നടി നൂറിന് ഷെരീഫിന് വിവാഹം നടനായ വരന് ആരെന്ന് മനസിലായോ ആശംസകളോടെ ആരാധകര്
പാട്ട് വൈറലായതിൻ്റെ പേരിൽ സിനിമയുടെ കഥാഗതി തന്നെ മാറ്റിയിരുന്നു. എനിക്ക് ആദ്യമായി നായികാ വേഷം കിട്ടിയ ചിത്രമാണ് ഒരു അഡാർ ലവ്. ഏറെ പ്രതീക്ഷയോടെയാണ് ഞാൻ ആദ്യം മുതൽ സിനിമയെ സമീപിച്ചത്. അതുകൊണ്ടാണ് ഒടുവിൽ അങ്ങനെ ചെയ്തപ്പോൾ വിഷമം തോന്നിയതെന്നും നൂറിൻ
സിനിമയിൽ അഭിനയിച്ചിരിക്കുന്ന മിക്കവരും കൊച്ചു പിള്ളേരാണ്.ഏറെ സ്വപ്നങ്ങളുമായിട്ടാണ് ഓരോരുത്തരും അഭിനയിച്ചത്.അതെല്ലാം തകർക്കുന്ന രീതിയിലുള്ള ഡീഗ്രേഡിങ്ങായിരുന്നു.ഏറെ കാത്തിരിപ്പിനു ശേഷം തീയേറ്ററിലെത്തിയ ഒരു അഡാറ് ലവ് തീയേറ്ററിൽ മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. അതിനിടെയാണ് ചില വെളിപ്പെടുത്തലുമായി ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തിയ നടി നൂറിൻ രംഗത്തെത്തിയത്. ഒരു അഡാർ ലവ് എന്ന ചിത്രത്തിൽ പുതുമുഖങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്. എൻ്നാൽ ചിത്രത്തിൻ്റെ തുടക്കത്തിൽ നായികയായി തീരുമാനിച്ചിരുന്ന നൂറിനെ പ്രിയ വാര്യരുടെ കണ്ണിറുക്കൽ വൈറലായപ്പോൾ നായികാ സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. ഈ സംഭവം തനിക്ക് വിഷമമായെന്നാണ് നൂറിൻ ഇപ്പോൾ പറയുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നൂറിൻ മനസ് തുറന്നത്.ചിത്രത്തിലെ ആദ്യ ഗാനം വൈറലായിക്കഴിഞ്ഞപ്പോൾ സിനിമയിലെ നായികാസ്ഥാനത്ത് നിന്നും മാറ്റിയതിൽ സങ്കടമുണ്ട്. കഥ മാറ്റിയ ശേഷം കിട്ടിയ വേഷം പരമാവധി നന്നായി ചെയ്യാൻ സാധിച്ചു.
ഞങ്ങളെല്ലാവരും ഈ സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത് ഒന്നര വർഷത്തോളമാണ്. സിനിമ ഇറങ്ങിയ ശേഷം എനിക്ക് കിട്ടുന്ന പിന്തുണയിൽ ഒരുപാട് സന്തോഷമുണ്ട്. ചെയ്ത അധ്വാനത്തിന് വൈകിയാണെങ്കിലും ഫലം കിട്ടി. രണ്ടാമത്തെ പാട്ട് പുറത്തിറങ്ങിയപ്പോഴാണ് ആളുകൾ എന്നെ ശ്രദ്ധിച്ചത്. പ്രിയയ്ക്കും റോഷനും കിട്ടിയ പ്രശസ്തിയിലൊന്നും എനിക്ക് അത്ര വിഷമം തോന്നിയിട്ടില്ല. എനിക്ക് പ്രിയയെപ്പോലെ കണ്ണിറുക്കൽ ഭാവമൊന്നും നന്നായി ചെയ്യാൻ സാധിക്കുമോ എന്നും അറിയില്ല. അതൊക്കെ ഓരോരുത്തരുടെയും ഭാഗ്യമാണ്. പക്ഷെ ആ പാട്ട് വൈറലായപ്പോൾ സിനിമയിലെ നായികാ സ്ഥാനത്ത് നിന്നും എന്നെ മാറ്റിയതിൽ സങ്കടം തോന്നിയിരുന്നുവെന്നും നൂറിൻ പറഞ്ഞു.പാട്ട് വൈറലായതിൻ്റെ പേരിൽ സിനിമയുടെ കഥാഗതി തന്നെ മാറ്റിയിരുന്നു. എനിക്ക് ആദ്യമായി നായികാ വേഷം കിട്ടിയ ചിത്രമാണ് ഒരു അഡാർ ലവ്. ഏറെ പ്രതീക്ഷയോടെയാണ് ഞാൻ ആദ്യം മുതൽ സിനിമയെ സമീപിച്ചത്. അതുകൊണ്ടാണ് ഒടുവിൽ അങ്ങനെ ചെയ്തപ്പോൾ വിഷമം തോന്നിയതെന്നും നൂറിൻ പറഞ്ഞു. കഥ മാറ്റിയ ശേഷം കിട്ടിയ വേഷം പരമാവധി നന്നായി ചെയ്യാൻ സാധിച്ചു. അതിൽ സന്തോഷമുണ്ട്. ഒന്നരവർഷത്തെ ഇടവേള വന്നപ്പോൾ പടം ഇറങ്ങില്ലെന്നും, ഈ പടം പൊട്ടുമെന്നുമൊക്കെ ചിലര് പറഞ്ഞത് കേട്ടപ്പോൾ വിഷമമായിരുന്നു. നൂറിൻ മനസ് തുറന്നു.സിനിമയിൽ അഭിനയിച്ചിരിക്കുന്ന മിക്കവരും കൊച്ചു പിള്ളേരാണ്. ഏറെ സ്വപ്നങ്ങളുമായിട്ടാണ് ഓരോരുത്തരും അഭിനയിച്ചത്. അതെല്ലാം തകർക്കുന്ന തരത്തിലായിരുന്നു ഡീഗ്രേഡിങ്ങ്. ഇത്രയും ഇടവേള വന്നത് കൊണ്ടാണ് നാലുഭാഷകളിൽ ഒന്നിച്ച് ചിത്രം പുറത്തിറക്കാൻ സാധിച്ചത്. നൂറിൻ പറയുന്നു.ചിത്രത്തിൻ്റെ ക്ലൈമാക്സ് മാറ്റുന്നത് പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചാണ്. അത്രയും നേരം രസിപ്പിച്ചിട്ട് പെട്ടന്ന് സിനിമ സങ്കടപ്പെടുത്തിയത് പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ല. ചിലരൊന്നും ചിത്രം കാണുക പോലും ചെയ്യാതെ മോശം നിരൂപണമാണ് എഴുതുന്നത്. അത് ഒന്ന് നിറുത്തണമെന്നാണ് അപേക്ഷിക്കാനുള്ളത്. നൂറിൻ അഭിമുഖത്തിൽ വ്യക്തമാക്കി.
@All rights reserved Typical Malayali.
Leave a Comment