കല്യാണം കഴിഞ്ഞിട്ട് രണ്ടാമത്തെ വര്‍ഷം! ഞങ്ങള്‍ക്കിത് വിശ്വസിക്കാനാവുന്നില്ലെന്ന് ബിന്നിയും നൂബിനും! വൈറലായി വീഡിയോ
നൂബിനും ഭാര്യ ബിന്നിയും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ വെഡ്ഡിംഗ് ആനിവേഴ്‌സറി ആഘോഷിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇരുവരും പുതിയ വ്‌ളോഗിലൂടെ. ഭാര്യയെ എഴുന്നേല്‍പ്പിച്ച് കേക്ക് മുറിച്ചതിന് ശേഷമായി എനിക്ക് ഷൂട്ടിന് പോണമെന്നായിരുന്നു നൂബിന്‍ പറഞ്ഞത്. നിന്നെ ഞാന്‍ ചുമക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായെന്നും നൂബിന്‍ പറഞ്ഞിരുന്നു. അവള്‍ക്ക് അവാര്‍ഡ് ഫംഗക്ഷന്റെ പ്രാക്ടീസൊക്കെയുണ്ട്. എന്നെ സംബന്ധിച്ച് ഇരട്ടിമധുരമുള്ള ഫംഗ്ക്ഷനാണ്, എന്റെ ആദ്യത്തെ അവാര്‍ഡും, രണ്ടാമത്തെ വെഡ്ഡിംഗ് ആനിവേഴ്‌സറിയും എന്നായിരുന്നു ബിന്നി നൂബിനോട് പറഞ്ഞത്.
കല്യാണം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോള്‍ എനിക്ക് ഗീതാഗോവിന്ദം കിട്ടിയതാ. അന്ന് മുതല്‍ ഞാന്‍ ബര്‍ത്ത് ഡേയോ, വെഡ്ഡിംഗ് ആനിവേഴ്‌സറിയോ ആഘോഷിച്ചിട്ടില്ല. സെറ്റിലായിരിക്കും. ഇത്തവണയും സെറ്റിലാവേണ്ടതായിരുന്നു, അവാര്‍ഡ് ഫംഗക്ഷനായത് കൊണ്ട് മാറിയതാണ്. ഷൂട്ടൊക്കെയുള്ളത് കൊണ്ട് കേക്കൊന്നും വാങ്ങിയില്ല. കഴിക്കാന്‍ ആരും ഇല്ലാത്തത് കൊണ്ട് പേസ്ട്രിയാണ് വാങ്ങിയത്. അത് കഴിഞ്ഞ് വേണം അവാര്‍ഡ് ഫ്ംഗക്ഷന് പോവാന്‍. പോയി വന്നാല്‍ പിന്നെ സെലിബ്രേഷന് സമയം കിട്ടുമെന്ന് തോന്നുന്നില്ല. ഷൂട്ടൊക്കെയായതിനാല്‍ ആരേയും അറിയിക്കാനും പറ്റിയില്ലെന്നും ബിന്നി പറയുന്നുണ്ടായിരുന്നു.
രണ്ട് വര്‍ഷം പറന്നാണ് പോയത്. ഞങ്ങള്‍ കണ്ടുമുട്ടിയിട്ട് 10 കൊല്ലമാവാന്‍ പോവുന്നു, ഇതൊന്നും നമുക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. കഴിഞ്ഞ ദിവസം നമ്മള്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഞങ്ങളൊന്നിച്ച് പോയാണ് മോതിരങ്ങള്‍ വാങ്ങിയത്. ഒഫീഷ്യലി അത് ഇപ്പോള്‍ അങ്ങ് ഇട്ട് കൊടുക്കാമെന്ന് കരുതിയെന്ന് പറഞ്ഞായിരുന്നു ബിന്നി ഗിഫ്റ്റ് ബോക്‌സ് തുറന്നത്.
‘ഗോട്ട്’ ഓപണിങ് ഡേ കളക്ഷൻ അറിയാം
കുറേനാളായി വാച്ച് വേണമെന്ന് പറയുന്നുണ്ടായിരുന്നു. അങ്ങനെ അതങ്ങ് വാങ്ങി. അതുപോലെ കസ്റ്റമൈസ് ചെയ്‌തൊരു ബാഗുമായിരുന്നു നൂബിന്‍ ബിന്നിക്കായി നല്‍കിയത്. വാച്ച് അണ്‍ബോക്‌സ് ചെയ്യുന്നതും വീഡിയോയില്‍ കാണിച്ചിരുന്നു. മാത്താ പൊളി വാച്ച്, ഇതത് എനിക്ക് ഇഷ്ടമായെന്നായിരുന്നു ബിന്നി പറഞ്ഞത്. ഗോള്‍ഡന്‍ ചെയ്ന്‍ വാച്ച് മേടിക്കണമെന്ന് കുറച്ചായി കരുതിയിരുന്നു. അതും സാധിച്ചു. ഞങ്ങളുടെ ഈ യാത്രയില്‍ ഒപ്പം നടക്കുന്നതിന് നന്ദിയെന്നും ഇരുവരും പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെയായി പങ്കിടുന്ന വീഡിയോകളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി നൂബിനും ബിന്നിക്കും ആശംസ അറിയിച്ചിട്ടുള്ളത്.
@All rights reserved Typical Malayali.
Leave a Comment