുന്നിട്ടും എന്നെ കഷ്ടപ്പെട്ടു വളര്‍ത്തിയ അമ്മയുടെ ഒരേ ഒരു ആഗ്രഹം, അമ്മ ആഗ്രഹിക്കുന്നത് പോലൊരു പെണ്ണിനെ ഞാന്‍ വിവാഹം ചെയ്യണം എന്ന് മാത്രമായിരുന്നു. അതെല്ലാം തല്ലിക്കെടുത്തിയാണ് ഞങ്ങള്‍ വിവാഹിതരായത് എന്ന് അനൂപും പറഞ്ഞു.ഇപ്പോള്‍ സീ കേരളം ചാനലില്‍ മുന്നിട്ട് നില്‍ക്കുന്ന റിയാലിറ്റി ഷോ ആണ് ഞാനും എന്റാളും. സെലിബ്രിറ്റി കപ്പിള്‍സ് തങ്ങളുടെ പ്രണയ വിവാഹ ജീവിതത്തെ കുറിച്ച് പറയുന്ന ഷോയില്‍ അശ്വതി ശ്രീകാന്ത് ആണ് അവതാരകയായി എത്തുന്നത്. ജോണി ആന്റണിയും നിത്യ ദാസും വിധികര്‍ത്താക്കളായി ഇരിക്കുന്നു. ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെ നടി ദര്‍ശനയും അനൂപും തങ്ങളുടെ പ്രണയ വിവാഹത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. അതിന് നിത്യ ദാസ് പറഞ്ഞ കമന്റ് ആണ് ഇപ്പോള്‍ വൈറലാവുന്നത്.വീട്ടുകാരെ വെറുപ്പിച്ച് നടത്തിയ വിവാഹത്തെ കുറിച്ച് വികാരഭരിതമായി സംസാരിക്കുകയായിരുന്നു അനൂപും ദര്‍ശനയും. എല്ലാവര്‍ക്കും ഒരു കല്യാണ ദിവസം ഉണ്ടാവും. ചടങ്ങുകളോട് കൂടിയ ഒരു താലികെട്ട് എങ്കിലും. എന്നാല്‍ ഞങ്ങളുടെ ജീവിതത്തില്‍ അങ്ങനെ ഒന്നില്ല. ഒളിച്ചോടി കല്യാണം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രജിസ്റ്ററില്‍ ഒപ്പ് വച്ച ദിവസമാണ് ഞങ്ങളിപ്പോള്‍ വിവാഹ വാര്‍ഷികമായി ആഘോഷിക്കുന്നത് എന്ന് അനൂപും ദര്‍ശനയും പറഞ്ഞു.​വീട്ടുകാരുടെ ആഗ്രഹം തല്ലിക്കെടുത്തി.വീട്ടില്‍ ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികളാണ്. രണ്ട് ചേച്ചിമാരുടെയും കല്യാണം കഴിഞ്ഞു. ഏറ്റവും ഇളയ ആളാണ് ഞാന്‍. എന്റെ കല്യാണം നല്ല രീതിയില്‍ കഴിക്കണം എന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു. പക്ഷെ അതൊന്നും സാധിച്ചു കൊടുക്കാന്‍ എനിക്ക് സാധിച്ചില്ല എന്ന് പറഞ്ഞ് ദര്‍ശന വികാരഭരിതയായി. അച്ഛനില്ലാതിരുന്നിട്ടും എന്നെ കഷ്ടപ്പെട്ടു വളര്‍ത്തിയ അമ്മയുടെ ഒരേ ഒരു ആഗ്രഹം, അമ്മ ആഗ്രഹിക്കുന്നത് പോലൊരു പെണ്ണിനെ ഞാന്‍ വിവാഹം ചെയ്യണം എന്ന് മാത്രമായിരുന്നു. അതെല്ലാം തല്ലിക്കെടുത്തിയാണ് ഞങ്ങള്‍ വിവാഹിതരായത് എന്ന് അനൂപും പറഞ്ഞു.

​നിത്യ പറഞ്ഞത്.കല്യാണം ചടങ്ങായി നടത്താന്‍ പറ്റാത്തതിന്റെ വിഷമം അനൂപും ദര്‍ശനയും പറഞ്ഞപ്പോള്‍, അതിനെന്താ നമുക്ക് ഇനിയും അതൊരു ചടങ്ങായി നടത്താന്‍ പറ്റും എന്നും, ഈ ഫ്‌ളോറില്‍ വച്ച് തന്നെ ആ ചടങ്ങ് നടത്താം എന്നും ജോണി ആന്റണിയും പാഷാണം ഷാജിയും അടക്കമുള്ളവര്‍ പറഞ്ഞു. അപ്പോഴാണ് അച്ഛന്റെയും അമ്മയുടെയും സാമിപ്യം വേണം, അവര്‍ അനുഗ്രഹിക്കണം എന്ന് നിത്യ ദാസ് പറഞ്ഞത്.
​അവരുടെ അനുഗ്രഹം വേണം.’അച്ഛനും അമ്മയും വേണം. പറയുന്നത് കൊണ്ട് മറ്റൊന്നും വിചാരിക്കരുത്, അച്ഛനെയും അമ്മയെയും വേദനിപ്പിച്ച് നമുക്ക് ഒന്നും നേടാന്‍ കഴിയില്ല. ഗുരുത്വം എന്നൊന്ന് ആവശ്യമാണ്. അവരുടെ അനുഗ്രഹം വേണം. അച്ഛനും അമ്മയും നമ്മുടെ നല്ലത് അല്ലാതെ മറ്റൊന്നും ചിന്തിയ്ക്കില്ല’ എന്നക്കെ നിത്യ ദാസ് പറഞ്ഞപ്പോള്‍, അച്ഛനും അമ്മയും മക്കളുടെ സന്തോഷമാണ് ഞങ്ങള്‍ക്ക് എല്ലാത്തിലും വലുത് എന്ന് പറയുമ്പോഴും അവരുടെ സന്തോഷത്തിന് പ്രാധാന്യം നല്‍കാറില്ലേ എന്നായിരുന്നു അശ്വതിയുടെ ചോദ്യം.
​ഇപ്പോള്‍ അത് തിരിച്ചറിയുന്നു.പക്ഷെ ഷാജോണ്‍ നിത്യ ദാസ് പറഞ്ഞതിനോട് യോജിച്ചു. അങ്ങനെ വിവാഹം ചെയ്യുമ്പോള്‍ അച്ഛനും അമ്മയും കാണിയ്ക്കുന്നത് ദേഷ്യമല്ല, അതവരുടെ വിഷമമാണ് എന്ന് ഷാജോണ്‍ പറഞ്ഞു. ഇപ്പോള്‍ ഒരു അച്ഛനും അമ്മയും ആയതിന് ശേഷം അവരുടെ ആ വിഷമം മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് എന്ന് അനൂപ് ശരിവച്ചു. അച്ഛന്‍ – അമ്മ എന്ന് പറയുന്നതാണ് ജീവിതത്തില്‍ ഏറ്റവും വലിയ കാര്യം. അവരില്ലെങ്കില്‍ തീര്‍ന്നു. അനാഥത്വം എന്ന അവസ്ഥ ലോകത്ത് ഒരാളും ആഗ്രഹിക്കില്ല- നിത്യ ദാസ് പറഞ്ഞു

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *