പ്രണയിച്ച് തുടങ്ങി ഒരുവര്‍ഷം പിന്നിട്ടപ്പോഴായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച! വിവാഹ വാര്‍ഷിക ദിനത്തില്‍ നൂബിനും ബിന്നിയും പറഞ്ഞത്
നൂബിനും ബിന്നിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇവരുടെ വിശേഷങ്ങള്‍ വൈറലായി മാറാറുണ്ട്. അഭിന.ത്തിന് പുറമെ യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് ഇരുവരും. നിമിഷനേരം കൊണ്ട് തന്നെ വീഡിയോകള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ പ്രത്യേകതകള്‍ ഏറെയുള്ളൊരു വീഡിയോയുമായെത്തിയിരിക്കുകയാണ് നൂബിന്. പുറത്ത് നിന്ന് ഫുഡ് മേടിക്കാമെന്നായിരുന്നു കരുതിയത്. എന്നാല്‍ അത് വേണ്ടെന്ന് വെച്ച് ഞാന്‍ തന്നെ ഫുഡ് ഉണ്ടാക്കുകയാണെന്നായിരുന്നു നൂബിന് പറഞ്ഞത്. ബിന്നിയും നൂബിനും കണ്ടുമുട്ടിയിട്ട് 9 വര്‍ഷമായെന്നായിരുന്നു സുഹൃത്ത് പറഞ്ഞത്.
ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നായിരുന്നു നൂബിന് ബിന്നിയോട് ചോദിച്ചത്. കൂട്ടുകാരിയുടെ പിറന്നാളാണോ, മമ്മിയുടെ പിറന്നാളാണോ എന്നൊക്കെയായിരുന്നു ബിന്നിയുടെ ചോദ്യം. ഇങ്ങനെയൊരു സായാഹ്നം നീ ഓര്‍ക്കുന്നില്ലേയെന്നും ചോദിക്കുന്നുണ്ടായിരുന്നു. നീ എന്നെ പെണ്ണുകാണാന്‍ വന്ന ദിവസമായിരുന്നോ എന്നും ചോദിക്കുന്നുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോടും ബിന്നി ചോദിക്കുന്നുണ്ടായിരുന്നു.
ഷൂട്ട് കഴിഞ്ഞ് വന്നതും പോര, അതിനിടയില്‍ ഇങ്ങനെ ആലോചിക്കാനൊന്നും വയ്യെന്നും ബിന്നി പറഞ്ഞിരുന്നു. നിനക്ക് വേണ്ടി ഭക്ഷണമെല്ലാം ഉണ്ടാക്കി വെച്ചിട്ടും നീ ഓര്‍ത്തില്ലല്ലോ. അല്ലെങ്കിലും എനിക്ക് മറവിയാണ്. നിങ്ങള്‍ക്ക് രണ്ടാള്‍ക്കും സ്പെഷലായ ദിവസമാണെന്ന് സുഹൃത്ത് ക്ലൂ കൊടുത്തിരുന്നു. റീസന്റായിട്ടുള്ളതാണോ, കുറേ മുന്പുള്ളതാണോയെന്നൊക്കെ ബിന്നി ചോദിച്ചിരുന്നു.
നമ്മള് ആദ്യമായിട്ട് കണ്ട ദിവസമാണെന്ന് തോന്നുന്നു എന്ന് പറഞ്ഞപ്പോള്‍ അതെന്താണ് നീ ഓര്ത്തിരിക്കാത്തതെന്ന് നൂബിന് ചോദിച്ചിരുന്നു. ഭക്ഷണം കഴിക്കാതെയിരുന്നത് കൊണ്ടാണെന്ന് തോന്നുന്നു എനിക്ക് ഓര്‍മ്മ വരാതെ പോയത്. കല്യാണം കഴിഞ്ഞാലും ഇവള് ഇതൊക്കെ ഓര്‍ത്തിരിക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്.
വീട്ടില്‍ ആര്‍ക്കും അറിയില്ലായിരുന്നു ഞങ്ങളുടെ പ്രണയം. എന്റെ റൂംമേറ്റിന് അറിയാമായിരുന്നു. ചാറ്റിംഗിലൂടെ തുടങ്ങിയ പ്രണയം ഒരുവര്‍ഷം പിന്നിട്ടപ്പോഴായിരുന്നു ഞങ്ങള്‍ നേരില്‍ കണ്ടത്. കൊച്ചി എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അന്ന് എനിക്ക് ഇവള് ഐ ഫോണ്‍ തന്നിരുന്നു. നൂബിന്റെ പൈസയാണ്, അവിടെ നിന്നും ഞാന്‍ വാങ്ങിയെന്നേയുള്ളൂ. വീട്ടുകാര്‍ വിളിക്കാന്‍ വരുന്നത് കൊണ്ട് എനിക്ക് പോയി കൊടുക്കാന്‍ പറ്റില്ലായിരുന്നു. അതുകൊണ്ട് ഒരു സീനിയര്‍ ചേട്ടന്റെ കൈയ്യില്‍ ഫോണ്‍ കൊടുത്തുവിട്ടു. കണ്ണില്‍ നോക്കി മനസ് കൈമാറുകയായിരുന്നു ഞങ്ങള്‍.
നന്നായി ഒരുങ്ങിയാണ് ഞാന്‍ വന്നത്. നൂബിന് ഫ്രണ്ട്സിന്റെ കൂടെയാണ് വന്നത്. ഫോട്ടോയില്‍ കണ്ടപ്പോള്‍ ഇവള്‍ക്ക് നല്ല പൊക്കമുണ്ടെന്നായിരുന്നു കരുതിയത്. കുറേ ചെടികള്‍ക്കിടയില്‍ നില്ക്കുന്ന ഫോട്ടോ ആയിരുന്നു ആദ്യം തന്നത്. പിന്നെയാണ് മനസിലായത് അതൊക്കെ കുറ്റിച്ചെടികളായിരുന്നുവെന്ന് എന്നായിരുന്നു ബിന്നിയെക്കുറിച്ച് നൂബിന് പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment